സ്വന്തം നിലനിൽപ്പിനായി രൂപമാറ്റം വരുത്തുന്ന ഒത്തിരി ജീവികളുണ്ട്. അത് ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ട്ടിയാണ് എന്ന് തന്നെ പറയാം. നമ്മളിൽ പല ആളുകളും എന്തെങ്കിലും സാധനം കൺമുന്നിൽ ഉണ്ടായാലും അശ്രദ്ധ കാരണം അത് തിരഞ്ഞു കൊണ്ടിരിക്കും. ഒരു പക്ഷെ, അത് കയ്യെത്തും ദൂരത്ത് തന്നെ ഉണ്ടായിരിക്കും. പക്ഷെ, നമ്മളത് കാണില്ല എന്ന് മാത്രം. എന്നാൽ ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനും ശത്രുക്കളെ വക വരുത്താനായി പ്രകൃതിയിൽ ചില പ്രചന്ന വേഷക്കാറുണ്ട്. ഇത്തരം ജീവികളെ ക്യാമോഫ്ലാജുകൾ എന്നാണ് വിളിക്കുന്നത്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
ടൈഗർ ക്യമോഫ്ലാജ്. കടുവകളെ നമുക്ക് രണ്ടു നിറത്തിൽ കാണാനാകും എന്ന സത്യം നിങ്ങൾക്കറിയാമോ. മനുഷ്യർക്ക് കാണാൻ സാധിക്കുന്ന നിറവും അത് പോലെ തന്നെ ഇവയുടെ ഇരകളായ മാനുകൾ, പന്നി തുടങ്ങീ ജീവികൾക്ക് കാണാൻ കഴിയുന്ന നിറവും. നമുക്ക് ഇവയെ കാണാൻ കഴിയുക ഓറഞ്ചും കറുപ്പും കലർന്ന നിറത്തിലാണ്. അത് കൊണ്ട് തന്നെ മരങ്ങളോട് ചേർന്നുള്ള പുല്ലുകളിലും മറ്റും ഇവയ്ക്ക് ഒളിഞ്ഞിരിക്കാൻ സാധിക്കുന്നു. ഇത് നമ്മുടെ കണ്ണുകളിൽ പെട്ടെന്ന് പതിയില്ല. അത് പോലെ തന്നെ മാൻ പോലെയുള്ള ഇവയുടെ ഇരകളായ ജീവികൾ കാണുന്നത് മറ്റൊരു നിറത്തിലാണ്. കാരണം വാ ഡൈക്രൊമാറ്റ് വിഷൻ ഉള്ള ജീവികളാണ്. അതായത് പച്ചയും ചുവപ്പും പോലെയുള്ള നിറങ്ങൾ അവയ്ക്ക് വേർതിരിച്ചറിയാൻ കഴിയില്ല. അത് കൊണ്ട് അവ പുലിയെ മറ്റൊരു നിറത്തിലായിരിക്കും കാണുക. ഇത് കടുവകൾക്ക് ഇരകളെ പിടികൂടാൻ ഏറെ സഹായിക്കുന്നു.
ഇതുപോലെയുള്ള പ്രചന്ന വേഷക്കാരായ മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോകള്‍ കാണുക.