ട്രയിനിന്റെ ചങ്ങല വലിക്കാം എന്ന് കേട്ടിട്ടില്ലേ. എന്താണിതെന്നും എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും എന്തിനാണ് ഉപയോഗിക്കുന്നതെന്നും അറിയുമോ. ഈ വിവരങ്ങളാണ് ഇനി പങ്കുവയ്ക്കാന്‍ പോകുന്നത്. വ്യക്തമായ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കുറിപ്പ് വായിച്ച ശേഷം നിങ്ങള്‍ താഴെ കാണുന്ന വീഡിയോ കൂടെ കണ്ട് നോക്കൂ.
നിങ്ങള്‍ കുടുംബമൊത്ത് ഒരു തീവണ്ടിയില്‍ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. സന്തോഷ നിമിഷത്തിനിടെ പെട്ടന്ന് നിങ്ങളുടെ കയ്യിലുള്ള മൊബൈല്‍ഫോണ്‍ അബദ്ധവശാല്‍ ട്രെയിനിന് പുറത്തേക്ക് വീണു എന്നിരിക്കട്ടെ? പെട്ടന്ന് നിങ്ങള്‍ ആ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യും? ഇങ്ങനെ സംഭവിച്ചാല്‍ ട്രെയിനിനുള്ളിലെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താമോ? ഈചോദ്യമായിരിക്കും ആദ്യം നിങ്ങളുടെ മനസിലേക്ക് കടന്നു വരിക. എന്നാല്‍ ഓര്‍ത്തോളു മൊബൈല്‍ ഫോണുകള്‍ താഴെക്ക് പോയൊലൊന്നും നിങ്ങള്‍ക്ക് ട്രയിന്‍ ചങ്ങല വലിയ്ക്കാന്‍ സാധിക്കില്ല.അങ്ങനെ വലിച്ചാല്‍ തന്നെ നിങ്ങള്‍ പിഴയടക്കേണ്ടി വരികയും ചെയ്യും.
തീവണ്ടിയുടെ എല്ലാ ബോഗികളിലും ചുവന്ന നിറത്തിലുള്ള ചങ്ങല കാണാം. ട്രയില്‍ യാത്രയില്‍ ഈ ചങ്ങല നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അനാവശ്യമായി ചങ്ങല വലിച്ചാല്‍ തടവും പിഴയും ലഭിച്ചേക്കുമെന്നും എഴുതിവെച്ചതും കണ്ടിട്ടുണ്ടാകും. ഇന്ത്യന്‍ റെയില്‍വേ ആക്ട് 1989 ലെ വകുപ്പ് 141 പ്രകാരം അനാവശ്യമായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് കുറ്റകരമായാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ആവശ്യമില്ലാത്ത കാര്യത്തിന് അതായത് മൊബൈല്‍ ഫോണ്‍ വീണുപോയി തുടങ്ങിയ കാര്യങ്ങള്‍ക്ക് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയാല്‍ വലിച്ചയാള്‍ക്ക് ആയിരം രൂപ പിഴ, ഒരുമാസത്തെ തടവ് എന്നീ ശിക്ഷകള്‍ കിട്ടും. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരില്‍ നിന്നും 500 രൂപ ഈടാക്കി വിടുകയാണ് പതിവ്. എന്തായാലും അത് നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും എന്നു വേണം പറയാന്‍. തീവണ്ടി യാത്രികരുടെ സാധനങ്ങള്‍ സൂക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ് എന്നത് പറയേണ്ടതില്ലല്ലോ. ഇങ്ങനെ കളഞ്ഞ ട്രയിന്‍ നിര്‍ത്തിച്ചാല്‍ മറ്റുള്ള യാത്രക്കാര്‍ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ.്
മൊബൈല്‍ വീഴുന്നത് മാത്രമല്ല സ്റ്റേഷനുകളില്‍ ഇറങ്ങി വെള്ളമോ ഭക്ഷണമോ വാങ്ങിയശേഷം കയറാന്‍ കഴിയാത്തവരെ കയറ്റാന്‍ ചങ്ങല വലിച്ചാലും റെയില്‍വേയുടെ നോട്ടത്തില്‍ അനാവശ്യമായ കാര്യമാണ്. പകരം നിങ്ങള്‍ക്ക് വലിയ അപകടമോ ട്രയില്‍ കത്തുകയോ മറ്റെന്തെങ്കിലും അപകടം നടക്കുന്ന സൂചന ലഭിച്ചാലോ മാത്രമെ ചങ്ങല വലിയ്ക്കാന്‍ പാടുള്ളു.
ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയാല്‍ത്തന്നെ ഏത് ബോഗിയില്‍ നിന്നുമാണ് വലിച്ചത് എന്ന് ലോക്കോ പൈലറ്റിനു തീര്‍ച്ചയായും മനസ്സിലാകുന്നതാണ്. പിന്നീട് നിങ്ങളുടെ ബോഗിയില്‍ അന്വേഷണത്തിനായി ആളുകള്‍ വരികയും ചെയ്യും ഇനി ചങ്ങല വലിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമോ.
ഒരോ ബോഗികളിലെ ടാങ്കിലേക്ക് രണ്ട് പൈപ്പുകള്‍ ബന്ധിപ്പിച്ചിരിക്കും. ബോഗികള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത് രണ്ട് പൈപ്പുകള്‍ കൂട്ടിയാണ്. ഈ ഈ പൈപ്പുകളില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വായു സംഭരിച്ച് വച്ചിട്ടുണ്ടാകും. ആരെങ്കിലും ചങ്ങല വലിക്കുകയാണെങ്കില്‍ ഈ പൈപ്പിലെ മര്‍ദ്ദം നേരിയ തോതില്‍ കുറയുകയും അങനെ പെട്ടന്ന് തന്നെ ട്രെയിനിന്റെ വേഗത കുറയുകയും ചെയ്യും.തുടര്‍ന്ന് തീവണ്ടിച്ചക്രങ്ങളില്‍ ബ്രേക്ക് പാഡ് അമരുകയും വണ്ടിയുടെ വേഗം കുറയുകയും ചെയ്യുന്നതോടെ ചങ്ങല വലിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ക്ക് മനസിലാകും. ഇത്തരത്തില്‍ പൈപ്പിലെ മര്‍ദ്ദം കുറഞ്ഞ വിവരം മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ബ്രേക്ക് പൂര്‍ണ്ണമായും ഉപയോഗിച്ചുകൊണ്ട് തീവണ്ടി നിര്‍ത്തുന്നു.അപകടം സംഭവിച്ചു എന്ന് മനസിലാക്കിയാണ് ഇവര്‍ ട്രയിന്‍ നിര്‍ത്തുന്നതു. തുടര്‍ന്ന് ഏത് ബോഗിയാണെന്ന് മനസിലാക്കി അവിടെ ചെന്ന് പ്രശ്‌നം പരിഹരിക്കുന്നു.