ഇന്റർനെറ്റിൽ വൈറലാകുന്നതിലൂടെ പലരുടെയും ഭാഗ്യം മാറ്റിമറിച്ചു അതുപോലെ ഈ 10 വയസ്സുകാരി സീമ കുമാരിയുടെ ജീവിതവും മുഴുവൻ മാറ്റിമറിച്ചു. പെണ്‍കുട്ടിയുടെ സ്‌കൂളിലേക്കുള്ള യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിന് പിന്നാലെ ബീഹാറിലെ ഈ പെൺകുട്ടിക്ക് നിരവധി പ്രശംസകൾ ലഭിച്ചു.
ഭിന്നശേഷിക്കാരിയായ ഈ പെൺകുട്ടി വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സ്‌കൂളിലേക്ക് ലോംഗ് ജംപ് ചെയ്ത് പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ജീവിതം വെല്ലുവിളികൾക്കിടയിലും വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള പെൺകുട്ടിയുടെ ശ്രദ്ധേയമായ ഇച്ഛാശക്തിയെയും ചൈതന്യത്തെയും ആളുകൾ പ്രശംസിച്ചു.
ഈ പെൺകുട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ബോളിവുഡ് നടൻ സോനു സൂദ് അവളെ സഹായിക്കാൻ രംഗത്തെത്തി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പെൺകുട്ടിയുടെ കഥ പങ്കുവെച്ചുകൊണ്ട് സൂദ് ട്വീറ്റ് ചെയ്തു,.
The positive power of social media 🙌 #Seema who had lost one leg and was forced to hop to school received a prosthetic leg after her video hopping to school went viral…….
Standing on her two feet 😊👍 pic.twitter.com/1bAHcRqKr2— Swati Lakra (@SwatiLakra_IPS) May 28, 2022
സോഷ്യൽ മീഡിയ യഥാർത്ഥത്തിൽ അതിൻറെ ശക്തി കാണിച്ചു എന്ന് വേണം പറയാൻ. സീമയ്ക്ക് ഇപ്പോൾ രണ്ട് കാലുകളുണ്ട്. ഐപിഎസ് ഓഫീസർ സ്വാതി ലക്ര സോഷ്യൽ മീഡിയയുടെ ശക്തിയെ അഭിനന്ദിച്ച് ട്വിറ്ററിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ഒരു കാൽ നഷ്ടപ്പെട്ട് സ്‌കൂളിലേക്ക് ചാടാൻ നിർബന്ധിതയായ സീമയ്ക്ക് സ്‌കൂളിലേക്ക് പോകുന്ന വീഡിയോ വൈറലായതിന് ശേഷം അവൾക്ക് ഒരു കൃത്രിമ കാൽ ഒരാൾ നൽകി.