പല രീതിയിലും മോഷണങ്ങൾ നടത്തുന്ന ചില ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. ഒന്നുകിൽ സ്വർണ്ണം അല്ലെങ്കിൽ പണമോ ഒക്കെയാണ് മോഷണത്തിന് വേണ്ടി തിരഞ്ഞെടുക്കുക. ഇതല്ലാതെ വ്യത്യസ്തമായ ചില മോഷണങ്ങൾ നടത്തുന്നവരുമുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ രീതിയിലുള്ള മോഷണം നടത്തുന്ന ചില ആളുകളെകുറിച്ചും അവരുടെ വ്യത്യസ്ത മോഷണ വസ്തുക്കളെ കുറിച്ചുമാണ് പറയാൻ പോകുന്നത്.
ഒരു പ്രത്യേകതരമായ ഒരു മണിയാണ്. അമ്പലങ്ങളിലും മറ്റുമുള്ളൊരു മണിയാണിത്. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടു വരുന്ന ഒന്നാണിത്. ഈ മണി ഒരു സംസ്കാരത്തിൻറെ ഭാഗം കൂടിയാണ്. വളരെയധികം വില വരുന്നതുമാണ് ഈ മണി. ഒരു ദിവസം രാവിലെ 1480 കിലോഗ്രാം ഭാരമുള്ളോരു മണി കാണാതെ പോവുകയായിരുന്നു ചെയ്തത്. അവിടെ ഉള്ളവർ പറയുന്നത് ഈ മണിയുടെ മൂല്യം അറിയാതെയാരോ ഇതിനെ എടുത്തുകൊണ്ട് പോയതാണെന്നാണ്. ചെമ്പ് ആയിരുന്നു ഈ മണി മുഴുവൻ. ആരോ ഇത് വിൽക്കാൻ വേണ്ടിയായിരിക്കും ഇങ്ങനെയൊരു മോഷണം നടത്തിയതെന്ന് അവർ പറയുന്നുണ്ടെങ്കിലും ഇതിന്റെ മൂല്യമറിയാതെ ഇത് ചെയ്തത് വളരെ മോശമായിപ്പോയി എന്ന രീതിയിലാണ് എല്ലാവരും പറയുന്നത്. അതുപോലെ ഒരു ബീച്ചിൽ ഉണ്ടായിരുന്ന 500 കിലോയോളം മണൽ കടത്തി കൊണ്ടു പോവുകയായിരുന്നു. ഒരു ബീച്ചിൽ പുതിയ രീതിയിലുള്ള ചില സജ്ജീകരണങ്ങൾ കൊണ്ടുവരാൻ വേണ്ടിയുള്ള പണി നടക്കുകയായിരുന്നു. ആ സമയത്താണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ 500 കിലോ വെളുത്തമണൽ കാണാതെ പോയത് ഏകദേശം. 800 കോടി രൂപയുടെ മണലായിരുന്നു നഷ്ടമായത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. എന്താണെങ്കിലും ആരുമറിയാതെ ഇത്രയും രൂപയുടെ മണൽ നഷ്ടമാകുന്നത് എങ്ങനെയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇതുമാത്രമല്ല വളരെ മനോഹരമായ ഒരു പാർക്കിലുള്ള വിലയേറിയ ഒരു പ്രതിമയും കാണാതെപോയി. വലിയ വിലയായിരുന്നു ഈ പ്രതിമയ്ക്ക് ഉണ്ടായിരുന്നത്. ഇത് കാണാതെ പോയതും വലിയ അത്ഭുതമായാണ് പറയുന്നത്. അത്രയും വലിയൊരു പ്രതിമ എങ്ങനെയാണ് ഒരാൾ എടുത്തു കൊണ്ട് പോകുന്നതെന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ ഒരാളല്ല ഒരു സംഘമാളുകളായിരിക്കും ഇതിന് പിന്നിലെന്ന് അനുമാനിക്കുന്നു.
അതുപോലെയൊരു മ്യൂസിയത്തിൽ വച്ച ദിനോസറിന്റെ വിലകൂടിയ ഒരു പ്രതിമയും കാണാതെ പോയിരുന്നു. എല്ലാം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോളാണ് കാണാതെ പോയതെന്നതാണ് ഏറ്റവും രസകരമായ കാര്യം. ആരുമിതിനെ കുറിച്ചൊന്നും അറിഞ്ഞില്ലേ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.