ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ആളുകൾക്കും വല്ലാത്തൊരു ഉൾഭയം ഉണ്ടായിരിക്കും. പല കാര്യങ്ങളെ പറ്റിയായിരിക്കും ആ നിമിഷം ആളുകൾ ഓർക്കുക.പെട്ടെന്നൊരു ദിവസം നമ്മൾ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ വിമാനത്തിന്റെ എഞ്ചിനെന്തെങ്കിലും തകരാറുണ്ടാവുകയാണെങ്കിൽ എന്തായിരിക്കും തോന്നുക.? തീർച്ചയായും അത് ഭയപ്പെടുത്തുന്നോരു അനുഭവം തന്നെയായിരിക്കും. എന്നാൽ പറയാൻ പോകുന്നത് യഥാർത്ഥത്തിൽ സംഭവിച്ച അത്തരത്തിലൊരു അനുഭവമായിരുന്നു.
ഒരിക്കൽ ഒരു വിമാനത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വിമാനത്തിന്റെ എൻജിനിൽ നിന്നും പുക വരുന്നതായിരുന്നു ആദ്യം യാത്രക്കാർ കാണുന്നത്. പിന്നീട് ആ ഭാഗം പുകഞ്ഞു തുടങ്ങുന്നതും അവർ കണ്ടു. അങ്ങനെ അവർ വേദനിപ്പിക്കുന്നൊരു സത്യം മനസ്സിലാക്കി. ഇനി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തങ്ങളി ലോകത്തോട് വിട പറയുമെന്ന്. ആ സമയത്ത് പൈലറ്റുമാരും വല്ലാത്ത അവസ്ഥയിലാരുന്നു.കാരണം വിമാനത്തിന്റെ എല്ലാ എഞ്ചിനുകളും ഏകദേശം മുഴുവനായി കത്തിപ്പോയെന്ന് അവർക്ക് മനസ്സിലായി. ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ല. ആരെയാണ് രക്ഷിക്കേണ്ടത്, ആരാണ് രക്ഷപ്പെടുന്നതെന്ന് ദൈവത്തിന് മാത്രമേ വിചാരിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ അവിടെ ഒരു അത്ഭുതം നടന്നു. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ആ സംഭവം അവസാനിക്കുകയായിരുന്നു. എങ്ങനെയോ പൈലറ്റ് വിമാനം താഴെ ഇറക്കുകയും ചെയ്തു.
എന്നാൽ എന്തുകൊണ്ടാണ് വിമാനത്തിലിങ്ങനെ വന്നതെന്ന് പിന്നീട് ചില അന്വേഷണങ്ങൾ നടന്നു. അത് എഞ്ചിന്റെ പ്രശ്നങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഇങ്ങനെയിനിയും വിമാനത്തിന് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു മനസ്സിലാക്കി. അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ചില നടപടികളും എടുത്തിരുന്നു. ആ നടപടികൾ എന്തൊക്കെയാണെന്ന് വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകളും ഭയക്കുന്നതും നേരിടേണ്ടി വരുന്നതും ഇത്തരം പ്രശ്നങ്ങളെ ആയിരിക്കും. റോഡിലൂടെ യാത്ര ചെയ്യുന്നോരു വാഹനമാണെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ രക്ഷപെടാനുള്ള മാർഗങ്ങൾ ഉണ്ടാകും. എന്നാൽ ഇവിടെ ആകാശത്ത് നമ്മൾ എന്തു ചെയ്യാനാണ്.
തീർച്ചയായും അത് വല്ലാതെ പേടിപ്പിക്കുന്ന ഭയാനകമായ ഒരു അവസ്ഥ തന്നെയാണ്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം. വിമാനത്തിൽ എഞ്ചിൻ കത്തിപോയാൽ എന്താണ് സംഭവിക്കുകയെന്ന് വിശദമായി അറിയാം. എഞ്ചിൻ നശിക്കുകയാണെങ്കിൽ എങ്ങനെയാണ് അതിൽ നിന്നും രക്ഷപ്പെടെണ്ടത് എന്നും അറിയണം.