നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്തിൽ ഉണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. വെറും 68 രൂപയ്ക്ക് ഐ ഫോൺ വാങ്ങിയ ഒരു വ്യക്തി ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? 68 രൂപയുടെ ഐഫോൺ എവിടെയെങ്കിലും ലഭിക്കുമോ? അങ്ങനെ ലഭിച്ച ഒരു വ്യക്തിയുണ്ട്. ഇദ്ദേഹം സ്നാപ്ഡീൽ 68 രൂപയുടെ ഐഫോൺ കാണുകയായിരുന്നു. അദ്ദേഹം ഉടനെ തന്നെ ഓർഡർ ചെയ്യുകയും ചെയ്തു. എന്നാൽ ചില ടെക്നിക്കൽ പ്രശ്നങ്ങൾ കാരണമാണ് ഐഫോൺ ഈ വില വന്നത് എന്ന് അറിയിക്കുകയും ഓർഡർ പൂർണമായും അവർ വേണ്ടെന്നു വെക്കുകയും ആണ് ചെയ്തത്. എന്നാൽ ഈ ചെറുപ്പക്കാരൻ ഇത് വെറുതെ വിടാൻ തയ്യാറായിരുന്നില്ല. ഇദ്ദേഹം കോടതിയിൽ കേസ് ഫയൽ ചെയ്തു.
അതോടെ കോടതി 68 രൂപയുടെ ഐഫോൺ ഇയാൾക്ക് നൽകണമെന്നും അതോടൊപ്പം 2,000 രൂപയോളം ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി നൽകണമെന്നും പറയുകയായിരുന്നു. തുടർന്ന് കമ്പനി അത് തയ്യാറായില്ലന്ന് മാത്രമല്ല. അവർ ഇതിനു മുകളിലുള്ള കോടതിയിലേക്ക് പോവുകയായിരുന്നു ചെയ്യുന്നത്. എന്നാൽ ആ കോടതിയും പുറപ്പെടുവിച്ച വിധി സമാനമായിരുന്നു. കോടതി പറഞ്ഞത് ഒരു ഐ ഫോണും 10,000 രൂപയും നഷ്ടപരിഹാരം നൽകണമെന്നാണ്. ഏതായാലും ഈ മനുഷ്യന്റെ ഭാഗ്യം എടുത്തുപറയേണ്ടിയിരിക്കുന്നു. 68 രൂപയ്ക്ക് ഫോണും ലഭിച്ചു. ഒപ്പം ഒരു പതിനായിരം രൂപയും കൂടി ലഭിച്ചു.
വർഷങ്ങളായി നമ്മൾ സിം ഉപയോഗിക്കുന്നുണ്ട്. സിമ്മിന്റെ പുറകിലുള്ള വരകൾ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ശരിക്കും എന്താണ് ഈ സിമ്മിന്റെ പുറകിലുള്ള വരകൾ. ഇത് വെറുമൊരു ഡിസൈനാണോ.? ഇത് ഡിസൈൻ അല്ല. സിമ്മിന്റെ പുറകിലുള്ള വരകൾ ഉള്ളതുകൊണ്ടാണ് നമുക്ക് സിമ്മ് വളരെ മികച്ച രീതിയിൽ ഫോണുമായി കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നത്. ഒരു പ്രത്യേകമായി ചിപ്പാണ്. ഇത് ഫോണും കൂടി പ്രവർത്തിക്കുമ്പോഴാണ് ഫോണിൽ സിഗ്നലുകൾ ശരിയായ രീതിയിൽ ഓൺ ആകുന്നതും അതുപോലെതന്നെ ഒരു പ്രശ്നവുമില്ലാതെ ഫോൺ പ്രവർത്തിക്കുന്നതും.
A അക്ഷരം രണ്ടുവിധത്തിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. നമ്മൾ സ്കൂളിൽ പഠിച്ചിട്ടുള്ള A എന്ന അക്ഷരം അങ്ങനെയല്ലാതെയാണ് സ്മാർട്ട് ഫോണുകളിലും മറ്റും ഇത് നമ്മൾ കണ്ടിട്ടുള്ളത്. വളരെ വ്യത്യസ്തമായ ഒരു A അക്ഷരം ആണ് ഇത്. എന്തുകൊണ്ടാണ് ബുക്കുകളിൽ ഉപയോഗിക്കാത്തത് എന്ന് ചോദിച്ചാൽ എഴുതാൻ വലിയ പ്രയാസമാണ് ഇങ്ങനെ ഈ അക്ഷരം. അതുകൊണ്ടാണ് അത് ബുക്കുകളിൽ ഉപയോഗിക്കാതിരിക്കുന്നത്.