വടി കൊടുത്ത് അടി വാങ്ങുക എന്ന് നമ്മൾ കേട്ടിട്ടേയുള്ളു. എന്നാൽ ചില സംഭവങ്ങൾ കാണുമ്പോൾ ഈ ചൊല്ല് വളരെ ശെരിയാണ് എന്ന് തോന്നിപ്പോകും. ഇത്തരത്തിൽ വളരെ രസകരമായ സംഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ നടന്നിട്ടുണ്ടാകും. തന്റെ പുറത്തിരുന്ന് സവാരി നടത്താനായി വന്ന ആളിനെ മരിച്ചത് പോലെ കിടന്ന് അയാളെ ഓടിച്ച കുതിരയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? മൃഗങ്ങളിൽ ഏറ്റവും ശാന്ത സ്വഭാവക്കാരായ പാണ്ടയെയും പുള്ളിമാനും മനുഷ്യരെ ആക്രമിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇത്തരത്തിൽ ശാന്തരായ ജീവികൾ ആയിരുന്നിട്ട് കൂടിയും മനുഷ്യരെ ആക്രമിച്ച ചില സംഭവങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
എലിഫന്റ് ചെയ്‌സ്. നമ്മൾ മൃഗങ്ങളെ വാദി കൊണ്ട് അടിക്കാൻ പാടില്ല. കാരണം അത് അവരെ കൂടുതൽ പ്രകോപിതരാക്കും. മാത്രമല്ല അൽപ്പം മനുഷ്യത്വം ഉള്ള ആരും തന്നെ ഈ നീച പ്രവൃത്തി ചെയ്യുകയുമില്ല. പ്രത്യേകിച്ച് ശാന്തരായ ജീവികളെ നമ്മൾ വടി കൊണ്ട് അടിക്കാൻ തന്നെ പാടില്ല. കാരണം, അത് അവരെ കൂടുതൽ പ്രകോഭിതരാക്കും. ഇത്തരമൊരു സംഭവം നമ്മുടെ ഇന്ത്യയിലുണ്ടായി. പൊതുവെ നല്ല ശാന്ത സ്വഭാവക്കാരായ മൃഗമാണ് ആനകൾ. ഇവയ്ക്ക് അത്ര പെട്ടെന്നൊന്നും ദേഷ്യം വരില്ല. എന്നാൽ ചില മനസാക്ഷി ഇല്ലാത്ത ആളുകൾ വെറുതെ ഒരു ആനയെ വടി കൊണ്ടടിച്ചോ മറ്റോ പ്രകോപിതനാക്കി. ആന ആളുകൾക്ക് നേരെ തിരിഞ്ഞോടി. ഭാഗ്യം കൊണ്ട് മാത്രം അവർ ഒരു അപകടവും കൂടാതെ രക്ഷപ്പെട്ടു.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.