നമ്മൾ പലപ്പോഴും പലതരത്തിനുള്ള പരീക്ഷണ വീഡിയോകൾ കാണാറുണ്ട്. ഇത്തരം പരീക്ഷണ വീഡിയോകൾ വലിയതോതിൽ തന്നെ ആപത്ത് ഉണ്ടാക്കുന്നവയാണ്. നമുക്കെല്ലാവർക്കും അറിയാം ഇവയൊന്നും പരീക്ഷിച്ചു നോക്കാൻ പാടുള്ളതല്ലെന്ന്. കാരണം വളരെയധികം അപകടകരമായ രീതിയിലാണ് ഓരോ വീഡിയോകളും കാണാറുള്ളത്. അത്തരത്തിൽ നമ്മൾ കണ്ടിട്ടുള്ള വീഡിയോകൾ ആണ് പേപ്സിക്ക് ഉള്ളിലേക്ക് മെൻഡോസ് ഇടുന്നതും പിന്നീട് അത് പതഞ്ഞു പൊങ്ങി ഉയരുന്നതുമൊക്കെ. അതൊക്കെ അത്ര പ്രശ്നമില്ലാത്ത പരീക്ഷണങ്ങൾ ആയതുകൊണ്ട് തന്നെ അത്ര പേടിക്കാതെ നമുക്ക് വേണമെങ്കിൽ ഒന്ന് വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. നമ്മളിൽ പലരും അതൊക്കെ വീട്ടിൽ പരീക്ഷിച്ചു നോക്കിയിട്ടുമുണ്ടാകും.
യൂട്യൂബിൽ കൂടുതലായും ട്രെൻഡിങ്ങിൽ ലഭിക്കുന്ന പരീക്ഷണ വീഡിയോകളാണ് ലാവ കൊണ്ടുള്ള പരീക്ഷണ വീഡിയോകൾ. പല സാധനങ്ങളിലേക്ക് ലാവ ഒഴിച്ചതിന് ശേഷം ബാക്കി വരുന്ന മാറ്റങ്ങളാണ് ഇത്തരം വീഡിയോകളിൽ കാണിച്ചു തരുന്നത്. ഒരു തേങ്ങയ്ക്കുള്ളിലേക്ക് ലാവ ഒഴിച്ചാൽ എന്തു മാറ്റമാണ് വരുന്നതെന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
പരീക്ഷണത്തിനു വേണ്ടി ഒരു തേങ്ങയുടെ മുകൾവശം അല്പം മാറ്റിയതിനു ശേഷം അതിനുള്ളിലേക്ക് കുറച്ച് ലാവ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ തേങ്ങയെന്ന് പറയുന്നത് എത്ര ശക്തമാണെന്ന് കാണിച്ചു തരുന്ന ഒരു പരീക്ഷണം കൂടിയായിരുന്നു ഇത്. തേങ്ങയ്ക്കുള്ളിലെ വെള്ളം തിളച്ച് പോകുന്നത് കാണാൻ സാധിക്കും. എന്നാൽ തേങ്ങയ്ക്ക് യാതൊന്നും സംഭവിക്കുന്നില്ല എന്നതാണ് ഈ പരീക്ഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
നമ്മുടെ തേങ്ങ അത്രത്തോളം കട്ടിയുള്ളതാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒക്കെ നമ്മൾ മനസ്സിലാക്കുന്നത് വളരെ നല്ലതാണ്. പക്ഷേ ഇതൊന്നും ഒരിക്കലും അനുകരിക്കാൻ പാടുള്ളതല്ല. പ്രത്യേകിച്ച് കൊച്ചു കുട്ടികളും മറ്റും ഉള്ള വീടുകളിൽ ഇത്തരം അനുകരണങ്ങൾ വലിയ അപകടം തന്നെയാണ് വിളിച്ചു വരുത്താറുള്ളത്. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ നാടായതുകൊണ്ടാണ് നമ്മുടെ നാട് കേരളം എന്നറിയപ്പെടുന്നത്.
നമ്മുടെ കേരളത്തിന് അഭിമാനിക്കാൻ കഴിയും ലാവ ഒഴിച്ചിട്ടുപോലും തേങ്ങയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അപ്പോൾ ചെറിയ ഒരു ഫലമല്ല തേങ്ങ. ഇത് പരീക്ഷണത്തിനു വേണ്ടി എന്തെങ്കിലും സൂത്രങ്ങൾ ഉപയോഗിച്ച് കാട്ടിയതാണോ എന്നതും അറിയാൻ സാധിക്കില്ല. കാരണം വീഡിയോയുടെ അവസാനം അവർ വ്യക്തമായി പറയുന്നുണ്ട് ഇത് ഒരിക്കലും പരീക്ഷിച്ചുനോക്കാൻ പാടില്ലയെന്ന്.