നമ്മുടെ ജീവിതത്തിൽ തോൽവികൾ സംഭവിച്ചാല്‍ എന്ത് ചെയ്യണം.

നമ്മുടെ ജീവിതത്തിൽ തോൽവികൾ ഉണ്ടായാൽ ഉടനെ ജീവിതം മടുത്തു എന്ന് കരുതുന്നവരാണ് കൂടുതലാളുകളും. എന്നാൾ ജീവിതത്തെ നല്ല രീതിയിൽ കാണുന്നവർ ഒരിക്കലും ജീവിതത്തിലെ തോൽവികളിൽ തളർന്നു പോവില്ല. തോൽവികൾ ജീവിതത്തിലെ ഏറ്റവും അവസാനത്തെ മാർഗ്ഗമാണെന്ന് കരുതുകയല്ല വേണ്ടത്. അങ്ങനെയാണെങ്കിൽ ഇന്ന് പലരും ഉണ്ടായിരിക്കില്ലായിരുന്നു. ഇന്നോളം വിജയം കൈവരിച്ചിട്ട് ഉള്ളവരെല്ലാം പരാജയത്തിന്റെ ഒരുപാട് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളവരാണ്. ഒരുവട്ടം അല്ല പലവട്ടം നേരിട്ടവർ.

What to do if failures occur in our lives.
What to do if failures occur in our lives.

അവർ മാത്രമേ യഥാർത്ഥ വിജയത്തിൻറെ വാതിൽ കണ്ടിട്ടുള്ളൂ എന്ന് പറയുന്നത്. വളരെ സത്യമാണ് ആദ്യമേ വിജയത്തിൻറെ ലഹരി നുണഞ്ഞവർ ജീവിതം കണ്ടിട്ടില്ല. കാരണം അവർക്ക് മുൻപിൽ ആദ്യം തന്നെ വിജയത്തിന്റെ വാതിൽ തുറക്കപ്പെട്ടു. ആ വിജയത്തിൻറെ സൗന്ദര്യം അവർ അറിഞ്ഞിട്ടില്ല. നമ്മൾ കഷ്ടപ്പെട്ട് നേടുമ്പോഴാണ് ആ വിജയത്തിൻറെ മധുരം നമ്മൾ അറിയുന്നത്. നമ്മൾ നമ്മളോട് തന്നെ സംസാരിക്കുവാൻ ശ്രമിക്കണം. നമ്മുടെ ഇഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളും നമ്മുടെ മനസാക്ഷിയൊടെ നമ്മൾക്ക് പങ്കുവെക്കാം. നമുക്ക് വേണ്ടി കുറച്ച് സമയം നമ്മൾ കണ്ടെത്തുക തന്നെ വേണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിലെ വിജയ ലക്ഷ്യങ്ങളിലേക്ക് നമുക്ക് ചേക്കേറുവാൻ സാധിക്കുകയുള്ളൂ.

അതാണ് വിജയത്തിൻറെ ആദ്യത്തെ പടി എന്ന് പറയുന്നത്. നമ്മളെ മനസ്സിലാക്കുക നമ്മളിലേ കഴിവിനെ കണ്ടെത്തുക. പിന്നീട് മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പരാജയം എന്ന് പറയുന്നത് ഒരിക്കലും ഒന്നിന്റെയും അവസാനമല്ല എന്നതാണ്. അത് വിജയത്തിൻറെ തുടക്കം മാത്രമാണ്. പലവട്ടം പരാജയം നേരിട്ടാൽ മാത്രമേ യഥാർത്ഥ വാതിൽ നമുക്ക് മുൻപിൽ തുറക്കുകയുള്ളൂ എന്ന് നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ജീവിതത്തിൽ വിജയിച്ചു നിൽക്കുന്നവരുടെ കഥകൾ എടുത്താൽ അവരുടെ വിജയകഥകളിൽ കൂടുതൽ പരാജയപ്പെട്ട കഥകളായിരിക്കും ഒരു നൂറ് വട്ടമെങ്കിലും ജീവിതത്തിൽ പരാജയപ്പെട്ടതിന് ശേഷം ആയിരിക്കും അവർ ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടാവുക.

അതിനു പിന്നിൽ അവരുടെ കഠിനാധ്വാനവും ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതലായി ഉണ്ടായിരുന്നത്. ഒരിക്കലും പരാജയത്തിന്റെ ഭീതിയിൽ അവയെല്ലാം വേണ്ടെന്നു വെച്ചിരുന്നു എങ്കിൽ ഇന്ന് നമുക്ക് ഒരു ചരിത്രമായി മുൻപിൽ അവരാരും ഉണ്ടായിരിക്കുകയില്ല എന്ന് ഓർക്കണം.