പലതരത്തിലുമുള്ള ചില വസ്തുതകൾ ഈ ലോകത്തിലുണ്ട്. അത്തരത്തിലുള്ള ചില വസ്തുതകളെ കുറിച്ചാണ് പറയുന്നത്. അതിർത്തി ഭാഗങ്ങളിൽ ബിയർ കുപ്പികൾ കെട്ടിയിടുന്നത് കണ്ടിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ബിയർ കുപ്പികൾ മതിലിൽ കെട്ടിയിടുന്നത്.? ഇതിന് പിന്നിൽ എന്തെങ്കിലുമോരു കാരണം ഉണ്ടോ.? അതോ വെറുതേ ഒരു ഭംഗിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത്. ഇതിന് പിന്നിൽ വ്യക്തമായൊരു കാരണമുണ്ട്. കുപ്പികൾ ഇങ്ങനെ കെട്ടിയിടുന്നതു കൊണ്ട് അതിർത്തിയിൽ ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയൊ മറ്റോ ചെയ്യുകയാണെങ്കിൽ അവിടെയുള്ള പട്ടാളക്കാർക്ക് ഈ ബിയർ കുപ്പികൾ തമ്മിൽ ഉരസുന്ന ശബ്ദം മനസ്സിലാകും. അങ്ങനെ എന്താണ് അവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുവാൻ സാധിക്കും. അതിനുള്ള മുൻകരുതൽ എടുക്കുവാനുള്ള എളുപ്പത്തിന് വേണ്ടിയാണ് അതിർത്തിയിൽ ഇങ്ങനെ ബിയർ കുപ്പികൾ കെട്ടിയിടുന്നത്.
ടിവിയിൽ ക്രിക്കറ്റ് മാച്ച് മുടങ്ങാതെ കാണുന്നവരായിരിക്കും പലരും. ആ സമയത്ത് ഇവർ എറിയുന്ന പന്തിന്റെ വേഗത സ്ക്രീനിൽ എഴുതി കാണിക്കുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. എങ്ങനെയാണ് ഇത്ര കൃത്യമായി പന്തിന്റെ വേഗത സ്ക്രീനിൽ എഴുതി കാണിക്കാൻ സാധിക്കും എന്നതിന് പിന്നിൽ ഉള്ള ടെക്നിക് എന്താണ്.? യഥാർത്ഥത്തിൽ ഒരു റെഡാർ സിസ്റ്റം വച്ചിട്ടുണ്ട്. ഈ സിസ്റ്റം അനുസരിച്ചാണ് എങ്ങനെയാണ് എത്ര വേഗത്തിൽ ആണ് പന്തുകൾ ഒരാൾ എറിഞ്ഞത് എന്നും എത്രത്തോളം വേഗതയാണ് പന്തിനുള്ളിലെന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. റഡാർ സിസ്റ്റം കാരണം കളിയിൽ ഒരുതരത്തിലുള്ള കള്ളത്തരങ്ങളും കാണിക്കുവാനും സാധിക്കില്ല.
23 കോടി രൂപയ്ക്ക് ഒരു മത്സ്യം വിറ്റു പോയിട്ടുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.? അത്തരത്തിലുള്ള ഒരു സംഭവം നടന്നിട്ടുണ്ട്. 23 കോടി രൂപയ്ക്ക് ട്യൂണ എന്ന മത്സ്യമാണ് വിറ്റുപോയത്. വളരെയധികം വ്യത്യസ്തമായ ട്യൂണ ഇനത്തിൽ പെട്ട ഒരു മത്സ്യമായിരുന്നു. ഈ ഒരു കാരണം കൊണ്ടാണ് 23 കോടി രൂപയ്ക്ക് വിറ്റു പോയത്. മാധ്യമങ്ങളിലെല്ലാം തന്നെ ഈ മത്സ്യം ഒരു വലിയ ചർച്ചയായിരുന്നു.
വളരെയധികം ചർച്ച ചെയ്യുന്ന ഒന്നാണ് ഐഫോണിന്റെ സുരക്ഷയെന്ന് പറയുന്നത്. ഐഫോൺ ഉപയോഗിക്കുന്ന ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ പോലും ഐഫോണിന്റെ സുരക്ഷയിൽ യാതൊരു മാറ്റവും വരില്ല.ഇത് ഉപയോഗിച്ച വ്യക്തികൾക്ക് അല്ലാതെ മറ്റാർക്കും ഐഫോണിലെ യാതൊരു രഹസ്യങ്ങൾ ചോർത്താൻ സാധിക്കില്ല.