ചിന്താശേഷിയും ബുദ്ധിയും വളരുന്നതിന് തലച്ചോറിന് വ്യായാമം നല്‍ക്കെണ്ടാത് വളരെ അനിവാര്യമാണ്. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ നിരവധി പസിൽ മത്സരങ്ങളുണ്ട്. അതിലുള്ള ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ ചിത്രത്തിന്‍റെ സഹായത്തോടെ മനസിലാക്കി ഉത്തരം കണ്ടെത്താന്‍ സാധിച്ചാല്‍ നിങ്ങളൊരു ബുദ്ധിമാനാണ് എന്നാണതിനര്‍ത്ഥം. പസിൽ മത്സരം കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് കളിക്കുന്നത് വളരെ നല്ലൊരു വിനോദമാണ്. പല പത്ര മാധ്യമങ്ങളും അവരുടെ പത്രത്തിന്റെ കൂടെ പസിൽ പോലുള്ള ബുദ്ധിവികാസം നല്‍ക്കുന്ന മത്സരങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതുനുകാരണം എല്ലാതരം പസില്‍ മത്സ്യരങ്ങളും മനുഷ്യന് ബുദ്ധിവികാസം നല്‍കുന്നു എന്നതാണ്.
ഈ ഡിജിറ്റല്‍ യുഗത്തിലും പസില്‍ മത്സരങ്ങള്‍ വളരെ ജനപ്രീതി ആകര്‍ഷിച്ച ഒരു വിനോദമാണ്. പുരാത കാലമുതല്‍തന്നെ വിവിധതരം പസില്‍ മത്സരങ്ങള്‍ ലോകത്ത് നിലനിന്നിരുന്നു. കുട്ടികളുടെ മാനസ്സിക വളര്‍ച്ചയ്ക്കും ബുദ്ധിവളര്‍ച്ചയ്ക്കും പസില്‍ പോലുള്ള മത്സരങ്ങള്‍ വളരെ സഹായകരമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം എന്നാല്‍ കുട്ടികളെപ്പോലെതന്നെ മുതിര്‍ന്നവരുടെ ബുദ്ധിവികാസത്തിനും പസില്‍ മത്സരങ്ങള്‍ ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം ?.
ഇത്തരം മത്സരങ്ങള്‍ മാനസികമായ ഒരു ഉത്തേജനം ആനെകിലും അവയുടെ ദീര്‍ഘകാല നേട്ടങ്ങള്‍ ഇപ്പോഴും ശാസ്ത്രജ്ഞര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാനും വിമര്‍ശനാത്മകമായി ചിന്തികാനുമുള്ള കഴിവ് ഏതൊരു ജീവിത സാഹചര്യത്തിലും ഉപയോഗപ്രദമാണ്. കൂടാതെ ഇത്തരം കഴിവുകള്‍ ഉത്തേജിപ്പിക്കാന്‍ പസില്‍ പോലുള്ള മത്സരങ്ങള്‍ നമ്മളെ സഹായിക്കും.