ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർമാൻ ആയ സുധാ മൂർത്തിയുടെ ഒരു അനുഭവ കഥ പറയാം. സുധാമൂർത്തി ഒരിക്കൽ മുംബൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന സമയത്ത് ആയിരുന്നു ട്രെയിനിൽ സീറ്റിനടിയിൽ ഒളിച്ചിരുന്ന ഒരു 13 വയസ്സുള്ള പെൺകുട്ടി ശ്രദ്ധയിൽ പെടുന്നത്. ആദ്യം ടിക്കറ്റ് പരിശോധകൻ അവളെ കണ്ടു പിടിച്ചു, അവളെ ചോദ്യം ചെയ്തു. ടിക്കറ്റ് എവിടെയാണ് അന്വേഷിച്ചു. ആ പെൺകുട്ടി വിറച്ചുകൊണ്ട് തൻറെ കയ്യിൽ ടിക്കറ്റ് ഇല്ല എന്ന് പറഞ്ഞു. ടിക്കറ്റ് എടുത്തില്ല എങ്കിൽ ഇറക്കി വിടും അല്ലെങ്കിൽ ഫൈൻ വേണം എന്നായി അയാൾ.
സുധാമൂർത്തി പറഞ്ഞു ടിക്കറ്റിനുള്ള പണം നൽകാമെന്ന്, ആ സമയത്ത് സുധാമൂർത്തി നിങ്ങൾക്ക് എവിടെ പോകണം എന്ന് പെൺകുട്ടിയൊടെ സുധാമൂർത്തി ചോദിച്ചു. അതും തനിക്ക് അറിയില്ലെന്നായിരുന്നു ആ പെൺകുട്ടിയുടെ മറുപടി. എങ്കിൽ തന്നോടൊപ്പം ബാംഗ്ലൂരിലേക്ക് വരാൻ അവർ പറഞ്ഞു. ചിത്ര എന്നാണ് പെൺകുട്ടിയുടെ പേര്. ബാംഗ്ലൂരിലെത്തിയ സുധാമൂർത്തി ചിത്രയെ ഒരു സന്നദ്ധ സംഘടനയ്ക്കാണ് കൈമാറിയത്. അവിടെ നല്ല സ്കൂളിൽ ചേർത്തു,നല്ല വിദ്യാഭ്യാസം നൽകി. പിന്നീട് പതുക്കെ സുധാമൂർത്തിക്ക് ഈ ചിത്രയുമായുള്ള ബന്ധം ചുരുങ്ങി. വളരെ അപൂർവമായി ചിലപ്പോൾ മാത്രം ഫോൺ വഴി ഇരുവരും സംസാരിച്ചു.
ദില്ലിയിലേക്ക് സുധ മാറിയതോടെ ആ ബന്ധം പൂർണ്ണമായും നഷ്ടം ആയി.ഏകദേശം ഇരുപത് വർഷങ്ങൾക്കു ശേഷം യു എസ് എ യിൽ ഒരു പ്രഭാഷണത്തിന് ക്ഷണിച്ചിരുന്നു.പ്രഭാഷണത്തിനു ശേഷം അവർ താമസിച്ചിരുന്ന ഹോട്ടൽ ബില്ലടയ്ക്കാൻ റിസപ്ഷനിൽ പോയപ്പോൾ അല്പം അകലെ നിൽക്കുന്ന ദമ്പതികളെ ചൂണ്ടിക്കൊണ്ട് ജീവനക്കാരൻ പറഞ്ഞു. മേടം അവർ നിങ്ങളുടെ കൂടെ ബില്ലടച്ചു. ബില്ല് തെളിവ് ആയി കാണിച്ചു. സുധാമൂർത്തിക്ക് ഒന്നും മനസ്സിലായില്ല. വളരെ അത്ഭുതത്തോടെ അവർ അവരുടെ സമീപത്തെത്തി ചോദിച്ചു. നിങ്ങളെന്തിനാണ് എൻറെ ബില്ല് അടച്ചത്. മാഡം ഇത് മുംബൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഉള്ള ട്രെയിൻ ടിക്കറ്റിന്റെ മുന്നിൽ ഒന്നുമല്ല, സുധാമൂർത്തി വല്ലാതെ അമ്പരപ്പെട്ട് പോയിരുന്നു. ചിത്ര.!
