കുട്ടികളും വലിയ ആളുകളും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു വിനോദമാണ് പസിലുകള്‍. വളരെ രസകരമായ ചോദ്യങ്ങള്‍ക്ക് വളരെ തന്ത്രപൂര്‍വ്വം ഉത്തരം പറയുമ്പോള്‍ ലഭിക്കുന്ന സന്തോഷം എന്ന് പറയുന്നത് അത് വേറെ ലെവല്‍ തന്നെയാണ്. ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ പലതരത്തിലുള്ള പസില്‍ മത്സരങ്ങള്‍ക്ക് പങ്കെടുത്തവരാണ് നമ്മളില്‍ പലരും. ഓരോ പസിലും നമുക്ക് തരുന്നത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്. ഇവിടെ നമുക്ക് ചില രസകരമായ പസിലുകള്‍ പരിചയപ്പെടാം.
നേഹ എന്ന ഒരു പെണ്‍കുട്ടി പണം പിന്‍വലിക്കാനായി ബാങ്കില്‍ പോയി. പണം വാങ്ങുന്നതിനിടെ അവിടെ കറണ്ട് പോയി. കുറച്ചു കഴിഞ്ഞ ശേഷം കറണ്ട് വന്നു. നോക്കുമ്പോള്‍ നേഹയുടെ പണം നഷ്ട്ടമായിരിക്കുന്നു. അതെവിടെ പോയന്നറിയാതെ അവള്‍ പരിഭ്രാന്തയായി. അവിടെ ഉണ്ടായിരുന്ന മെഹുൽ ബാങ്കിലുള്ള എല്ലാവരെയും ചോദ്യം ചെയ്തു. ആദ്യമായി മാനേജറെ ചോദ്യം ചെയ്തു. അദ്ദേഹം പറഞ്ഞു കറണ്ട് പോയപ്പോള്‍ ഞാനെന്റെ ക്യാബിനില്‍ തന്നെ ഇരിക്കുകയായിരുന്നു എന്ന്. പിന്നീട് പണം കൊടുത്ത ഒഫീസറോട് ചോദിച്ചു.അദ്ദേഹം പറഞ്ഞത് കറണ്ട് പോയ സമയത്ത് ഞാന്‍ കോഫി കുടിക്കുകയായിരുന്നു എന്നാണ്. അടുത്തതായി ബാങ്കില്‍ വന്ന ഒരു കസ്റ്റമര്‍ പറഞ്ഞു. കറണ്ട് പോയ സമയത്ത് ഞാനിവിടെ ഇവരുടെ അടുത്ത് ഉണ്ടായിരുന്നുവെങ്കിലും പണം ഞാനെടുത്തുവെങ്കില്‍ അത് എന്റെ കയ്യില്‍ കാണണ്ടേ? നാലാമതായി അവിടെയുള്ള ക്ലീനിംഗ് സ്റ്റാഫിനെ ചോദ്യം ചെയ്തു. അദ്ദേഹം പറഞ്ഞു ഞാനിവിടെ ക്ലീന്‍ ചെയ്യുകയായിരുന്നു എന്നും ആ സമയത്ത് ബാങ്കിലേക്ക് അപരിചിതരായ ആരും വന്നിട്ടുമില്ല.ഇവിടെ നിന്നും ആരും തന്നെ പുറത്തേക്ക് പോയിട്ടുമില്ല എന്നാണ്. ആരായിരിക്കും ഇവിടെ മോഷ്ട്ടാവ് എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.
അവസാനം മേഹുല്‍ കറണ്ട് പോകുന്നതിനു മുമ്പും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോദിച്ചപ്പോള്‍ മോഷ്ട്ടാവിനെ മനസ്സിലായി. അതായത് കറണ്ട് പോകുന്നതിനു മുന്നേ കോഫി കുടിക്കുകയായിരുന്നു എന്ന് പറയുന്ന ഓഫീസറുടെ ടേബിളിനു മുകളില്‍ കോഫിയില്ല.കറണ്ട് വന്നതിനു ശേഷമാണ് ആ കോഫി അവിടെ കാണുന്നത്.കറണ്ട് വന്ന സമയത്ത് ആ ഒഫീസര്‍ ആ പണം എവിടെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകണം. അപ്പോള്‍ അയാള്‍ പറഞ്ഞത് കള്ളം. മോഷ്ട്ടാവ് ഓഫീസര്‍ തന്നെയാണ് എന്നുറപ്പിച്ചു. അയാളെ പിടിക്കാന്‍ ചെന്നപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മുന്‍ വശത്ത്കൂടി ആരും പോയില്ല. പിറകിലെ വഴിയിലൂടെയാകണം പോയിട്ടുണ്ടാകുക എന്ന് പറഞ്ഞു. അവിടേക്ക് പോയി നോക്കിയപ്പോള്‍ മൂന്നു വഴികളുണ്ട്. അതില്‍ ഏത് വഴിയിലൂടെ ആയിരിക്കും ആ ഓഫീസര്‍ പോയിട്ടുണ്ടാകുക. കാല്‍പാടുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
ഇതിന്റെ ഉത്തരം എന്തെന്നരിയാനായി താഴെയുള്ള വീഡിയോ കാണുക.