മരിച്ചുപോയ ആരെങ്കിലും തിരികെ വരുമോ.? അങ്ങനെ നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കില്ല. ചിലപ്പോൾ നമ്മുടെ സ്വപ്നങ്ങളിലൊക്കെ അവർ വന്നിരിക്കാം. അല്ലാതെ ഒരിക്കലും മരണത്തിൽ നിന്നും ഒരു തിരിച്ചുവരവ് ഒരാൾക്കും ഉണ്ടാകില്ല. മരണമെന്നത് ഒരു നിത്യസത്യം തന്നെയാണ്. നമ്മോടൊപ്പം എപ്പോഴുമുള്ള ഒരു സുഹൃത്ത്. എന്നാൽ മരിച്ച ഒരു പെൺകുട്ടിയെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ച ഒരു വ്യക്തിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളോന്നും ഒരുപക്ഷെ ഒരു സാധാരണ മനുഷ്യന് കേട്ടാൽ വിശ്വസിക്കാൻ സാധിക്കുന്നതായിരിക്കില്ല.
ഇയാൾ ഒരു സ്വപ്നം കാണുകയാണ്. വളരെയധികം വേണ്ടപ്പെട്ട ഒരാളെയാണ് സ്വപ്നം കണ്ടത്. സ്വപ്നം കണ്ടപ്പോൾ സ്വപ്നത്തിലുള്ള ആൾ അയാളോട് പറഞ്ഞത് ഒരു പെൺകുട്ടിയെ കുറിച്ചാണ്, ആ പെൺകുട്ടിയുടെ രൂപവും വളരെ വ്യക്തമായി സ്വപ്നത്തിൽ അയാൾ കണ്ടു. സ്വപ്നത്തിൽ കണ്ട ആൾ ഇയാളോട് പറഞ്ഞത് ഒരിക്കൽ ഈ പെൺകുട്ടി നിങ്ങളുടെ മുൻപിൽ എത്തും, അപ്പോൾ നിങ്ങൾ അവരെ സഹായിക്കണം എന്നായിരുന്നു. അയാളുടെ മനസ്സിൽ നന്നായി തന്നെ ആ പെൺകുട്ടിയുടെ രൂപം പതിഞ്ഞിരുന്നു. പിന്നീട് കാലങ്ങൾക്കുശേഷം ഇയാൾ ഒരു ജോലി ചെയ്യുകയാണ്, ആ സമയത്ത് ജോലി സ്ഥലത്തുവച്ച് വളരെ അവിചാരിതമായി അയാൾ സ്വപ്നത്തിൽ കണ്ട പെൺകുട്ടിയെ വീണ്ടും കാണുന്നു. ആ മുഖം അത്രമേൽ ആഴത്തിൽ മനസ്സിൽ പതിഞ്ഞതുകൊണ്ട് തന്നെ മനസ്സിലാക്കിയെടുക്കാൻ ആൾക്ക് ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല.
ആ പെൺകുട്ടിയെ കണ്ട നിമിഷം തന്നെ ആ പെൺകുട്ടിയുടെ മുഖത്തു നിന്നും ഇയാൾക്ക് കണ്ണെടുക്കാൻ തോന്നിയില്ല. എന്തോ ഒരു മുൻജന്മബന്ധം ഇയാളെ പെൺകുട്ടിയിലേക്ക് വലിച്ചടുപ്പിക്കുന്നതുപോലെ ഒരു സൗഹൃദം ഉണ്ടാക്കിയെങ്കിലും അവൾ ഒരു രോഗത്തിന് അടിമയായിരുന്നു. അതിനാൽ അധികം വൈകാതെ തന്നെ അവൾ മരണത്തെ പുൽകുകയും ചെയ്തിരുന്നു. എന്നാൽ അവർക്ക് വേണ്ടി പ്രത്യേകമായി ഇദ്ദേഹം ഒരു സ്മാരകം പോലൊന്ന് പണിയുകയായിരുന്നു. പിന്നീട് ആ പെൺകുട്ടിയോട് ദിവസവും സംസാരിക്കുവാൻ ഇയാൾ എത്തുകയും ചെയ്യും. ഇത് രണ്ടു വർഷത്തോളം തുടരുകയായിരുന്നു. ഈ പെൺകുട്ടിയുടെ വീട്ടുകാരും ഇത് കണ്ട് അത്ഭുതപ്പെട്ടിരുന്നു. ഈ പെൺകുട്ടിയോട് കേവലം മാസങ്ങളുടെ പരിചയം മാത്രമുള്ളോരാൾ രണ്ടുവർഷത്തോളം മരിച്ചുപോയ പെൺകുട്ടിയുടെ കല്ലറയിൽ വന്നിരുന്നു അവളോട് സംസാരിക്കുകയും ചെയ്തു. ലോകത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്.
അവസാനം ഈ പെൺകുട്ടിയുടെ സഹോദരി ഇനി അങ്ങനെ കല്ലറയിൽ വന്ന് സഹോദരിയോട് സംസാരിക്കരുതെന്ന് പറഞ്ഞുകൊണ്ട് ഇയാളെ കാണാൻ എത്തുകയായിരുന്നു. ആ സമയത്ത് ഈ സഹോദരി കാണുന്നത് രണ്ടു വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ ചേച്ചി ഇയാളുടെ വീട്ടിൽ ഉള്ളതാണ്. അത് കണ്ടുകൊണ്ട് ഈ പെൺകുട്ടി ഞെട്ടിപ്പോയിരുന്നു. എങ്ങനെയാണ് മരിച്ചു പോയ ഒരാൾ തിരിച്ചുവരുന്നത്.?
പെൺകുട്ടി ഈ വിവരം പോലീസിൽ പറഞ്ഞു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചപ്പോഴാണ് മരിച്ചു പോയ പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്നുമാണ് ഇയാൾ ആ പെൺകുട്ടിയെ വീണ്ടും തിരിച്ചു കൊണ്ടു വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.