പെന്‍സിലുകളുടെ ഇവിടെ മാത്രം എന്താ കറുത്ത നിറം ?

നിത്യ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഒരുപാട് വസ്തുക്കളുണ്ട്. ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ചില കാര്യങ്ങളെങ്കിലും നമുക്കറിയാത്തതുമായിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. നമ്മളെല്ലാവരും പെൻസിൽ ഉപയോഗിക്കുന്നവരാണ്. ചില പെൻസിലുകളുടെ മുകൾവശം കറുത്ത രീതിയിലായിരിക്കും, അതായത് താഴെ ഒരു നിറം മുകളിൽ കറുത്ത രീതിയിലൊരു ക്യാപ്പ് പോലെയൊരു ഒരു ഭാഗം ഉണ്ടാകും. എന്തിനാണ് അങ്ങനെ വെച്ചിരിക്കുന്നത്.? അതിനു പിന്നിലൊരു കാരണമുണ്ട്. ഈ പെൻസിൽ ഉപയോഗിച്ച് തീരാറാവുന്ന സമയത്ത് ഇത് കാണുമ്പോൾ നമുക്ക് മനസ്സിലാകും നമ്മൾ പെൻസിൽ ഉപയോഗിച്ച് തീരാറായെന്ന്, പുതിയത് വാങ്ങിക്കാൻ സമയമായിയെന്ന് ഓർമപ്പെടുത്താനും വേണ്ടിയാണത്രേ ഇങ്ങനെ മുകളിൽ കറുത്ത ക്യാപ്പ് പോലെ ഒരു ഡിസൈൻ വച്ചിരിക്കുന്നത്.

Pencil
Pencil

ഇന്നത്തെ കാലത്ത് സ്വർണ്ണത്തിൻറെ വില എത്രത്തോളം ഭീകരമാണെന്ന് നമുക്കറിയാം, ഒരു സാധാരണക്കാരന് സ്വർണം വാങ്ങാൻ സാധിക്കാത്ത നിലയിൽ ഏറെ സ്വർണത്തിന് വിലയായി പോയി. എന്നാൽ ഈ സമയത്ത് തന്നെ സ്വർണം കൊണ്ടു നിർമ്മിച്ച ഒരു ഹോട്ടലുണ്ട്. വിദേശരാജ്യത്ത് ആണ് ഇതുള്ളത്. ഈ ഹോട്ടലിലെ ശൗചാലയത്തിലുള്ള ക്ലോസെറ്റ് പോലും സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അത്രത്തോളം ആഡംബരം നിറഞ്ഞൊരു ഹോട്ടൽ ആണിത്. ഇവിടെ ഒരു ദിവസം കഴിയണം എന്നുണ്ടെങ്കിൽ നല്ല വിലയാകും. ഈ സ്വർണത്തിന്റെ തീവിലയുടെ സമയത്ത് ആരാണ് ഇത്രയും രൂപ മുടക്കി ഒരു ദിവസം അവിടെ കഴിയുന്നതെന്നത് ഒന്നൂടെ ആലോചിക്കേണ്ടിയിരിക്കുന്നു.

അതുപോലെതന്നെ തീപെട്ടികൂടിനുള്ളിൽ കൊള്ളുന്ന ഒരു സാരിയുണ്ടെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ സാധിക്കില്ല. അത്തരത്തിലൊരു സാരി നെയ്തടുത്തിട്ടുണ്ട്. വളരെ പ്രകൃതിദത്തമായ രീതിയിലാണ് ഈ സാരിയുടെ നിർമ്മാണമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് പച്ചക്കറികളുടെ നിറങ്ങളാണ്, രാസവസ്തുക്കൾ ഒന്നുംതന്നെ ചേർക്കാതെയുള്ള ഒരു സാരിയാണ് ഇത്. ഇത്‌ ഒരുക്കുവാൻ ഏകദേശം 8000 രൂപ വരുമെന്നാണ് പറയുന്നത്.

അതുപോലെ ഇരുമ്പും ചെമ്പും ഒക്കെ ഭക്ഷണമാക്കുന്ന ഒരു വ്യക്തിയെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, അങ്ങനെ ഒരാളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ.? നമ്മൾ ചോറും ബിരിയാണിയുമോക്കെ കഴിക്കുമ്പോൾ ഇദ്ദേഹം കഴിക്കുന്നത് ഇരുമ്പും ചെമ്പുമോക്കെയാണ് കഴിക്കുന്നതെന്ന് മനസ്സിലാകുന്നത്. മലേഷ്യയിൽ വിചിത്രമായ ഒരു നിയമമുണ്ട്, അതാണ് രണ്ടാമത്തെ ഹണിമൂൺ നിയമം. അതായത് അവിടെ പങ്കാളികൾക്കിടയിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ തന്നെ അവിടുത്തെ സർക്കാർ ഇവർക്ക് രണ്ടാമത്തെ ഹണിമൂണിന് അനുമതി നൽകുന്നു.