ഒട്ടുമിക്ക ആളുകളും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവരാണ്. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ വളരെ ഉപകാരവും വേഗത കൂടിയതുമായ ഒരു ഉപാധിയാണ് വിമാനം. ഇന്ന് ഡാൻസ് ബാറുകൾ അടക്കം പല പ്രത്യേകതകളോടും കൂടിയ വിമാനങ്ങൾ ഉണ്ട്. മാത്രമല്ല കോടീശ്വരൻമായ ആളുകൾക്ക് യാത്ര ചെയ്യാൻ സ്വന്തമായി വിമാനങ്ങൾ ഉണ്ട്. നമ്മളിൽ ഭൂരിഭാഗം ആളുകളും വിമാന യാത്രകൾ നടത്തയിട്ടുള്ളവരാണ്. എങ്കിലും വിമാനം ഒന്ന് അടുത്തു കാണാനും അതിലൊന്ന് കയറുവാനും ഒട്ടേറെ കൊതിക്കുന്ന എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിലേറെ എത്രയെത്ര യുവ മനസ്സുകൾ സ്വന്തമായി ഒരു ടേക്ക് ഓഫിന് വേണ്ടി കൊതിക്കുന്നു. എന്തിരുന്നാലും, വിമാനത്തിൽ യാത്ര ചെയ്യുക എന്നത് അത്ര വലിയ രസകരമായ കാര്യമൊന്നുമല്ല. കാരണം ഒരുപാട് നേരം ഒരേ ഇരിപ്പിൽ ചടഞ്ഞു കൂടിയിരിക്കുക എന്നത് അത്ര വലിയ രസകരമായ കാര്യമല്ല. എന്തിരുന്നാലും ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് അതൊരുപക്ഷേ, ജീവിതത്തിലെ പുതിയ ഒരു അനുഭവമായിരിക്കും. വിമാനം ഒരുപാട് ഉപകാരപ്രദമായ ഒരു സംഭവമാണ് എങ്കിലും അത് അലപ്പോഴും ദുരന്തങ്ങൾക്കും കാരണമാവുകയും ചെയ്യാറുണ്ട്. നമ്മൾ പറഞ്ഞു, പണ്ട് കാലത്തെ അപേക്ഷിച്ചു ഇന്ന് വിമാനങ്ങളിൽ യാത്രക്കാർക്കായി പല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ പറയുന്നത് വിമാനത്തിലെ ഭക്ഷണത്തിനെ കുറിച്ചാണ്.
അതെ, വിമാനത്തിലെ ഭക്ഷണം പൊതുവെ രുചിയില്ലാ എന്നാണ് ആളുകൾ പറയാറ്. അത് എന്ത് കൊണ്ടായിരിക്കും. ഈ രുചി കുറയാൻ കാരണം ക്യാബിനിലെ മർദ്ദം കുറഞ്ഞത് കൊണ്ടാണ്. ഇത് അവിടെയുള്ള വായുവിനെ വരണ്ടതാക്കാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ, ഇവിടെയുള്ള വായുവിനെ മാക്സിമം പുനരുപയോഗം ചെയ്യുന്നുമുണ്ട്. അത്കൊണ്ട് തന്നെ വിമാനത്തിലെ ആഹാരങ്ങൾക്ക് ആവശ്യത്തിന് രുചിയുണ്ടാകില്ല. എന്നാൽ ഇതേ ഭക്ഷണം, വിമാനം ഇറങ്ങിയതിനു ശേഷം താഴെ നിന്ന് കഴിച്ചു നോക്കൂ. രുചി കൂടും.
ഇതിനെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.