നമ്മുടെ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റമാണ് മനുഷ്യൻ ഓരോ ദിവസവും ചെയ്തു കൊണ്ടിരിക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളാണ് നമ്മുടെ പ്രകൃതിക്ക് നമ്മൾ തന്നെ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെ നശിപ്പിക്കുവാൻ ആണ് നമ്മൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ മനുഷ്യൻ ഇല്ലാതായാൽ നമ്മുടെ ഭൂമി എങ്ങനെയായി തീരുമെന്ന്.
വെറുതെ അങ്ങനെയോന്നു ചിന്തിച്ചു നോക്കുകയാണെങ്കിൽ അറിയാൻ സാധിക്കുന്നത് മനുഷ്യൻ ഇല്ലാതെയുള്ള ഭൂമിയെന്ന് പറയുന്നത് ഒരു വനമായി മാറുന്നതാണ്.
അതുപോലെ തന്നെ 15 ദിവസങ്ങൾക്കുള്ളിൽ മൃഗശാലയിൽ ഉള്ള മൃഗങ്ങളെല്ലാം ഭക്ഷണം ലഭിക്കാതെ ചത്തുപോകുന്ന അവസ്ഥവരും. പല ന്യൂക്ലിയർ പൊട്ടിത്തെറികളും ഉണ്ടാവുകയും ചെയ്യും. സാറ്റ്ലൈറ്റുകൾ ഭൂമിയിലേക്ക് പതിക്കും. കുറെ നാളുകൾക്കു ശേഷം നമ്മുടെ ഭൂമി മുഴുവൻ ഒരു വനമായി മാറും. മനുഷ്യനിർമ്മിതമായ കെട്ടിടങ്ങളെല്ലാം പെട്ടെന്ന് തന്നെ നിലംപതിക്കുന്ന കാഴ്ചയും നമുക്ക് കാണാൻ സാധിക്കും. ഓക്സിജന്റെ അളവ് കൂടുകയും കാർബൺ ഡൈ ഓക്സൈഡ് അളവ് കുറയുകയും ചെയ്യുന്ന ഒരു സാഹചര്യവുമുണ്ടാകും.
ചുരുക്കി പറഞ്ഞാൽ മനുഷ്യൻ ഇല്ലാതെയായാൽ ഭൂമി വനപ്രദേശമായി ആയിരിക്കും കൂടുതൽ കാണപ്പെടുന്നതെന്ന് എന്നർത്ഥം. അപ്പോൾ മനുഷ്യനാണ് ഈ വനപ്രദേശങ്ങളെല്ലാം ഇല്ലാതെയാകുന്നത്. മനുഷ്യൻ ജീവജാലങ്ങൾക്ക് ഒരുപാട് ദോഷങ്ങൾ ചെയ്യുന്നു. കുറെ കാലങ്ങൾക്ക് ശേഷം മനുഷ്യൻ ഇല്ലാതെയാകുന്ന ഭൂമിയിലേ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മറ്റു ചില ജീവികൾ ആയിരിക്കുമെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മനുഷ്യൻ പലപ്പോഴും അവരുടെ ആവാസവ്യവസ്ഥയിൽ തന്നെ പല മാറ്റങ്ങൾ വരുത്തുവാൻ ആണ് ശ്രമിക്കുന്നത്.
ടെക്നോളജിയുടെ പേരിൽ പല തരത്തിലുള്ള മാറ്റങ്ങളും ഭൂമിയിൽ മനുഷ്യൻ കൊണ്ടുവരുന്നുണ്ട്. എന്നാലിത് ഇത് സ്വന്തം ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് തന്നെ വലിയ ദോഷകരമാകുന്ന രീതിയിലാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ തന്നെ അൾട്രാ വയലറ്റ് സൂര്യരശ്മികളുടെ പ്രഭാവം ഭൂമിയിലേക്ക് പതിച്ചു. വനനശീകരണം മൂലവും പ്ലാസ്റ്റിക് പോലെയുള്ള സാധനങ്ങൾ കത്തിക്കുന്നത് മൂലവുമോക്കെ ഒരുപാട് പ്രശ്നങ്ങളാണ് നമ്മുടെ ഭൂമി നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ദിവസം തന്നെ പത്തുലക്ഷത്തിലധികം മരങ്ങളാണ് നമ്മുടെ ഭൂമിയിൽ വെട്ടി നശിപ്പിക്കപ്പെടുന്നത് എന്നാണ് അറിയുന്നത്. അതുപോലെ നിരവധി മാലിന്യങ്ങളാണ് ഓരോ ജലാശയങ്ങളിലും ഒരു ദിവസം തന്നെ തള്ളപ്പെടുന്നത്. സത്യത്തിൽ നമ്മൾ ചെയ്യുന്നതെല്ലാം നമ്മുടെ ആവാസവ്യവസ്ഥയെ തകർക്കുവാൻ ഉതകുന്ന കാര്യങ്ങൾ ആണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഭൂമി നശിക്കുകയും മനുഷ്യൻറെ നിലനിൽപ്പ് ഇല്ലാതാവുകയാണ് ചെയ്യുന്നത്.