സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നോരു സാഹചര്യത്തിലാണ് നമ്മൾ കഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഓരോ കാലഘട്ടത്തിലും ഇതിന് വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴാണ് കുറച്ചുപേരെങ്കിലും ഇതിനെക്കുറിച്ചോന്ന് ചിന്തിക്കാൻ തുടങ്ങിയത്. പൊതുസ്ഥലങ്ങളിൽ വെച്ച് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും അവർക്ക് എതിരെ നടക്കുന്ന പല പ്രശ്നങ്ങളും വലിയതോതിൽ തന്നെ ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന പ്രശ്നത്തെപ്പറ്റിയാണ് പറയുന്നത്. സരികയെന്ന പെൺകുട്ടിയുടെ പിറന്നാളായിരുന്നു അന്ന്. അന്ന് കോളേജിൽ നിന്നും വളരെ സന്തോഷവതിയായി ആയിരുന്നു സരിഗ മടങ്ങിവരുന്നത്. പിന്നീട് സരിഗ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഓട്ടോയിൽ വന്നോരാൾ സരിഗയുടെ ശരീരത്തിലേക്ക് കുറച്ചു വെള്ളമൊഴിക്കുകയായിരുന്നു ആദ്യം ചെയ്തത്.
ഈ ഓട്ടോയിൽ 9 പേരുണ്ടായിരുന്നു. ഒരു ഓട്ടോയിൽ ഒൻപത് പേർ ഒരുമിച്ച് യാത്ര ചെയ്യുന്നത് തന്നെ അത്ഭുതം ഉളവാക്കുന്നോരു സംഭവമാണ്. അതിനുശേഷം ഇത് കണ്ട് ഭയന്ന് സരികയോടുകയായിരുന്നു. അതോടെ ആ പെൺകുട്ടി അവിടെ തന്നെ വീഴുന്നോരു കാഴ്ചയും കണ്ടിരുന്നു. ഔട്ടോയിലുള്ള ആളുകളും ഭയന്നിരുന്നു. വെള്ളമൊഴിച്ചയാളും പുറകെ എത്തിയതിനു ശേഷം വീണ്ടും ഉപദ്രവിക്കാൻ നോക്കി. ഒരു ഓട്ടോഡ്രൈവർ ഇയാളെ നന്നായി മർദ്ദിക്കുകയും ചെയ്തു. ഈ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആ കുട്ടിയുടെ ആരോഗ്യത്തിന് കാര്യമായ മാറ്റങ്ങളുണ്ടായി. പെൺകുട്ടി കോമയിലേക്ക് മാറുകയായിരുന്നു ആദ്യം ചെയ്തത്.
അതോടെ ഈ പ്രശ്നം ആളുകൾക്കിടയിൽ വലിയതോതിൽ തന്നെ ചർച്ചയാക്കാൻ തുടങ്ങി. എന്താണ് ഈ പെൺകുട്ടിക്ക് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ തന്നെ ആളുകൾ തീരുമാനിച്ചു. വലിയതോതിൽ ഇത് പ്രശ്നമായി, ഒടുവിലി കേസ് വലിയ ചർച്ച ആയി. ഇവർ വാധിച്ച ഭാഗമെന്നത് ഒൻപത്പേർ എങ്ങനെയാണ് ഒരു ഓട്ടോയിൽ യാത്ര ചെയ്യുന്നതെന്നും, ഇത് തികച്ചും കള്ളമായൊരു കാര്യമാണെന്നും തങ്ങൾ നിരപരാധികളാണെന്നുമുള്ള രീതിയിലായിരുന്നു അവരുടെ വാദം. ഏകദേശം ഏഴ് ദിവസത്തോളം കോമയിൽ കിടന്ന ശേഷം ഈ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതോടെ വലിയതോതിൽ തന്നെ പ്രശ്നങ്ങൾ വർദ്ധിക്കുവാൻ തുടങ്ങി. അവസാനം കോടതി ഇവർക്ക് ശിക്ഷ വിധിച്ചു. അതോടൊപ്പം തന്നെ ഇനിയൊരു പെൺകുട്ടികൾക്കും ഈ സമൂഹത്തിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാവാൻ പാടില്ലന്ന നിയമവും ഇവർ പാസാക്കി. ഇനി ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആരേലും ചെയ്യുകയാണെങ്കിൽ അത് വലിയ പ്രശ്നമാകുമെന്ന രീതിയിലായിരുന്നു കോടതിയുടെ നിർദ്ദേശം. ഇവരുടെ ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠമാവട്ടെ എന്ന രീതിയിലും കോടതി പറഞ്ഞു.