സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ ബസ്സുകളിൽ പോയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. ഒരു കാലഘട്ടത്തിൻറെ ഓർമ്മ പുതുക്കൽ തന്നെയാണ് സ്കൂൾ ബസുകൾ എന്നൊക്കെ പറയുന്നത്. ഇപ്പോഴും ഒരു സ്കൂൾ ബസ് നമ്മുടെ അരികിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ കുട്ടിക്കാലത്തെക്കുറിച്ച് നമ്മൾ ആലോചിക്കാറുണ്ടാകും. പണ്ടുകാലം മുതൽ ഇന്നുവരെയും സ്കൂൾ ബസ്സുകളിൽ വരാത്തൊരു മാറ്റമെന്ന് പറയുന്നത് ആ വണ്ടിയുടെ നിറം തന്നെയാണ്. എപ്പോഴും മഞ്ഞ നിറമായിരിക്കും സ്കൂൾ ബസ്സുകൾക്കും കോളേജ് ബസുകൾക്കും. അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് എല്ലാം തന്നെ ഉണ്ടാവുക ഈ നിറമാണ്. അതെന്തുകൊണ്ടാണ് ഇങ്ങനെയോരു മഞ്ഞ നിറം മാത്രം ഇത്തരം വാഹനങ്ങൾക്ക് നൽകുന്നത്.
അതിന് പിന്നിൽ എന്തെങ്കിലുമോരു സൈക്കോളജി ഒളിഞ്ഞു കിടക്കുന്നുണ്ടോ.? എന്നാൽ അതിനു പിന്നിൽ ഒരു സൈക്കോളജിയുണ്ട്. സ്കൂളുകളുടെയും അല്ലെങ്കിൽ കോളേജുകളുടെയും ബസ്സുകൾ എത്തുന്നത് അതിരാവിലെയായിരിക്കും. സന്ധ്യ സമയത്തായിരിക്കും ചിലപ്പോൾ അത് തിരികെ പോരുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ സമയം വെട്ടം കുറവുള്ള സമയമാണ്. അങ്ങനെയുള്ള സമയം ആയതുകൊണ്ട് തന്നെ കൂടുതൽ എടുത്തു നിൽക്കുന്ന ഒരു നിറമായിരിക്കണം ഇത്തരം വാഹനങ്ങൾക്ക് കൊടുക്കേണ്ടത്. അങ്ങനെയൊരു രീതിയും നിലവിലുണ്ട്. അതായത് നമ്മൾ ഉപയോഗിക്കുന്ന വാഹനത്തിൻറെ നിറം മറ്റു വാഹനങ്ങൾക്ക് വ്യക്തമായി കാണണമെന്ന് അർത്ഥം.
മഞ്ഞനിറം കൂടുതലായി എറിച്ചു നിൽക്കുന്നൊരു നിറമാണ്. മഞ്ഞ നിറത്തിന് കൂടുതലായി പ്രകാശമുള്ളതുപോലെ തോന്നാറുണ്ട്. മുഴുവൻ നിറങ്ങളുടെ പട്ടിക പരിശോധിച്ചപ്പോൾ കൂടുതലായും മുന്നിട്ടുനിൽക്കുന്നൊരു നിറം മഞ്ഞയാണ്. അത് എല്ലാർക്കും മനസ്സിലാവുകയും ചെയ്തു. അങ്ങനെ സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ബസ്സിന് ആ ഒരു നിറം നൽകുകയുമായിരുന്നു ചെയ്തത്. മഞ്ഞ നിറമാകുമ്പോൾ കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നൊരു കാരണം കൊണ്ടുതന്നെയാണ് ആ ഒരു നിറം ബസ്സുകൾക്ക് നൽകിയത്.
ബസിന്റെ കാര്യമല്ല നമ്മൾ ഉപയോഗിക്കുന്ന ഡ്രസ്സുകളുടെ കാര്യമെടുക്കുകയാണെങ്കിൽ പോലും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളിടുന്നോരു വ്യക്തി കുറച്ചുകൂടി തിളങ്ങി നില്കുന്നതുപോലെ നമുക്ക് തോന്നും. ഇപ്പോൾ അല്പം ഇരുണ്ട നിറമുള്ളോരു വ്യക്തിയാണെങ്കിൽ പോലും അയാൾക്ക് ആ വേഷം നന്നായി ചേരുന്നതായി തോന്നും. അതിന് കാരണം നമ്മുടെ നിറത്തെ കുറച്ചുകൂടി എടുത്തുകാണിക്കാൻ എപ്പോഴും മഞ്ഞനിറത്തിനോരു കഴിവുണ്ടെന്നതാണ് സത്യം. അതുകൊണ്ടാണ് കൂടുതലായി ഇരുണ്ട നിറം ഉള്ളവരൊക്കെ മഞ്ഞനിറം കൂടുതലായി ഇഷ്ടപ്പെടുന്നത്.