എല്ലാർക്കും അറിയാൻ ആകാംക്ഷ ഉള്ള കാര്യമാണ് ഭൂമി അല്ലാതെ മറ്റൊരു ഗ്രഹത്തിലേക്ക് എന്തൊക്കെ പ്രത്യേകതകൾ ഉണ്ട് എന്നത്. ഈ പ്രത്യേകതകൾ തിരയുന്നത് ഇപ്പോൾ മനുഷ്യന്റെ പ്രാധാനപെട്ട ഹോബി ആയി മാറിയിരിക്കുക ആണ്. അത്തരത്തിൽ വ്യാഴം എന്ന ഗ്രഹത്തെ പറ്റി ആണ് പറയുവാൻ പോകുന്നത്. നിരവധി പ്രത്യേകതകളാണ് വ്യാഴം എന്ന ഗ്രഹത്തിൽ നിലനിൽക്കുന്നത്. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയാൻ ഇഷ്ടപ്പെടുന്നതും ആയ ഒരു വാർത്തയാണിത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
സൂര്യനിൽ നിന്ന് അഞ്ചാമത്തേതും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹവുമാണ് വ്യാഴം. സൗരപിണ്ഡത്തിന്റെ ആയിരത്തിലൊന്നിനേക്കാൾ അൽപ്പം മാത്രം കുറവ് പിണ്ഡമുള്ള ഒരു വാതകഗോളം കൂടി ആണ് വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടേയും മൊത്തം പിണ്ഡത്തിന്റെ രണ്ടര ഇരട്ടി വരും ഇത്. വ്യാഴത്തിനുപുറമേ ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയും വാതകഭീമന്മാരാണ്, ഈ നാല് ഗ്രഹങ്ങളെ ഒരുമിച്ച് ജൊവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കുന്നുണ്ട് . ഭൂമിയിൽ നിന്നും നോക്കുമ്പോൾ പരമാവധി -2.94 ദൃശ്യകാന്തിമാനത്തോടെ വ്യാഴം ദൃശ്യമാകുന്നുണ്ട് , അതുകൊണ്ടുതന്നെ രാത്രി ആകാശത്തിൽ ചന്ദ്രനും ശുക്രനും ശേഷം ഏറ്റവും തിളക്കത്തോടെ ദൃശ്യമാകുന്ന ജ്യോതിർവസ്തുവാണ് വ്യാഴം. ഹൈഡ്രജനാണ് വ്യാഴത്തിന്റെ മുഖ്യ ഘടകമെങ്കിലും കാൽഭാഗത്തോളം ഹീലിയവും അടങ്ങിയിട്ടുണ്ട്;
കൂടുതൽ ഭാര മൂലകങ്ങളടങ്ങിയ ഉറച്ച കാമ്പ് ഗ്രഹത്തിന് ഉണ്ടായിരിക്കാം. കൂടുതൽ വേഗതയുള്ള ഭ്രമണമായതിനാൽ മധ്യരേഖയേക്കാർ വ്യാസം കുറഞ്ഞ ധ്രുവങ്ങളോടെയുള്ള ദീർഘഗോളാകാരമാണ് വ്യാഴത്തിന്റെ ആകൃതി. വ്യത്യസ്ത അക്ഷാംശങ്ങളിൽ വേർതിരിക്കപ്പെട്ട രീതിയിലാണ് ഗ്രഹത്തിന്റെ ഏറ്റവും പുറമേയുള്ള അന്തരീക്ഷം സ്ഥിതിചെയ്യുന്നത്, ഇത് അവയുടെ അതിർ വരമ്പുകളിൽ ചില പ്രക്ഷുബ്ധതകൾ ഒക്കെ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രക്ഷുബ്ധതകളിൽ ഏറ്റവും ശ്രേദ്ദേയം ആണ് ചുവന്ന ഭീമൻ പൊട്ട്, പതിനേഴാം നൂറ്റാണ്ടിൽ ആദ്യമായി ഗ്രഹത്തെ ദൂരദർശിനിയിൽ നിരീക്ഷിക്കാൻ സാധിച്ചപ്പോൾ മുതൽ ഗ്രഹത്തിൽ കാണപ്പെടുന്ന ഒരു ഭീമൻ ചുഴലിക്കാറ്റാണിത്. ചുറ്റുമായി ചിതറിക്കിടക്കുന്ന ഉപഗ്രഹവ്യവസ്ഥയും ശക്തമായ കാന്തമണ്ഡലവും വ്യാഴത്തിന്റെ പ്രേത്യകത ആണ് .5,000 കിലോമീറ്ററിലേറെ ഉന്നതിയിൽ ഇതിന്റെ അന്തരീക്ഷം വ്യാപിച്ചുകിടക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന വാതക തന്മാത്രകളുടെ വ്യാപ്തമനുസരിച്ച് വ്യാഴത്തിന്റെ ഉപരിതല അന്തരീക്ഷത്തിൽ 88 മുതൽ 92 ശതമാനം വരെ ഹൈഡ്രജനും 8 മുതൽ 12 ശതമാനം വരെ ഹീലിയവും അടങ്ങിയിരിക്കുന്നു. ഹീലിയം ആറ്റത്തിന് ഹൈഡ്രജൻ ആറ്റത്തേക്കാൾ ഏതാണ്ട് നാല് മടങ്ങ് പിണ്ഡക്കൂടുതലുള്ളതിനാൽ അവയുടെ പിണ്ഡത്തിന്റെ അനുപാതം ഇതിൽ നിന്നും വ്യത്യസ്തമായിരിക്കും. അതുപ്രകാരം പിണ്ഡം കണക്കിലെടുക്കുയാണെങ്കിൽ 75 ശതമാനത്തോളം ഹൈഡ്രജനും 24 ശതമാനത്തോളം ഹീലിയവുമാണ് അടങ്ങിയിരിക്കുന്നത്, ബാക്കി മറ്റ് മൂലകങ്ങളും. അതിനു തൊട്ടു താഴെയുള്ള ഭാഗം കൂടുതൽ സാന്ദ്രമാണ്, അവിടം 71 ശതമാനം ഹൈഡ്രജനും 24 ശതമാനം ഹീലിയവും 5 ശതമാനം ബാക്കി മൂലകങ്ങളും വരുന്നു.
നേരിയതോതിൽ മീഥെയ്ൻ, ഹൈഡ്രജൻ സൾഫൈഡ്, നിയോൺ, ഓക്സിജൻ, ഫോസ്ഫൈൻ, സൾഫർ എന്നിവയും അന്തരീക്ഷത്തിലടങ്ങിയിരിക്കുന്നു.ഇനിയുമുണ്ട് അറിയാൻ ഒരുപാട് വ്യാഴം എന്ന ഈ ഗ്രഹത്തെ പറ്റി. അതുകൊണ്ടുതന്നെ അതിൻറെ വിശദാംശങ്ങൾ എല്ലാം അടങ്ങിയിട്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോട് ഒപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അറിയേണ്ടതും ആയ അറിവ് ആണ്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ ശ്രദ്ധിക്കുക. ഒരുപാട് അറിവ് നിറയ്ക്കുന്ന ഒരു വാർത്ത ആണ് ഇത്. എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രദ്ധിക്കുക.