ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എല്ലാവരും വളരെയധികം ഭയപെടാറുണ്ട്. യഥാർത്ഥത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുമോന്നൊക്കെയുള്ള ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എത്രയൊക്കെ നമ്മൾ സുരക്ഷാസംവിധാനങ്ങൾ എടുത്താലും ഉണ്ടാകും. മാറിവരുന്ന കാലാവസ്ഥ പ്രശ്നങ്ങളൊക്കെ യാത്രയിൽ നമ്മളെ പേടിപ്പിക്കുന്ന കാര്യങ്ങൾ തന്നെയായിരിക്കും. അപ്പോൾ ആകാശത്തിൽ വച്ചു വിമാനത്തിലെ ഇന്ധനം തീർന്നു പോവുകയാണെങ്കിലൊ.?
തീർച്ചയായും അങ്ങനെ ഒരു കാര്യത്തെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലന്ന് പറയുന്നതാണ് സത്യം. യഥാർത്ഥത്തിൽ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. എയർ കാനഡ 143 എന്ന് ഒരു വിമാനത്തിലായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നിരുന്നു. ഈ വിമാനത്തിന് സംഭവിച്ചത് ഒരു ഒരു അബദ്ധമായിരുന്നു.
ഇന്ധനം തീർന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. അവർക്ക് ഒരു അബദ്ധം പറ്റിയതായിരുന്നു. ആകാശത്തിൽ എത്തിയതിനുശേഷമാണ് ഇന്ധനം തീർന്ന വിവരം ഇവര് അറിയുന്നത്. അതോടൊപ്പം തന്നെ വിമാനത്തിൻറെ എഞ്ചിൻ ഓഫ് ആവുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിൻ ഓഫ് ആക്കുന്നതോടെ യാതൊരുവിധത്തിലുള്ള നിർദ്ദേശങ്ങളും ആ വിമാനത്തിന് ലഭിക്കില്ല എന്നതാണ് സത്യം. പിന്നീടായിരുന്നു കഥ ആരംഭിക്കുന്നത്.
സിനിമയിലൊക്കെ കാണുന്നതുപോലെ പൈലറ്റ് ശക്തി മുഴുവൻ എടുത്തുകൊണ്ട് ആ വിമാനത്തെയും അതിലുണ്ടായിരുന്ന ആളുകളെയും രക്ഷിക്കുവാനാണ് നോക്കിയത്. 2 പൈലറ്റുമാർ ചേർന്ന് വളരെ സാഹസികമായ രീതിയിൽ ഈ വിമാനം ലാൻഡ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലെ രണ്ട് പൈലറ്റുമാർക്ക് പ്രത്യേകമായ ചില ട്രെയിനിങ്ങുകൾ ഇക്കാര്യങ്ങളിലൊക്കെ നേരത്തെ തന്നെ ലഭിച്ചിട്ടുള്ളതായിരുന്നു. നേരത്തെ തന്നെ ജോലി ചെയ്തവർക്ക് നല്ല പരിചയം ഉള്ളതുകൊണ്ട്, ഇവർ ഒരു പ്രത്യേകരീതിയിൽ വിമാനം താഴേക്ക് എത്തിക്കുവാൻ നോക്കി. എന്നാൽ എങ്ങനെയാണ് വിമാനം താഴെ ഇറക്കേണ്ടതെന്നോ എവിടെയാണ് ഇതിൻറെ ലാൻഡിങ് എന്നോ ഇവർക്ക് യാതൊരു വിധത്തിലുള്ള അറിവും ഉണ്ടായിരുന്നില്ല. കാരണം വിമാനത്തിൻറെ എൻജിൻ ഓഫ് ആയിരിക്കുന്നു. അവർക്ക് സിഗ്നലുകൾ ലഭിക്കാൻ യാതൊരു മാർഗവുമില്ല, ഏകദേശമായൊരു കണക്കുകൂട്ടൽ വച്ചുകൊണ്ട് ഉപേക്ഷിക്കപ്പെട്ടൊരു എയർപോർട്ടിലേക്കാണ് ഇവർ വിമാനം ഇറക്കാൻ തീരുമാനിക്കുന്നത്.
ഇതുവരെ ഉണ്ടായത് ഒന്നും അല്ലായിരുന്നുവെന്ന് തോന്നുന്നത് പോലെയായിരുന്നു ലാൻഡിങ്ങിൽ ഇവർക്ക് സംഭവിച്ചത്. വളരെയധികം പ്രതിസന്ധികളായിരുന്നു ലാൻഡിങ്ങിൽ ഇവരെ കാത്തിരുന്നത്. എന്നിട്ടവർ യാതൊരു കുഴപ്പവുമില്ലാതെ വിമാനം താഴെ എത്തിക്കുകയും വിമാനത്തിൽ ഉള്ളവരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഇത് ഒരു കെട്ടുകഥയല്ല. യഥാർത്ഥത്തിൽ നടന്നോരു സംഭവം തന്നെയാണ്.