ഈ സമയവും കടന്നു പോകും എന്ന് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. ഇതിനു പിന്നിൽ ഒരുപാട് അർത്ഥങ്ങളുണ്ട്. സമയം വസ്തുക്കളിലും മനുഷ്യനിലും പ്രകൃതിയിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മനസ്സിനും ശരീരത്തിനുമുണ്ടായ മുറിവ് കാലം കൊണ്ട് മായ്ക്കുമെന്ന് നമ്മൾ കേട്ട് കാണും. സമയത്തിന് മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ശക്തമായ ഒരു കഴിവുണ്ട്. അതും പെട്ടെന്നുള്ള മാറ്റങ്ങളാണ് അവയൊക്കെയും. അത്തരത്തിൽ പ്രകൃതിയിലും മനുഷ്യനിലും വസ്തുക്കളിലും ഉണ്ടായ ചില മാറ്റങ്ങളെ കുറിച്ചാണ് ഇവിടെയാണ് പറയാൻ പോകുന്നത്. എന്തൊക്കെയാണ് അത്തരം മാറ്റങ്ങൾ എന്ന് നോക്കാം.
അപ്രത്യക്ഷമാകുന്ന തടാകം. വെറും മൂന്നു വർഷം കൊണ്ട് ഒരു തടാകം അപ്രത്യക്ഷമായി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ. ഈ തടാകത്തിന്റെ 2015ളെയും 2018ലെയും അവസ്ഥ നോക്കിയാൽ വളരെ ദുഃഖം തോന്നിപ്പോകും. കാരണം 2015ൽ നിറഞ്ഞൊഴുകിയിരുന്ന ഒരു തടാകത്തിന്റെ സ്ഥാനത്ത് ഇന്ന് കാടു പിടിച്ച ഒരു പച്ചപ്പ് മാത്രമാണ് ഉള്ളത്. ഇതുപോലെ കാലം വറ്റിച്ച ഒത്തിരി തടാകങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ആവശ്യത്തിന് മഴ ലഭിക്കാതെ വന്നപ്പോൾ കുത്തി ഒഴുകിയിരുന്ന പല പുഴകളും നദികളും ഇന്ന് വെറും മണൽ കൂമ്പാരമായി മാറിയിരിക്കുന്നു. അതിനൊരു ഉദാഹരണമാണ് നമ്മുടെ ഭാരതപ്പുഴ. ആവശ്യത്തിന് മഴ ലഭിക്കാത്തത് കൊണ്ട് മാത്രമല്ല, പ്രകൃതിയിലേക്ക് മനുഷ്യന്റെ അമിതമായ ഇടപെടലുകളും ഇത്തരം തടാകങ്ങൾ വറ്റിക്കാൻ കാരണമായിട്ടുണ്ട്. അത് പോലെ ദക്ഷിണ അമേരിക്കയിലെ ബൊളീവിയയിലെ പോപ്പോ ജലസംഭരണിയുടെ ഇന്നത്തെ അവസ്ഥ നോക്കൂ.ബൊളീവിയയിലെ രണ്ടാമത്തെ തന്നെ ഏറ്റവും വലിയ ജലസംഭരണി ആയിരുന്നു അത്. എന്നാൽ പതിനാലു വർഷം കൊണ്ട് ഈ ജലസംഭരണി വറ്റി വരണ്ടു മരുഭൂമി പോലെയായി. കടുത്ത വരൾച്ചയും മഴ ലഭിക്കാത്തതുമാണ് ഈ സംഭരണിയെ നശിപ്പിക്കാൻ കാരണം.
ഇതുപോലെ മാറ്റങ്ങൾ വന്ന മറ്റു കാര്യങ്ങൾ എന്തൊക്കെയാണ് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.