ഒരു സന്ദർഭം നോക്കുക. നമ്മൾ നമ്മുടെ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടയ്ക്കു വാഹനത്തിന്റെ ഇന്ധനം തീർന്നു പോയി. അപ്പോൾ നിങ്ങൾ എന്താണ് ചെയ്യുക. ആദ്യം വാഹനം ഒരു ഭാഗത്തു നിർത്തിയ ശേഷം ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റ് ചോദിച്ചു പെട്രോൾ പമ്പിൽ പോയി ഇന്ധനം വാങ്ങിച്ചു വന്ന് നമ്മുടെ വാഹനത്തിന് ഒഴിച്ച് കൊടുക്കും. അങ്ങനെയാണ് നമ്മളെല്ലാം ചെയ്യാറ്. ഇതേ സംഭവം ഒരു എയറോപ്ലെയിനിൽ യാത്ര ചെയ്യുന്നതിനിടക്കാണ് എങ്കിലോ. യാത്രക്കിടയിൽ വിമാനത്തിന്റെ ഇന്ധനം തീർന്നു പോയാലോ. ചിന്തിക്കാൻ കൂടി വയ്യ അല്ലെ. എന്നാൽ അത്തരമൊരു സംഭവം എയർ കാനഡ ഫ്ളൈറ്റ് 143ന് ഉണ്ടായി.
1983 ജൂലായ് 22നു കാനഡയിലെ ടൊറോണ്ടോയിൽ നിന്ന് എഡ്മണ്ടനിലേക്ക് ചില അറ്റകുറ്റ പണികൾക്കായി പോയതായിരുന്നു എയർ കാനഡ ഫ്ളൈറ്റ് 143. പണികൾ തീർന്നാൽ തൊട്ടടുത്ത ദിവസം തന്നെ മൗൺഡ്രിയയിലേക്ക് പോകുകയും ഈ പ്ളെയിൻ ഒരു പാസഞ്ചറായി മാറുകയും ചെയ്യുന്നത്. ഇവിടെ നിന്നാണ് ഈ പ്ലെയിനിന്റെ കഥ ആരംഭിക്കുന്നത്. മൗൺഡ്രിയയിൽ നിന്ന് എഡ്മണ്ടനിലേക്കായിരുന്നു ആദ്യം യാത്ര പ്ലാൻ ചെയ്തിരുന്നത്. സാധാരണ വിമാനങ്ങളെ പോലെത്തന്നെ ഒരു വശത്തു ഇന്ധനം നിറയ്ക്കുമ്പോൾ മറു വശത്ത് കൂടി യാത്രക്കാർ കയറുന്നുണ്ടാകും. അങ്ങനെ മെയിൻ പൈലറ്റുമാരും ഓഫീസേഴ്സും യാത്രക്കാരുമെല്ലാം യാത്രക്കായി പൂർണ്ണമായും തയ്യാറായി.
ഇനി എഡ്മണ്ടനിലേക്ക് പറന്നാൽ മതി. അങ്ങനെ വിമാനം യാത്ര തുടങ്ങി. പ്രസിദ്ധമായ റെഡ് ലേക്കിനു മുകളിൽ ഏകദേശം 41000 അടി ഉയരത്തിൽ എത്തി. എന്നാൽ, ഇവിടെ വെച്ച് ഒരു അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു. പെട്ടെന്ന് പൈലറ്റിന്റെ കോക്പിറ്റലിൽ നിന്നും ഒരു വാണിങ് ശബ്ദം മുഴങ്ങാൻ തുടങ്ങി. അത് ഇന്ധനത്തിലുള്ള എന്തോ മർദ്ധ വ്യത്യാസം കാരണമാണ് എന്നും അത് തങ്ങൾക്ക് പരിഹരിക്കാൻ ഉള്ളതേയുള്ളൂ എന്നും പറഞ്ഞു ആ അലാറം അവർ ഓഫ് ചെയ്തു.
കുറച്ചു കഴിഞ്ഞു വീണ്ടും ആ ശബ്ദം മുഴങ്ങാൻ തുടങ്ങി. ഇതിനെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.