ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ഭയങ്ങളായിരിക്കും ഒരു പക്ഷെ മനുഷ്യനെ ഗ്രസിച്ചുകൊണ്ടിരിക്കുക. അതിൽ പല തരത്തിലുള്ള ഭയങ്ങളും ഉൾപ്പെടും. അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ വിമാനത്തിന്റെ മുഴുവനായും പറന്നു പോവുകയോ നശിച്ചുപോവുകയും ചെയ്യുകയാണെങ്കിൽ എന്തായിരിക്കും ആ വിമാനത്തിലുള്ള ആളുകൾ ചെയ്യുക. തീർച്ചയായും അവർ പിന്നീടുള്ള നിമിഷത്തിൽ മരണത്തെ മുഖാമുഖം കണ്ടാണ് ജീവിക്കുന്നതെന്ന് തോന്നിയിരിക്കാം.
യഥാർത്ഥത്തിൽ അത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ട്. ഒരിക്കൽ വിമാനത്തിന്റെ പുറംഭാഗത്ത് ചെറിയൊരു വിള്ളൽ കണ്ടിരുന്നു. ആദ്യമായി ഒരു യാത്രക്കാരി തന്നെയാണ് ഈ ഒരു വിള്ളൽ കണ്ടത്. എന്നാൽ വിമാനത്തിലുണ്ടായ ആ വിള്ളൽ യാത്രക്കാരിൽ വലിയ കാര്യമായി എടുത്തിരുന്നില്ല എന്നതാണ് സത്യം. ചിലപ്പോൾ വിമാനത്തിന്റെ പെയിന്റോ മറ്റോ ആയിരിക്കാമെന്ന് അവർ ആശ്വസിച്ചു. വിമാനത്തിനുള്ളിൽ കയറി യാത്ര ആരംഭിച്ചതിനു ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം. വിമാനത്തിന്റെ മേൽക്കൂര പറന്നു പോവുകയായിരുന്നു ചെയ്തത്. അതിനുശേഷം അതിലുണ്ടായിരുന്ന യാത്രക്കാർ മുഴുവനും മരണത്തെ നേരിൽ കണ്ട നിമിഷമായിരുന്നു അത്.
സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ടുതന്നെ വേറെ പ്രശ്നങ്ങളോന്നും തന്നെ ആർക്കും ഉണ്ടായില്ല. എന്നാൽ വലുതും ചെറുതുമായിട്ടുള്ള പലതരത്തിലുള്ള മുറിപ്പാടുകളും ആളുകളുടെ ശരീരത്തിൽ ഉണ്ടായി. പൈലറ്റുമാർ ഓക്സിജൻ മാസ്ക്കിന്റെ വരെ സഹായത്തോടെയാണ് ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കുന്നത്. ഇത് ആളുകളെ ഞെട്ടിപ്പിക്കാൻ സാധിക്കുന്ന ഒന്നുതന്നെയായിരുന്നു . എല്ലാവരും ഒരുപക്ഷേ മരിച്ചു പോകുമെന്ന് തന്നെയാകും പ്രതീക്ഷിക്കുക. വിമാനത്തിന്റെ ചെറിയോരു തകരാറായിരുന്നു ഇതിന് കാരണം. വലിയ പ്രശ്നമല്ലന്ന് പലരും വിചാരിച്ച ഒരു ചെറിയ തകരാർ, അത് വിമാനത്തിലെ ആളുകളുടെ ജീവനുതന്നെ ആപത്തായി മാറുകയായിരുന്നു എന്നതാണ് സത്യം.
ഒരു വിമാനത്തിൽ സഞ്ചരിക്കുമ്പോൾ അതിലുള്ള ആളുകളുടെ മുഴുവൻ ജീവനെന്നു പറയുന്നത് വിമാനത്തിലെ പൈലറ്റിന്റെ കയ്യിലാണ്. അതുകൊണ്ടുതന്നെ ചെറുതാണെങ്കിൽ പോലും വിമാനത്തിൽ ഉണ്ടാകുന്ന ഓരോ കാര്യങ്ങളും വ്യക്തമായ രീതിയിൽ ശ്രദ്ധിക്കേണ്ടത് പൈലറ്റിന്റെയും വിമാനത്തിന്റെ ഉദ്യോഗസ്ഥരമാരുടെയും കടമയാണ്. ഈ കാര്യത്തിൽ ആളുകൾ ശ്രദ്ധാലുക്കളായിരിക്കണം. നിരവധി ആളുകളുടെ ജീവനാണ് ഈ വിമാനത്തിനുള്ളിൽ ഉള്ളതെന്ന ബോധം ഓരോരുത്തർക്കും വേണം. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.