സുഹൃത്തിൻറെ കല്യാണദിവസം വലിയ ഓഡിറ്റോറിയത്തിലേക്ക് ആളുകൾ കയറിക്കൊണ്ടിരിക്കുകയാണ്. എല്ലാകാര്യങ്ങളും സെറ്റ് ചെയ്തു കഴിഞ്ഞു. ചില ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്. മറ്റുള്ള സുഹൃത്തുക്കളും ഓടിനടന്ന് ചില കാര്യങ്ങളൊക്കെ ചെയ്യുകയാണ്. കല്യാണം ഭംഗിയാക്കുന്ന ഉത്തരവാദിത്വം മാത്രമല്ലല്ലോ വരന് പണി കൊടുക്കുന്ന ഉത്തരവാദിത്വം കൂടി അല്ലേ…? അവൻ പലയിടങ്ങളിൽ പോയി കാട്ടിക്കൂട്ടിയത് എല്ലാം പലിശ സഹിതം തിരിച്ചു കിട്ടുന്ന ഒരേയൊരു ദിവസം ഇന്നാണ്. മലബാർ കല്യാണം ആയതുകൊണ്ട് തന്നെ ഇതൊക്കെ ആണ് ഇതിന് മാറ്റുകൂട്ടുന്നത്. കല്യാണ ചെക്കന്റെ സുഹൃത്തുക്കളുടെ കലാപരിപാടികൾ ഓരോ കല്യാണം കഴിയുമ്പോൾ നാട്ടിൽ ചൂടുള്ള സംസാരം ആയി മാറുകയും ചെയ്യുന്നത് പതിവാണ്.
ഒരു കുറവും ഇല്ലാതെ ഇപ്പോഴും കലാപരിപാടികൾ തുടരുന്നു എന്നതാണ് ഇപ്പോഴും മലബാർ കല്യാണത്തിന്റെ പ്രത്യേകത. ഏതായാലും സുഹൃത്തിനു വേണ്ടിയുള്ള പണിയുടെ പടപ്പുറപ്പാടിലാണ് അണിയറപ്രവർത്തകർ. അതിനുവേണ്ടി പടക്കങ്ങളും പടക്കോപ്പുകളും ഒക്കെ തയ്യാറായിക്കഴിഞ്ഞു. പെട്ടെന്നായിരുന്നു തന്റെ ഫോൺ അടിച്ചത്. കല്യാണച്ചെക്കൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഫ്രണ്ടാണ്. വഴി പറഞ്ഞു കൊടുക്കാനും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എൻറെ നമ്പർ ആയിരുന്നു കൊടുത്തിരുന്നത്.ഹാളിലെ ബഹളം കാരണം ഒന്നും വ്യക്തമാകുന്നില്ല. ഒരു മിനിറ്റ് ഞാൻ ഹാളിന് പുറത്തേക്ക് വരാമെന്നു പറഞ്ഞു കുറച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവരെ ഞാൻ ശ്രദ്ധിച്ചത്. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മയും ആറോ ഏഴോ വയസ്സ് പ്രായം മാത്രം തോന്നുന്ന ഒരു ആൺകുട്ടിയും ആയിരുന്നു അവർ.
ഗെയ്റ്റിന് അടുത്തുനിന്ന് അകത്തേക്ക് കയറാണോ വേണ്ടയോ എന്ന് സംശയം ഉള്ളവർ. വഴി മാറി വന്നതാണെന്ന് തോന്നി അവർ.വേറെ ഓഡിറ്റോറിയങ്ങളിൽ കല്യാണം ഒന്നുമില്ല. സുഹൃത്തിൻറെ കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ തനിക്ക് അറിയുകയും ചെയ്യാം. ആ ഉമ്മ കുട്ടിയുടെ കൈ പിടിച്ചു പുറത്തേക്ക് പോകാൻ ഒരുങ്ങി. കുട്ടി നിരാശയും സങ്കടവും കലർന്ന മുഖത്തോടെ അകത്തേക്ക് നോക്കുന്നു. തനിക്ക് എന്തോ പ്രശ്നം തോന്നി. അവരുടെ അടുത്തേക്ക് നടന്നു. കയറി വാ ഉമ്മ എന്ന് പറഞ്ഞു. അത് അവരിൽ കൂടുതൽ പരിഭ്രമം ആയിരുന്നു ഉണ്ടാക്കിയിരുന്നത് എന്ന് എനിക്ക് ആ നിമിഷം തോന്നുകയും ചെയ്തു.അവരെ അകത്തേക്ക് ക്ഷണിച്ചു, അവർ എന്റെ കയ്യിൽ കയറി പിടിച്ചു പറഞ്ഞു.മോനേ ഞങ്ങളെ കല്യാണത്തിന് വിളിച്ചിട്ട് വന്നതല്ല, എൻറെ മകൻറെ കുട്ടിയാണ് ഇവന് ബിരിയാണി വേണം എന്ന് പറഞ്ഞു വാശി പിടിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി, ഇവന്റെ ഉപ്പ കിഡ്നി സംബന്ധിച്ച് അസുഖം ആയി ചികിത്സയിലാണ്.
