രണ്ടാഴ്ചയോളം ഉറങ്ങാതിരുന്നാല്‍ എന്ത് സംഭവിക്കും ?

ഒരു സാധാരണ മനുഷ്യൻ ഏകദേശം 8 മണിക്കൂർ ഉറങ്ങണമെന്നാണ് സയൻസ് പോലും പറയുന്നത്. എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ അത് നമ്മുടെ ശരീരത്തിൽ വളരെ മോശമായ രീതിയിലായിരിക്കും ബാധിക്കുന്നത് . ഉറക്കമില്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കില്ല. ഉറക്കമില്ലാതാവുന്ന അവസ്ഥ നമ്മുടെ ശരീരത്തെ മരണത്തിലേക്ക് പോലും എത്തിക്കും. അതോടൊപ്പം മാനസികപരമായ പല പ്രശ്നങ്ങളിലേക്കും നയിക്കും. എന്തൊക്കെയാണ് ഉറക്കമില്ലാതെയിരിക്കുകയാണെങ്കിൽ നമുക്ക് ഉണ്ടാവുന്നതെന്നാണ് പറയാൻ പോകുന്നത്. ഒരു ദിവസമാണ് നമ്മൾ ഉറങ്ങാതെ ഇരിക്കുന്നതെന്ന് ഉണ്ടെങ്കിൽ നമുക്ക് വലിയ പ്രശ്നങ്ങൾ ഒന്നും സംഭവിക്കില്ല.

Sleeping Women
Sleeping Women

കണ്ണിനടിയിൽ കറുപ്പോ ക്ഷീണമോ മാത്രമേ ഉണ്ടാവുകയുള്ളൂ. രണ്ട് ദിവസം ആകുമ്പോഴും ആ ക്ഷീണം കുറച്ചുകൂടി വർദ്ധിക്കും. മൂന്നാം ദിവസം നമ്മൾ വളരെയധികം വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തും. ആ സമയത്ത് മതിഭ്രമം പോലൊരുവസ്ഥയും നമ്മളിൽ ഉണ്ടായേക്കാം. നാലാം ദിവസം ആകുമ്പോഴേക്കും കഥ മാറും, നമ്മൾ അവശനിലയിലേക്ക് മാറും. ഒരു ജലദോഷത്തിനു പോലും നമ്മളെ കൊല്ലാൻ ഉള്ള കഴിവുണ്ടാകുന്ന ഒരു സമയമാണ്. വേഗം ജലദോഷവും പനിയും ഒക്കെ പിടിക്കുന്നതുമോക്കെ ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതുകൊണ്ടാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പേശികളുടെ വളർച്ചയ്ക്കും തലച്ചോറിന്റെ നാശം തടയാനും ഹോർമോണുകളുടെ ഉത്പാദനത്തിനുമെല്ലാം ഉറക്കം വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്.

അതിൽ ഒന്നാമത്തേത് ജലദോഷവും പനിയും ആണ്. ജലദോഷവും പനിയും സാധാരണമെന്ന് കരുതാൻ പാടില്ല. കാരണം ഈ സമയത്തുണ്ടാകുന്ന ജലദോഷത്തിനു പോലും നമ്മുടെ ജീവനെടുക്കാൻ പോലുമുള്ള കഴിവുണ്ടാകും. ഇത് നമ്മുടെ ശരീരത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉപദ്രവകാരികളായ ബാക്ടീരിയകളും വൈറസുകളും ഒക്കെ എളുപ്പത്തിൽ നമ്മുടെ ശരീരത്തിലേക്ക് കയറാൻ ഇത് കാരണമാകും. ഉറക്കം ലഭിച്ചില്ലെങ്കിൽ രോഗങ്ങൾ മാറാൻ കാലതാമസമെടുക്കും. സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും ഇത് ഗർഭധാരണത്തെ പോലും തടസ്സപ്പെടുത്തും. ഉറക്കമില്ലായ്മ പുരുഷന്മാരിലെ പ്രത്യുൽപാദനക്ഷമത കുറയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

ഉറക്കം ലഭിക്കാത്ത പുരുഷന്മാർക്ക് കൂടുതൽ ഉറങ്ങുന്ന പുരുഷന്മാരെ അപേക്ഷിച്ച് ബീജത്തിന്റെ എണ്ണം നാലിലൊന്ന് മാത്രമേ ഉള്ളൂവെന്നും കണ്ടെത്തുന്നുണ്ട്. ഉറക്കക്കുറവ് വലിയതോതിൽ പ്രത്യുല്പാദന പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉറക്കം ലഭിക്കാത്തവർക്ക് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.