ഓരോ ആളുകളുടെയും ആഗ്രഹങ്ങളും ഓരോ തരത്തിലും വ്യത്യസ്തമായിരിക്കും. സാധാരണക്കാരായ ആളുകളുടെയൊക്കെ സ്വപ്നങ്ങൾ ഏകദേശമൊക്കെ സാമ്യമുണ്ടായിരിക്കും. എന്നാൽ കേട്ടാൽ വിചിത്രം തോന്നുന്ന സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ജീവിതം നയിക്കുന്ന ഒത്തിരി ആളുകൾ നമ്മുടെ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്. ഒരുപക്ഷെ, അത്തരം ആളുകളെ കാണുമ്പോൾ ശെരിക്കും അതിശയിച്ചു പോകും. ഇങ്ങനെയും ആളുകൾ നമ്മുടെ ഈ ലോകത്തുണ്ട് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. പാമ്പിന്റെ പോലുള്ള നാവുകളുമായി ജീവിക്കാൻ ആഗ്രഹമുള്ളവർ, പൂച്ചയുടെ മുഖവുമായി ജീവിക്കുന്നയാൾ, ഒരിക്കലും മുടി വെട്ടാതെയും, കവിളിൽ ഹോളിട്ടും, ഒരിക്കലും കുളിക്കാദി ജീവിക്കുന്നവർ തുടങ്ങീ വളരെ വിചിത്രമായ ആഗ്രഹങ്ങളുമായി ജീവിക്കുന്ന ഒത്തിരി ആളുകൾ ലോകത്തിന്റെ പല കോണിലായിമുണ്ട്. അത്തരം ആളുകളെ നമുക്കൊന്ന് പരിചയപ്പെടാം.
വെള്ളത്തോട് അലർജിയുള്ള മനുഷ്യൻ. ചിലയാളുകൾ തമാശയായി പറയാറുണ്ട്. വെള്ളത്തോട് അലർജിയുള്ളത് കാരണം ഞാൻ കുളിക്കാറില്ല എന്നത്. എന്നാൽ യഥാർത്ഥത്തിൽ അത്തരത്തിലുള്ള ആളുകൾ ഉണ്ട് എന്നറിഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇറാനിലെ ഫറാഷ്ബന്ദിൽ ബന്ദിലുള്ള അമു ഹാർച്ചി. ഇദ്ദേഹം അറുപത് വർഷമായിട്ട് കുളിക്കാതെയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. കുറച്ച യുവാക്കൾ ചേർന്ന് അദ്ദേഹത്തിനോട് സൗജന്യമായി കുളിപ്പിച്ചു തരാമെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് കുളിച്ചാൽ തനിക്ക് അസുഖങ്ങൾ പിടിപ്പെടുമെന്നാണ്. ഇദ്ദേഹം ചത്ത മൃഗങ്ങളുടെ മാംസമാണ് ഭക്ഷിക്കുന്നത്. മാത്രമല്ല, മൃഗങ്ങളുടെ വിസർജ്യ വസ്തുക്കൾ ഉണക്കി പ്ളേറ്റിലാക്കി അതാണ് പുകവലിക്കാനായി ഉപയോഗിക്കുന്നത്. ഇനി കുളിപ്പിക്കാമെന്ന് പറഞ്ഞു കൊണ്ട് ഇദ്ദേഹത്തെ ആരെങ്കിലും സമീപിച്ചാൽ അവരോടൊക്കെ ഭ്രാന്തമായി പ്രതികരിക്കും. കാരണം, ഇദ്ദേഹം ഇപ്പോഴും പ്രാചീന കാലത്തെ ഒരു ജീവിത ശൈലിയാണ് ഇഷ്ട്ടപ്പെടുന്നത്.
ഇത്തരത്തിൽ വിചിത്രമായ ആഗ്രങ്ങളും രൂപഭാവങ്ങളുമായി ജീവിക്കുന്ന മറ്റു വ്യക്തികളെ കുറിച്ച് അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.