നമുക്കറിയാം നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ നമ്മുടെ രാജ്യത്തെ പോലീസുകാർക്ക് ഒരു സുപ്രധാന പങ്കുണ്ട്. എന്നാൽ ചുരുക്കം ചില പോലീസുകാർ അവരുടെ പദവിയെ ദുർവിനിയോഗം ചെയ്യുന്നുണ്ട്. എന്നാൽ തങ്ങളുടെ ജോലിയിൽ നീതി പുലർത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ അധികാര ദുർവിനിയോഗം നടത്തിയ ചില പോലീസ് മേധാവികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
ബീഹാറിലെ ട്രക്ക് ഡ്രൈവറുടെ കാൽ വെടി ഉതിർത്ത സംഭവം. ലോക്ഡൗൺ നമ്മുടെ രാജ്യത്തു നടപ്പിലായപ്പോൾ രാജ്യത്തുടനീളം അവശ്യസാധനങ്ങളുടെ ലഭ്യത രൂക്ഷമായപ്പോൾ അത് ഓരോ സംസ്ഥാനങ്ങളിലേക്കും സാധനങ്ങൾ എത്തിക്കുന്ന സേവനദാതാക്കളിൽ ഒരാളായിരുന്നു ട്രാക്ക് ഡ്രൈവറായ സോനുസാഹ എന്ന മനുഷ്യൻ. എന്നാൽ പോലീസ് അധികാരികളുടെ ഭാഗത്തു നിന്നും ഒരു ദുരനുഭവമായിരുന്നു അദ്ദേഹത്തിനുണ്ടായത്. ഉത്തരേന്ത്യൻ നഗരമായ ബീഹാറിലെ നദീ തീരത്തു നിന്നും ഡാനാപൂർ ടൗണിലേക്ക് ഉരുളക്കിഴങ്ങ് ലോഡുമായി പോകുകയായിരുന്നു. എന്നാൽ സോനുസാഹ പാട്നയ്ക്ക് സമീപം എത്തിയപ്പോൾ മൂന്നു പോലീസുകാർ ട്രക്ക് തടഞ്ഞു വെച്ചു. മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ അയ്യായിരം രൂപ പിഴ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സോനുസാഹ അത്രയും രൂപ കൊടുക്കാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. അവസാനം പോലീസുകാരും ഇദ്ദേഹവും തമ്മിൽ വാക്കു തർക്കമായി. ഈ തർക്കത്തിനിടയിൽ പോലീസുകാരുടെ കയ്യിൽ ഉണ്ടായിരുന്ന തോക്കിൽ നിന്നും സോനുസാഹിന്റെ കാലിലേക്ക് വെടി ഉതിർത്തു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊള്ള നടത്തിയതിനും വെടി ഉതിർത്തത്തിനും ആ മൂന്നു പോലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.