ബിരിയാണി വെക്കാൻ പോയിട്ട് കഞ്ഞി കുടിക്കാൻ പോലും ഞങ്ങളുടെ വീട്ടിൽ കാശില്ല. ഇവൻറെ വാശി കണ്ട് വേറെ മാർഗമില്ലാതെ വന്നതാണ്. മോശം ആണ് എന്ന് അറിയാം. ഒറ്റശ്വാസത്തിൽഅവർ പറഞ്ഞു. വല്ലാതെ ഇടറിയ ശബ്ദത്തിൽ ആയിരുന്നു അമ്മ പറഞ്ഞത്. അമ്മയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടിരുന്നു. അതുകണ്ടപ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥതയായി. അതിനെന്താ ഉമ്മ വരൂ ഞാൻ വിളിച്ചിരിക്കുന്നു. നിങ്ങൾ ധൈര്യമായിട്ട് വരു. ഞാൻ അവരെ അകത്തു കൊണ്ടുപോയി ഇരുത്തി ഭക്ഷണം കൊടുക്കാൻ കാറ്ററിംഗ് പയ്യനെ ഏൽപ്പിച്ചു. ഞാൻ അവിടെ നിന്നാൽ അവർക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ആയാലോ എന്ന് തോന്നിയതുകൊണ്ട് നിങ്ങൾ കഴിക്കു എന്നും പറഞ്ഞ് അവിടെ നിന്നും മാറി. മറ്റൊരിടത്തു നിന്ന് അവരെ തന്നെ ഞാൻ നോക്കുകയായിരുന്നു. അമ്മ ആരും കാണാതെ കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കുന്നു.
ആ കുട്ടി സന്തോഷത്തോടെ അതിലേറെ ആർത്തിയോടെയാണ് ഭക്ഷണം കഴിക്കുന്നത്. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്ന് തോന്നിയപ്പോൾ ഞാൻ വീണ്ടും അവരുടെ അടുത്തേക്ക് നടന്നു. ബിരിയാണി ഇഷ്ടമായോ എന്ന് ഞാൻ അവനോട് ചോദിച്ചു അവൻറെ നാണത്തോടെ അതേ എന്നാണ് മറുപടി പറഞ്ഞത്. ഒരു ഐസ്ക്രീം അവന്റെ കയ്യിൽ കൊടുത്തപ്പോഴേക്കും അവൻറെ മുഖം 100 ചന്ദ്രന്മാരെ പോലെ പ്രകാശപൂരിതമായി. അവൻ ഐസ്ക്രീം കഴിക്കുന്ന സമയം കൊണ്ട് ഞാൻ ഉമ്മ താമസിക്കുന്ന സ്ഥലവും ബാക്കി കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. മൂന്നര കിലോമീറ്റർ മാത്രം ദൂരമുള്ളു. ഞാനവരെ ഗേറ്റ് വരെ കൊണ്ടു വിട്ടു. ഞാൻ വരുന്നുണ്ട് വീട്ടിലേക്ക് എനിക്കറിയാവുന്ന സ്ഥലം ആണെന്ന് പറഞ്ഞ് അവരെ യാത്രയാക്കി.
അപ്പോൾ വാത്സല്യത്തോടെ ഉമ്മയെന്റെ കൈകൾ ചേർത്തു പിടിച്ചു. അതുകഴിഞ്ഞ് അവർ തിരികെ യാത്ര പറഞ്ഞു പോയപ്പോഴും തൻറെ മനസ്സിൽ ഒരു നോവായി കിടന്നിരുന്നു. ഭക്ഷണം കല്യാണം കഴിഞ്ഞു ബാക്കി വന്നിരുന്നു. അതെല്ലാം കുഴിച്ചുമൂടൽ പറഞ്ഞിട്ട് അവർ തിരിച്ചുപോയി. കളയാൻ തനിക്ക് തോന്നിയില്ല. താൻ കലവറയിലേക്ക് നടന്ന് കുറിച്ച് ഭക്ഷണം പൊതിഞ്ഞെടുത്തു. എൻറെ സുഹൃത്തുക്കളെയും കൂട്ടി അമ്മ പറഞ്ഞ വീട്ടിലേക്ക് പോയി. അവരോടെ കാര്യം പറഞ്ഞപ്പോൾ അവർക്കും വലിയ താൽപര്യമായിരുന്നു. ഞാൻ ചെന്നപ്പോൾ വളരെയധികം ദാരിദ്രം സ്ഫുരിക്കുന്ന ഒരു വീട് ആയിരുന്നു അത്. അവിടെ ചെന്നപ്പോളാണ് രണ്ട് പേരക്കുട്ടികൾ കൂടി ഉണ്ടെന്ന് അറിയുന്നത്. മൂത്ത കുട്ടികളാണ്. ഞങ്ങൾ ചെന്നത് അവർക്കും സന്തോഷമായി.
സ്നേഹപൂർവ്വം ഞങ്ങൾ കൈയിലുണ്ടായിരുന്ന ഭക്ഷണം അവരെ ഏല്പിച്ചു. മകനെയും ചെന്നുകണ്ടു. അദ്ദേഹത്തിന് കിഡ്നിയുടെ പ്രശ്നമാണെന്നും അതിനുവേണ്ടി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും എന്നാൽ എല്ലാം ചികിത്സയ്ക്കു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഒക്കെ ഏറെ വേദനയോടെ അവർ പറഞ്ഞു. അത് കേട്ടപ്പോൾ ഞങ്ങൾക്കും സങ്കടം തോന്നാതിരുന്നില്ല. പിന്നീട് ഞങ്ങളുടെ സുഹൃത്തുക്കളിൽ തന്നെയുള്ള രണ്ടു പേർ തങ്ങളുടെ വിവാഹത്തിന് ആഡംബരങ്ങൾ ഒഴിവാക്കി ആ കുടുംബത്തെ സഹായിച്ചു. ഒരു കണക്കിനു പറഞ്ഞാൽ ആഡംബരങ്ങളുടെ പേരിൽ നമ്മൾ എത്ര രൂപയാണ് വെറുതെ കളയുന്നത്. നമുക്ക് ചുറ്റും ഇങ്ങനെയുള്ള ജീവിതങ്ങളും ഉണ്ടാകാറില്ലേ.?