നാം പണ്ടുമുതലേ വിശ്വസിച്ചു പോരുന്ന ചില മണ്ടത്തരങ്ങളുണ്ട്. പലപ്പോഴും അതിന്റെയൊക്കെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാന്‍ നമ്മളില്‍ പലര്‍ക്കും സാധിചിട്ടില്ലാ എന്നതാണ് വാസ്തവം. തലമുറകളായി വിശ്വസിച്ചു പോരുന്ന സത്യമായ ചില നുണകളുണ്ട്. അതായത് മദ്യം നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു, തണുപ്പ് കൂടിയാല്‍ ജലദോഷം വരും, മനുഷ്ടന് അവരുടെ തലച്ചോറിന്റെ പത്തു ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നീ കാര്യങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു. നമ്മളിപ്പോള്‍ ജീവിക്കുന്നത് ഒരു ടെക്നോളജി യുഗത്തിലാണ് എങ്കിലും നമ്മള് കാലാ കാലങ്ങളായി വിശ്വസിച്ചു പോരുന്ന ഒത്തിരി കാര്യങ്ങളുണ്ട്. കണ്മുന്നില് കാണുന്നതെല്ലാം സത്യമാണ് എന്ന് നിങ്ങള്‍ മുഴുവനായും വിശ്വസിക്കരുത്. അതിലപ്പം മായം കാണും. അത്തരത്തില്‍ നമ്മളൊക്കെ ച്രുപ്പം മുതലേ കേട്ടു കൊണ്ടിരിക്കുന്ന ചില മണ്ടത്തരങ്ങളായ തത്വങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
ഇന്ന് ആളുകളില്‍ വ്യാപകമായി കണ്ടു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍ അഥവാ അര്‍ബുദം. പണ്ട് കാലങ്ങളിലൊക്കെ എവിടെയെങ്കിലും ഒരാള്‍ക്ക് മാത്രമേ ഈ രോഗം ഉള്ളതായി കേട്ടിട്ടൊള്ളൂ. എന്നാലിന്ന് ഇതൊരു ജീവിതചര്യ രോഗം പോലെ ആയി മാറിയിരിക്കുകയാണ്. ഒരുപക്ഷെ, മാറുന്ന ജീവിതശൈലി തന്നെയാകാം അതിനു കാരണം. എന്നിരുന്നാലും ഇന്ന് ആളുകള്‍ക്ക് ഈയൊരു രോഗത്തെ കുറിച്ചും അതിന്റെ ചികിത്സാ രീതികളെ കുറിച്ചും പല തെറ്റിദ്ധാരണകളുമുണ്ട്. പലപ്പോഴും തെറ്റായ അറിവുകള്‍ അതിര് കടക്കാറുണ്ട്. ഇതിനെ കുറിച്ച് പ്രത്യേകിച്ച് അറിവൊന്നും ഇല്ലാത്ത എന്നാല്‍ കുറച്ചറിവ് മാത്രമുള്ള ഒരു വിഭാഗം ആളുകളുണ്ട്. അവര്‍ വിശ്വസിക്കുന്നത് ക്യാന്‍സര്‍ ഒരു പാരമ്പര്യ രോഗമാണ് എന്നാണ്. അത്തരം ആളുകളോട് ഒരു കാര്യം. എല്ലാ ക്യാന്‍സറും പാരമ്പര്യമല്ല. അതായത് സ്തനാര്‍ബുദം, വന്‍കുടല്‍ ക്യാന്‍സര്‍, അണ്ഡാശയ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവ ചെറിയ രീതിയില്‍ പാരമ്പര്യ സ്വഭാവം കാണിക്കാറുണ്ട്. അല്ലാതെ എല്ലാ അര്‍ബുദ രോഗവും പാരമ്പര്യമല്ല എന്ന് മനസ്സിലായില്ലേ. കൂടാതെ അര്‍ബുദ രോഗം വന്നാല്‍ ചികിത്സിച്ചാലും മാറില്ലാ എന്ന തെറ്റിദ്ധാരണ ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാവുന്നതേയൊള്ളൂ.
അതുപോലെ കാലാകാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ് മനുഷ്യന് അവന്റെ തലച്ചോറിന്റെ പത്തു ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാലത് ശുദ്ധ മണ്ടത്തരമാണ് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? നമ്മള് ഉറങ്ങുന്ന സമയത്തും നമ്മുടെ തലച്ചോറിന്റെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുപക്ഷെ, പത്തു ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നു എങ്കില്‍ നമുക്ക് ജീവനില്ലാ എന്നല്ലേ അര്‍ത്ഥം. നമ്മുടെ തലച്ചോറിന്റെ ഓരോ ഭാഗത്തിനും അതിന്റെതായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം നമുക്ക് സാധാരണ മനുഷ്യരെ പോലെ ജീവിക്കാന്‍ കഴിയില്ല. അത്കൊണ്ട് തന്നെ നമ്മള് നമ്മുടെ തലച്ചോറിന്റെ നൂറു ശതമാനവും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തന്നെ വിശ്വസിക്കാം.
ഇതുപോലെ നമ്മള് ജീവിതത്തില്‍ പൊതുവേ വിശ്വസിച്ചു പോരുന്ന മറ്റു നുണകള്‍ എന്തൊക്കെ എന്നറിയാന്‍ താഴെയുള്ള വീഡിയോ കാണുക.