അൻറാർട്ടിക്ക എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് എന്താണ്.? തണുത്ത മനോഹരമായ ഒരു സ്ഥലം തന്നെയായിരിക്കും. നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. എന്നാൽ അൻറാർട്ടിക്കയ്ക്ക് കുറേ പ്രത്യേകതകളുണ്ട്. നമ്മൾ മനസ്സിലാക്കേണ്ട കുറെ പ്രത്യേകതകൾ. എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
സ്കൂളിൽ പഠിക്കുന്ന സമയത്ത് ആണെങ്കിൽ അൻറാർട്ടിക്കയെ പറ്റി കേൾക്കാത്തവർ വളരെ വിരളമായിരിക്കും. കാരണം അൻറാർട്ടിക്കയെ പറ്റിയുള്ള അറിവുകൾ പകർന്നു നൽകുന്നത് വ്യത്യസ്തമായ ചില അനുഭവം തന്നെയായിരുന്നു. ആറുമാസം രാത്രിയും ആറുമാസം പകലും ഉള്ള അന്റാർട്ടിക്കയെ മഞ്ഞിൽ പൊതിഞ്ഞ ഓർമ്മയൊടെ മാത്രമേ നമുക്ക് ഓർമ്മിക്കാൻ കഴിയു. 98 ശതമാനവും മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണ്, അവിടെ ഒരിക്കലും ജനവാസകേന്ദ്രം സാധ്യമല്ലെങ്കിലും, ഇന്ത്യൻ തപാൽ സർവീസ് അവിടെ ഉണ്ടെന്നാണ് അറിയുന്നത്. അന്റാർട്ടികയെ പറ്റിയുള്ള ചില വിവരങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്.
അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ആദ്യം അൻറാർട്ടിക്കയുടെ കാലാവസ്ഥയിൽ നിന്നുതന്നെ തുടങ്ങുന്നതായിരിക്കും നല്ലത്, കാരണം വ്യത്യസ്തമായ കാലാവസ്ഥയുള്ള അൻറാർട്ടിക്ക ഭൂമിയിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വിശ്വാസിക്കുന്നു. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ് എന്ന് അറിയുന്നു.
അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണത്രേ. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ള ജീവജാലങ്ങൾ മാത്രമേ സ്വതവേ അന്റാർട്ടിക്കയിൽ ജീവിക്കുന്നുള്ളു. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ് എന്ന് അറിയാം. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും താമസിക്കുന്നുണ്ട്. ആർട്ടിക്കിനു എതിർവശത്തുള്ള എന്നർത്ഥമുള്ള അന്റാർറ്റിക്കൊസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണു അന്റാർട്ടിക പേരു വന്നത്.
1959-ൽ പന്ത്രണ്ട് രാജ്യങ്ങൾ ചേർന്ന് കൈക്കൊണ്ട അന്റാർട്ടിക് ഉടമ്പടിയിൽ രാജ്യങ്ങൾ ഒപ്പു വെച്ചിരിക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരം അന്റാർട്ടിക്കയിൽ സൈനിക പ്രവർത്തനവും ഖനനവും നിരോധിച്ചിരിക്കുന്നുണ്ട്, എന്നാൽ ശാസ്ത്ര ഗവേഷണങ്ങൾ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത ഗവേഷണങ്ങൾക്കുള്ള 4000-ൽ അധികം ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ പഠനങ്ങൾ നടത്തുന്നുണ്ട് എന്ന് അറിയുന്നു. ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമാണ് അന്റാർട്ടിക്ക. റഷ്യൻ സ്റ്റേഷനായ വോസ്റ്റോക്കിൽ 1983 ജൂലൈ 21-നു രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചെറിയ താപനിലയായ -89.2°c ഉണ്ടായിരുന്നു. ഏറ്റവും കുറവ് വർഷപാതം രേഖപ്പെടുത്തുന്ന ഈ പ്രദേശം തണുത്തുറഞ്ഞ മരുഭൂമിയാണ്.
ദക്ഷിണധ്രുവത്തിലെ ശരാശരി വാർഷിക വർഷപാതം പത്ത് സെന്റീമീറ്റർ മാത്രമാണ്. ശീതകാലത്ത് പ്രദേശത്തെ താപനില 80 ഡിഗ്രി സെൽഷ്യസിനും 90ഡിഗ്രി സെൽഷ്യസിനും മദ്ധ്യേയായിരിക്കും. വേനൽക്കാല താപനില 5 ഡിഗ്രി സെൽഷ്യസിനും 15 ഡിഗ്രി സെൽഷ്യസിനും മദ്ധ്യേയാണ്.പടിഞ്ഞാറൻ ഭാഗങ്ങളേക്കാളും കിഴക്കൻ ഭാഗങ്ങളിൽ തണുപ്പേറെയാണ്. ആർട്ടിക് പ്രദേശത്തെ അപേക്ഷിച്ച് അന്റാർട്ടിക്കയിൽ തണുപ്പു കൂടുതലാണ്. സമുദ്രനിരപ്പിൽ നിന്നും ശരാശരി മൂന്നു കിലോമീറ്ററാണ് അന്റാർട്ടിക്കിന്റെ ഉയരം എന്നതാണൊരു കാരണം ആയി വരുന്നത്. രണ്ടാമതായി ആർട്ടിക്കിൽ കരഭാഗമില്ലാത്തതിനാൽ പ്രദേശത്തെ താപനില സമുദ്രജലത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്.
അന്റാർട്ടിക്കയിലെത്തുന്ന ബഹുഭൂരിഭാഗം അൾട്രാവയലറ്റ് രശ്മികളും അന്റാർട്ടിക്കയെ മൂടിക്കിടക്കുന്ന മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്നതുമൂലം സൂര്യാഘാതത്തിനും ഇവിടെ സാദ്ധ്യതയേറെയാണ്. ദക്ഷിണായന സമയം മുഴുവൻ അന്റാർട്ടിക്കയിൽ പകൽ ആയിരിക്കും. സൂര്യ രശ്മികൾ നേരിട്ട് ഭൂഖണ്ഡത്തിൽ പതിക്കുകയും ചെയ്യും ഈ സമയത്ത്.ഇനിയുമുണ്ട് അറിയാൻ ഒരുപാട്. അന്റാർട്ടിക്ക യെ പറ്റിയുള്ള വിശേഷങ്ങൾ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.