ഇന്ന് പ്രചാരത്തിലുള്ള വളരെ മികച്ചോരു വാഹനമാണ് ടാറ്റാ നെക്സൺ എന്ന വാഹനം. ഈ വാഹനത്തിൻറെ പ്രത്യേകതകളെ കുറിച്ചാണ് പറയുന്നത്. ഇതിന് രണ്ട് സീരീസ് ഉണ്ട്. പെട്രോളിന്റെ സീരിസ് ഉണ്ട്. ഡീസൽ സീരീസും ഉണ്ട്. വളരെ മികച്ചതാണ് ഈ വാഹനം. നിരവധി ഫീച്ചറുകൾ ആണ് ഇവയ്ക്ക് ഉള്ളത്. എല്ലാം മോഡലുകളിലും ഉയർന്ന സ്വീകാര്യതയാണ് ആളുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആറ് നിറങ്ങളിലാണ് ഇവ എത്തുന്നത്. മികച്ച പവറുള്ള ഡീസൽ എൻജിനാണ് ടാറ്റ നെക്സൺ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ മികച്ച ഫീച്ചറുകൾ ഇതിനെ മനോഹരമാക്കിയിരിക്കുന്നു. അപകടങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കുവാനുള്ള പലതരത്തിലുള്ള സജ്ജീകരണങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കു വേണ്ടി നൽകിയിരിക്കുന്ന ഈ എയർ ബാങ്കുകൾ, കോർണർ സ്റ്റെബിലിറ്റി പ്രോഗ്രാം, എല്ലാ ചക്രകളിലും ഡിസ്ക് ബ്രേക്കുകൾ, മെട്രിക് അലാറം, വാതിലുകളിൽ ചൈൽഡ് സേഫ്റ്റി, ലോക്ക് ഡോർ ജർ മുന്നറിയിപ്പ് എന്നിവയൊക്കെ ഇവയെ മികച്ചതാക്കി മാറ്റുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. രണ്ട് വാഹനങ്ങളും ടച്ച് സ്ക്രീൻ സംവിധാനത്തോടെയാണ് വരുന്നത്.
ഇവയ്ക്ക് രണ്ടു മൂന്നു വർഷം 60,000 കിലോമീറ്റർ വാറണ്ടിയും ലഭ്യമാക്കുന്നുണ്ട്. ഈ വാഹനം ഇന്ന് വാഹന പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഒരു വാഹനമായി മാറികഴിഞ്ഞു. അടുത്ത കാലത്തായിരുന്നു പ്രമുഖയായോരു വ്യക്തി ഈ വാഹനത്തിൽ യാത്ര ചെയ്യുന്നതിന്റെയും അതിന്റെ സുരക്ഷ സാധ്യതകളെയും പറ്റിയൊക്കെ പറഞ്ഞിരുന്നത്. തൻറെ സ്വന്തം വാഹനം സർവീസ് ചെയ്യാൻ കൊടുത്തത് കൊണ്ടാണ് ഈ ഒരു വാഹനത്തിൽ മകളോടൊപ്പം യാത്ര ചെയ്യേണ്ടത്. ആ സമയത്ത് ആയിരുന്നു അപകടം നടന്നത്. വേറെ ഏത് വാഹനത്തിൽ ആയിരുന്നെങ്കിലും താൻ ജീവനോടെ രക്ഷപെടില്ലയെന്നുള്ളത് ഉറപ്പായിരുന്നു. ഈ വാഹനത്തിൽ യാത്ര ചെയ്തതു കൊണ്ടാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും അത്രയും സുരക്ഷാ സംവിധാനങ്ങളാണ് ഈ വാഹനം ഉറപ്പുനൽകുന്നതെന്നും ഒക്കെയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇവർ പുറംലോകത്തോട് വിളിച്ചു പറഞ്ഞിരുന്നത്.
സത്യമായ കാര്യമാണ്. തന്റെ ഉപഭോക്താക്കൾക്ക് എപ്പോഴും സുരക്ഷ ഉറപ്പുവരുത്താൻ ഈ വാഹനത്തിന്റെ നിർമ്മാതാക്കൾ ശ്രമിക്കാറുണ്ട്. അവരുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത് സുരക്ഷാസംവിധാനങ്ങൾ തന്നെയാണ്. ഏതൊരു വാഹനങ്ങളും ഉറപ്പുനൽകുന്നതിൽ കൂടുതൽ സുരക്ഷ ഈ ഒരു വാഹനത്തിൽ നിന്നും ലഭിക്കുന്നുണ്ട്. വാഹനങ്ങളുടെ സീറ്റുകളുടെ കാര്യത്തിലാണെങ്കിലും എയർ ബാഗുകളുടെ കാര്യത്തിലാണെങ്കിലും അത് വളരെ വ്യക്തമായി തന്നെ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് മനസ്സിലാവുകയും ചെയ്യും.