ചില ആളുകൾക്ക് സിനിമാ നടന്മാരോട് ഭ്രാന്തമായ ഒരു ആരാധനയാണ്. പലപ്പോഴും അത് പ്രകടമായി കാണുന്നത് അന്യഭാഷയിലുള്ള നടന്മാരോടാണ്. കേരളത്തിൽ പൊതുവേ അത്രത്തോളം വലുതായി ഈ ഒരു അവസ്ഥ കണ്ടുവരാറില്ല. അടുത്ത കാലത്തായിരുന്നു നടൻ സുശാന്ത് സിങ് മരണമടഞ്ഞത്. സുശാന്ത് സിംങ്ങിനോടുള്ള ആരാധന മൂത്ത് പലരും ശ്രീശാന്തിനൊപ്പം തന്നെ മരണത്തെ വരിച്ചു എന്ന് വാർത്തകൾ ഉണ്ടായിരുന്നു ഇപ്പോൾ സുശാന്തിനോടോപ്പമുള്ള ഒരു മരണത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. സുഷാന്തിന്റെ മരണസമയത്ത് തന്നെയായിരുന്നു ഇയാളുടെ മരണം.
ആളുകൾ എല്ലാവരും പറഞ്ഞത് ഇയാൾക്ക് സുശാന്തിനോടുള്ള കടുത്ത ആരാധന മൂലമായിരുന്നു ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ്. എന്നാൽ അങ്ങനെ ആയിരുന്നില്ലെന്ന് ഓട്ടോപ്സി റിപ്പോർട്ടുകൾ തെളിയിക്കുകയായിരുന്നു ചെയ്തത്. ആ സമയത്ത് ഇയാൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരിക്കലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലന്നും സുശാന്തിനെ പോലെയൊരു നടനിൽ നിന്നും ഒരിക്കലും താൻ അത് പ്രതീക്ഷിച്ചിരുന്നില്ലന്നും ആയിരുന്നു. പിന്നീട് ഇയാൾ മരണപ്പെട്ടു എന്ന വാർത്തയാണ് കേൾക്കുന്നത്. അതോടൊപ്പം ഇയാൾ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിയതും പറയുന്നുണ്ട്. അതിൽ സുശാന്തിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്ന രീതിയിലായിരുന്നു വാർത്തകൾ വന്നിരുന്നത്.
എന്നാൽ പിന്നീട് ഓട്ടോപ്സി റിപ്പോർട്ടിലാണ് ഇയാൾ മരണപ്പെട്ടത് സ്വന്തം നിലയിലായിരുന്നില്ലെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇയാൾ ഒരു മോട്ടിവേഷൻ സ്പീക്കറായിരുന്നു. യൂട്യൂബിൽ സ്വന്തമായി ആൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. അതിൽ മോട്ടിവേഷൻ വീഡിയോകളും മറ്റും ഇയാൾ പറയുമായിരുന്നു. എപ്പോഴും ആത്മഹത്യ പിന്തിരിപ്പിക്കുന്നൊരു വ്യക്തി ഒരിക്കലും ആത്മഹത്യ തിരഞ്ഞെടുക്കാനുള്ള സാധ്യതയില്ലെന്നും അയാളുടെ ഭാര്യ പറഞ്ഞിരുന്നു. അതോടൊപ്പം ഇയാളുടെ ഭാര്യ മറ്റൊരു കാര്യം കൂടി പറഞ്ഞു. ഒരു മോട്ടിവേഷൻ സ്പീക്കറയതുകൊണ്ടുതന്നെ ഇയാൾക്ക് ശത്രുക്കൾ ഏറെയായിരുന്നു എന്നാണ് അവർ പറഞ്ഞിരുന്നത്.
അതുകൊണ്ടുതന്നെ ഇയാളുടെ മരണം ആത്മഹത്യയാണെന്ന് തനിക്ക് വിശ്വസിക്കാൻ സാധിക്കില്ലന്നും അവർ ഉറപ്പിച്ചു പറഞ്ഞു. ഒരിക്കലും ഇയാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ഇയാളുടെ ഭാര്യ പറഞ്ഞത്. എപ്പോഴും കൂടെയുള്ളയാൾക്കേ രാപ്പനിയറിയൂ എന്ന് പറയുന്നതുപോലെ ഭാര്യയുടെ വാക്കുകളെ പോലീസ് വളരെ കാര്യമായ രീതിയിൽ തന്നെയായിരുന്നു എടുത്തത്. അതുകൊണ്ട് തന്നെയായിരുന്നു ഇയാളുടെ ഓട്ടോപ്സി റിപ്പോർട്ടിനു വേണ്ടി പോലീസ് കാത്തിരുന്നത്. റിപ്പോർട്ടിൽ ലഭിച്ച വിവരമെന്നാൽ ഇയാളുടെ തലയ്ക്ക് കാര്യമായ ക്ഷതം ഏറ്റുവെന്നാണ്. ഒരു റെയിൽവേ ട്രാക്കിൽ നിന്നായിരുന്നു ഇയാളുടെ മൃതദേഹം ലഭിച്ചിരുന്നത്.
അതുകൊണ്ടുതന്നെ ആ സമയത്ത് റെയിൽവേ ട്രാക്കിൽ ഉണ്ടായിരുന്നത് ആരൊക്കെയാണെന്ന് പോലീസ് അന്വേഷിച്ചു. ആ സമയത്ത് പോയ ട്രെയിനുകളെ പറ്റിയും അന്വേഷിച്ചു. ഒരു ട്രെയിൻ മാത്രമായിരുന്നു ഇയാൾ മരിക്കുന്ന സമയത്ത് ആ ട്രാക്കിലൂടെ കടന്നുപോയിരുന്നത്. ട്രെയിൻ ഓടിച്ചയാൾ ഒരു കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. താൻ ഒന്നിലും തട്ടിയിട്ടില്ല. തനിക്ക് പൂർണ ബോധ്യമുണ്ട്. പിന്നീടാണ് നിർണായകമായ പല സംഭവങ്ങളും വെളിച്ചത്തുവരുന്നത്.