അതിജീവനങ്ങളുടെ കഥകളൊക്കെ നമുക്ക് നൽകുന്നത് വലിയൊരു ആത്മവിശ്വാസം തന്നെയാണ്. വളരെ അപൂർവ്വമായ ഒരു അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഒരു വ്യക്തി കടലിൽ പെടുകയും 75 ദിവസത്തോളം ആ കടലിൽ തന്നെ ജീവിക്കുകയും തന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടി ഒരു അത്യപൂർവ്വമായ പോരാട്ടം നടത്തുകയും ചെയ്ത കഥയാണ്. ഒരുപക്ഷേ മരണം പോലും സംഭവിക്കാവുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ആത്മധൈര്യം കൊണ്ട് മാത്രം ഈ മനുഷ്യൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
ഒരിക്കൽ കടലിനെ കൂടുതൽ അറിയുവാൻ വേണ്ടിയാണ് കടൽയാത്ര ഇദ്ദേഹം തിരഞ്ഞെടുക്കുന്നത്. എന്നാൽ നടുക്കടലിൽ എത്തിയപ്പോൾ തന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. ആദ്യം തന്നെ കപ്പലിൽ ഒരു ഉലച്ചിൽ അനുഭവപ്പെട്ടു. എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. വീണ്ടും അതേ ഉലച്ചിൽ അനുഭവപ്പെട്ടപ്പോൾ അദ്ദേഹം ആ സത്യം മനസ്സിലാക്കി. തന്റെ കപ്പലിന്റെ അടിഭാഗത്ത് ഒരു തിമിംഗലം വന്ന് ഇടിച്ചതാണ്. സാധാരണ തിമിംഗലം വന്ന് ഇടിക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ കപ്പൽ തകരും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കപ്പൽ മുങ്ങി തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന് ഭയം അനുഭവപ്പെട്ടില്ല. ഈ സമയം ഭയമല്ല ആവശ്യമെന്നും ജീവിതത്തിലേക്ക് തിരികെ എത്തുകയാണ് മുഖ്യമെന്നും മനസ്സിലാക്കി. അദ്ദേഹം കടലിൽ പെട്ടു പോവുകയാണെങ്കിൽ ഉപയോഗിക്കുവാനുള്ള കുറച്ച് സാധനങ്ങൾ പെട്ടെന്ന് കപ്പലിൽ നിന്നും പുറത്തേക്ക് എടുത്തു.
കപ്പൽ പകുതി ഭാഗം മുങ്ങികൊണ്ടിരിക്കുന്നത് മനസ്സിലാക്കി അദ്ദേഹം തനിക്ക് ഇനിയും നിലനിന്നു പോകുവാൻ അത്യാവശ്യമായ കാര്യങ്ങൾ മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്നും പുറത്തേക്കെടുത്ത് മാറ്റി. ഭക്ഷണവും വെള്ളവുമെല്ലാം അതിലുണ്ടായിരുന്നു. താനിവിടെ അകപ്പെടാൻ തുടങ്ങുകയാണെന്ന് അദ്ദേഹത്തിന് മനസിലായിരുന്നു. അതിനാൽ തന്നെ ആവശ്യമുള്ള സാധനങ്ങൾ എല്ലാമെടുത്തു കൊണ്ട് അദ്ദേഹം പുറത്തിറങ്ങുകയും മുൻപിൽ കപ്പൽ മുങ്ങി പോകുന്നത് ദൃശ്യം കാണുകയും ചെയ്തു. അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത് മഴയുടെ രൂപത്തിലായിരുന്നു. വെള്ളമെല്ലാം തന്റെ കയ്യിൽ നിന്നും പൂർണ്ണമായും തീർന്നു തുടങ്ങിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ഒരു മഴ ലഭിക്കുകയും ആവശ്യത്തിനു വെള്ളം അദ്ദേഹം ശേഖരിക്കുകയും ചെയ്തു. 75 ദിവസം കടലിൽ തന്റെ ജീവിതം തള്ളിനീക്കിയ മനുഷ്യൻ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന അപൂർവ്വ കഥ എല്ലാവർക്കുമോരു പ്രചോദനമാണ്.