ചിലപ്പോഴൊക്കെ നമ്മൾ ചില കാര്യങ്ങൾ ചെയ്തതിനുശേഷം ചിന്തിക്കാറില്ലേ ഒരു കാര്യവും ഇല്ലായിരുന്നു എന്ന്. അല്ലെങ്കിൽ അങ്ങനെ ചെയ്യേണ്ട യാതൊരു കാര്യവും ആ സമയത്ത് ഉണ്ടായിരുന്നില്ല എന്ന്. അല്ലെങ്കിൽ ചില അബദ്ധങ്ങൾ സംഭവിക്കുമ്പോൾ ആയിരിക്കും അങ്ങനെ ചിന്തിക്കുന്നത്. അങ്ങനെ സംഭവിച്ച അബദ്ധങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഒരു പെൺകുട്ടി പാത്രം ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു. പാത്രം ഉണ്ടാക്കുക എന്ന് പറയുന്നത് ഒരുപാട് ശ്രദ്ധവേണ്ട ഒരു കാര്യമാണ്. പ്രത്യേകിച്ച് കളിമണ്ണ് കൊണ്ട് ആണ് ഉണ്ടാക്കുന്നതെങ്കിൽ.
നമ്മുടെ കയ്യിലേ ഒരു ഡിസൈൻ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തന്നെ ഡിസൈൻ മാറിപ്പോകുന്ന പരിപാടിയാണ്. ഈ പെൺകുട്ടി പാത്രം ഉണ്ടാക്കുന്നത് ഒരാൾ ക്യാമറയിൽ പകർത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വേണ്ടി ആയിരിക്കും. എന്താണെങ്കിലും ക്യാമറ കണ്ടതോടെ പെൺകുട്ടി പെട്ടെന്ന് ക്യാമറയിലേക്ക് നോക്കാൻ തുടങ്ങി. പിന്നീട് സംഭവിച്ചത് ഈ പാത്രം തിരിയുന്ന ചക്രം പെൺകുട്ടിയുടെ മുടിയിൽ കുരുങ്ങുകയായിരുന്നു. ആ പെൺകുട്ടിയുടെ അവസ്ഥ ഓർത്ത് നോക്കിക്കേ. ക്യാമറ നോക്കാൻ പോയതാണ് ഇത്രയും പ്രശ്നത്തിന് കാരണമായത്. ഇത് പോലെ മറ്റൊരു സംഭവം ഇപ്പോൾ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് പുതിയ പുതിയ സെൽഫി എടുക്കുക എന്നത്.
ഓരോ വ്യത്യസ്തത കൊണ്ടുവരാനും ഓരോ യുവതലമുറയും ശ്രമിക്കാറുണ്ട്. പല ആളുകളും ഒപ്പം നിന്ന് സെൽഫി എടുക്കാറുണ്ട്. അതിൽ താരങ്ങൾ മുതൽ ചില ജീവികൾ വരെ ഉൾപ്പെടും. എവിടെപ്പോയാലും പുതിയ എന്ത് കണ്ടാലും അതിനോടൊപ്പം സെൽഫി എടുക്കുക എന്നത് യുവതലമുറയുടെ ഒരു ശീലമായി മാറി കഴിഞ്ഞു. അത്തരത്തിലൊരു പെൺകുട്ടി ജിറാഫിനോടൊപ്പം നിന്ന് സെൽഫി എടുക്കാൻ ഒരു പെൺകുട്ടിക്ക് പറ്റിയ അമളിയാണ് അടുത്തത്. ഒരു പെൺകുട്ടി സെൽഫി എടുക്കുകയായിരുന്നു ജിറാഫിനു ഒപ്പം നിന്ന്. ജിറാഫിന് അറിയില്ലല്ലോ ഇത് സെൽഫി ആണെന്നൊന്നും, ജിറാഫിനെ എന്തോ ആ പെൺകുട്ടിയുടെ ആ പ്രവർത്തിയത്ര ഇഷ്ടപ്പെട്ടില്ല.
തന്നെ ക്യാമറയിൽ ആരും കാണണ്ട എന്ന് തോന്നിയതുകൊണ്ട് ആയിരിക്കും. ജിറാഫ് ഈ പെൺകുട്ടിയെ തലകൊണ്ട് തട്ടിനീക്കി. എന്ത് ചെയ്യാനാ ഒരു പരിചയവുമില്ലാത്ത മൃഗങ്ങളെയൊക്കെ അരികിൽ നിന്ന് സെൽഫി എടുക്കാൻ യാതൊരു കാര്യവുമില്ലെന്ന് ഇനിയും ആരാണ് മനസ്സിലാക്കുന്നത്. മുഖത്ത് ചാർക്കോൾ മാസ്ക് ഉപയോഗിക്കാത്തവരായി ഇപ്പോൾ ആരും ഉണ്ടായിരിക്കില്ല. ഇപ്പോൾ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഇനിയും പെൺകുട്ടികളും ആൺകുട്ടികളും ഒക്കെ ഉപയോഗിക്കുന്ന ഒന്നാണ്. ചാർക്കോൾ മാസ്ക് ഷീറ്റ് മുഖത്തു തേച്ചു കഴിയുമ്പോൾ മുഖത്ത് ആവശ്യമില്ലാത്ത രോമങ്ങൾ ഒക്കെ പോകുന്നതാണ് ഇതിൻറെ പ്രത്യേകത.
അതിനോടൊപ്പം തന്നെ വളരെ മാർദവവും ഉള്ളതായി മാറുകയും ചെയ്യും, എന്നാൽ അത്തരത്തിൽ ഒരു പെൺകുട്ടിക്ക് പറ്റിയ അബദ്ധമാണ്. മുഖത്തെ രോമങ്ങൾ ഒക്കെ പോകുന്നത് കണ്ടപ്പോൾ പെൺകുട്ടിക്ക് ഒരു കൗതുകം, ഇത് മൂക്കിനുള്ളിലേക്ക് ഒന്ന് വച്ച് നോക്കിയാലോന്ന്. മൂക്കിനുള്ളിലെ രോമങ്ങളും പോയാലോ എന്ന് പ്രതീക്ഷിച്ച ഒരു ഇയർ ബഡ്‌സ് കൊണ്ട് തോണ്ടി ഇത് മൂക്കിനുള്ളിലേക്ക് വെച്ചുകൊടുത്തു. പെൺകുട്ടി പിന്നീട് അത് എടുക്കാൻ ഡോക്ടർമാർ വരേണ്ടി വന്നു എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. എന്ത് ചെയ്തിട്ടും എടുക്കാൻ സാധിക്കുന്നില്ല. ഇത് വലിക്കാൻ നോക്കും തോറും വേദന കൂടുകയാണ് പെൺകുട്ടിക്ക്. എന്ത് ചെയ്യാനാണ് ഓരോ കഷ്ടപ്പാടുകളെ.
ഇനിയുമുണ്ട് ഇത്തരത്തിൽ രസകരമായ നിരവധി കാര്യങ്ങൾ. ഇതെല്ലാം ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ ചേർത്തിട്ടുണ്ട്. ഇത്തരം രസകരമായ വിവരങ്ങളെ പറ്റി അറിയുന്നതിനു വേണ്ടി വീഡിയോ കാണാവുന്നതാണ്. ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കണേ.