അവർ ഒരു നിമിഷം അത്ഭുതത്തോടെ നോക്കുകയാണ് ചെയ്തത്. പലപ്പോഴും നമ്മുൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ ചില ആളുകളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. എല്ലായിടത്തും മനുഷ്യൻ ഉണ്ട്, പക്ഷേ മനുഷ്യത്വമുള്ളവർ ചിലരിൽ മാത്രം ആണെന്ന് മാത്രം. സുധ മൂർത്തി അവരുടെ സ്വന്തം ജീവിതകഥ എഴുതിയ പുസ്തകത്തിൽ തന്നെയാണ് ഇത് പറഞ്ഞത്. നമ്മൾ നൽകുന്ന ഒരു സഹായം കൊണ്ട് ഒരു ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കുകയാണെങ്കിൽ അതിലും വലുത് ഒന്നുമില്ല. മനുഷ്യൻ എല്ലാ വീടുകളിലും ഉണ്ട് പക്ഷേ മനുഷ്യത്വമുള്ളവർ വളരെ കുറച്ച് മാത്രമേ ഉള്ളൂ. സ്വത്തിനും പണത്തിനും സ്ഥാനത്തിനു വേണ്ടി സ്വന്തം കൂടപ്പിറപ്പുകളെ പോലും ഉപദ്രവിക്കാനോ കൊല്ലാനോ മടിയില്ലാത്തവരാണ് പലരും.
മനുഷ്യരുടെമേൽ പഴിചാരാൻ ഒരു മടിയും അവർക്കില്ല. നമ്മുടെ തെരുവുകളിലും മറ്റും കഴിയുന്നവരുടെ ഒരുനേരത്തെ വിശപ്പകറ്റാൻ അവരെ സഹായിക്കാൻ നമുക്ക് ആർക്കെങ്കിലും കഴിയുമോ.? ഒരുപക്ഷെ അതിന് മുന്നിട്ടിറങ്ങാൻ ഉള്ള മടി തന്നെയാണ് പ്രശ്നം. വിശപ്പോളം വലുതായി മറ്റൊന്നുമില്ല.ഇന്ന് പലരും പല ആക്രമങ്ങളും ചെയ്യുന്നത് വിശപ്പ് മുറവിളി കൂട്ടുമ്പോൾ തന്നെയാണ്.
ജീവിതമാണ്, നമ്മുടെ എല്ലാവരുടെയും ഏറ്റവും അത്യാവശ്യമായ കാര്യം എന്ന് പറയുന്നത് വിശപ്പ് തന്നെയാണ്. വിശപ്പിനെ ചെറുക്കുവാൻ ഒരിക്കലും മനുഷ്യന് സാധിക്കില്ല. അതുകൊണ്ടാണ് പല കുറ്റകൃത്യങ്ങൾ നടക്കുന്നത്.
അതുപോലെതന്നെ നമ്മുടെ ജീവിതം ചിലപ്പോഴെങ്കിലും നമ്മൾ അറിയാത്തവർ ആയിരിക്കും എന്തെങ്കിലുമൊക്കെ പ്രാധാന്യം നൽകി കടന്നുപോകുന്നത്.ഒരുപക്ഷേ നമുക്ക് വലിയ പ്രാധാന്യമില്ലാത്ത ചില കാര്യങ്ങൾ നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിൽ ചെയ്യുമ്പോൾ അവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ചില കാര്യങ്ങൾ ആയി മാറാറുണ്ട്. നമ്മളിലൂടെ മറ്റൊരു മനുഷ്യൻ സന്തോഷിക്കുന്നു ഉണ്ടെങ്കിൽ അതിലും വലുതായി എന്താണ് നമുക്ക് ഉണ്ടാകേണ്ടത്.തീർച്ചയായും അത് വലിയ കാര്യം തന്നെയാണ് ഓരോ ആളുകളും ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ്.
എന്നിലേക്ക് മാത്രം ഒതുങ്ങി പോകുന്ന ആളുകൾ മനസ്സിലാകാതെ പോകുന്നത് സഹജീവികളുടെ മനസ്സും അതോടൊപ്പം അവർ അനുഭവിക്കുന്ന പ്രയാസങ്ങളും ആണ്. ഞാനും എൻറെ കുടുംബവും എന്ന ഇട്ടാവട്ടം വിട്ട് പുറത്തേക്കിറങ്ങി മറ്റുള്ളവരെക്കൂടി ശ്രെദ്ധിക്കാൻ ശ്രമിക്കുക. നമുക്ക് ഇത്രയും സന്തോഷം നിറഞ്ഞ ജീവിതം ഈശ്വരൻ തരുമ്പോൾ അതൊന്നും അനുഭവിക്കാൻ യോഗം ഇല്ലാത്തവരെ കൂടി പരിഗണിക്കാൻ ശ്രമിക്കുക. അപ്പോൾ മാത്രമാണ് നമ്മൾ മനുഷ്യനായി മാറുന്നതെന്ന് ചിന്തിക്കുക.