ഈ പരസ്യങ്ങൾ കണ്ടാൽ ആരാണ് വീണുപോകാത്തത്.

ഇന്ന് ആളുകൾ എന്ത് വാങ്ങണമെന്നു ഒരു പരിധി വരെ നിർണ്ണയിക്കുന്നത് പരസ്യങ്ങളാണ്. ഒരു വസ്തുവിന്റെ മാർക്കറ്റിങ് റേറ്റ് കൂട്ടുന്നതിൽ ഏറെ പങ്കു വഹിക്കുന്നത് പരസ്യങ്ങളാണ്. പലരും പരസ്യം കണ്ടാണ് വീഴുന്നത്. ചില പരസ്യങ്ങൾ കണ്ടാൽ ആരാണ് വീഴാതിരിക്കുക. അത്രയ്ക്കല്ലേ ക്രിയേറ്റിവിറ്റി. ചില പരസ്യ തലക്കെട്ടുകൾ കൊണ്ട് മാത്രം ഹിറ്റായ ഒത്തിരി വസ്തുക്കളും ആളുകളൂം ഉണ്ട്. അത്തരത്തിലുള്ള ചില പരസ്യങ്ങളേ കുറിച്ചാണ് ഞങ്ങളിവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അത്തരം പരസ്യങ്ങൾ എന്ന് നോക്കാം.

Who would not fall for these ads
Who would not fall for these ads

കോള തരും സിനിമാ ടിക്കറ്റ്. ഇത്തരമൊരു വാചകം കേട്ടാൽ ഏത് കൊല കൊമ്പനും വീണു പോകും. ജെയിംസ് ബോണ്ട് സിനിമകൾ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. കൊക്കക്കോള കുടിച്ചാൽ ആർക്കും ഒരു ജെയിംസ് ബോണ്ടാകാം എന്ന പരസ്യ വാചകത്തോടെയാണ് തങ്ങളുടെ ദി കോക് സീറോയുടെയും സ്‌കൈ ഫോൾ എന്ന സിനിമയുടെയും പരസ്യവുമായി കോള കമ്പനി എത്തിയത്. ബെൽജിയത്തിലെ ആറ്റ്വർക്ക് സ്റ്റേഷനിലാണ് കോക് വാങ്ങാൻ വരുന്ന ആളുകളുടെ മുന്നിലേക്ക് നിങ്ങൾക്കുമാകാം ഒരു ജെയിംസ് ബോണ്ട് എന്ന വാചകവുമായി ഒരു ഓഫർ വെച്ച് നീട്ടുന്നത്. നിങ്ങൾ ഈ ഗെയിമിന് തയ്യാറാണ് എങ്കിൽ 70 സെക്കൻഡ് കൊണ്ട് അടുത്ത ഫ്ലോറിൽ എത്തണം. പക്ഷെ, അടുത്ത ഫ്ലോറിൽ എത്തുക എന്നത് ചെറിയ കാര്യമൊന്നും അല്ല. അവിടെ എത്തുന്നത് തടയാനായി തൂപ്പുകാരായ ജോലിക്കാർ മുതൽ സുന്ദരികളായ സ്ത്രീകൾ വരെ ഉണ്ടാകും. ഇതെല്ലം മറികടന്ന് ആ ഫ്ലോറിൽ എത്തിയാൽ സ്‌കൈ ഫ്‌ളൈ എന്ന സിനിമയുടെ ബാക്റൗണ്ട് മ്യൂസിക് ഒന്ന് ചെറുതായി പാടി കൊടുക്കണം. അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് സിനിമ കാണാനുള്ള ടിക്കറ്റ് റെഡി. ഏത്ര രസകരമായ പരസ്യമല്ലേ.

ഇതുപോലെയുള്ള മറ്റു പരസ്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.