നമ്മുടെ വീടുകളിലെല്ലാം ഉള്ളതായിരിക്കും പ്ലഗ് എന്ന് പറയുന്നത്. എന്നാൽ ചില പ്ലഗ്ഗുകളിൽ നമുക്ക് കാണാൻ സാധിക്കും ചില ഹോളുകൾ. ചിലതിൽ അത് ഉണ്ടാവുകയും ചെയ്യില്ല. എന്താണ് ഇങ്ങനെ ഒരു കാര്യം കാണിക്കുന്നത്.? ഇതിന് പിന്നിൽ ഒരു ഫിസിക്സുണ്ട് എന്നതാണ് സത്യം. യഥാർത്ഥത്തിൽ പിച്ചള കൊണ്ട് നിർമ്മിക്കുന്ന പ്ലഗിന്റെ പുറകിൽ മാത്രമാണ് ഇത്തരത്തിലുള്ള ഒരു വിടവ് കാണുന്നത്. അതിനുള്ള കാരണമെന്താണെന്ന് ചോദിച്ചാൽ പ്ലഗിന് പുറകിൽ കൂടി കറണ്ട് കടന്നു പോകുമ്പോൾ ഈ പിച്ചള ചൂടായി വികസിക്കാനുള്ള സാധ്യത കാണുന്നുണ്ട് എന്നതാണ്. ആ സമയത്ത് സോക്കറ്റ്നുള്ളിൽ ചൂട് അഡ്ജസ്റ്റ് ആയി പോവുകയാണ് ചെയ്യുക. അങ്ങനെ സംഭവിക്കുമ്പോൾ വലിയ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.
ഇങ്ങനെ വിടവുകൾ ഇടുകയാണെങ്കിൽ പിന്നിലെ സർഫസ് ഏരിയ കൂടുന്നതായി കണ്ടുവരുന്നുണ്ട്. അതോടൊപ്പം തന്നെ പിന്നിൽ നിന്നും ചൂട് വളരെ വേഗത്തിൽ പുറത്തേക്ക് പോകുന്നതായും കണ്ടുവരുന്നുണ്ട്. അങ്ങനെ പ്ലഗ് ആവുന്നതും ചൂടാവുന്നതൊക്കെ ഒഴിവാക്കാനും സാധിക്കുന്നതാണ്. പിച്ചളയെന്നത് വളരെ പെട്ടെന്ന് വികസിക്കുന്ന ഒരു സാധനമാണ്. എന്നാൽ അലൂമിനിയമോ സ്റ്റീലോ അത്രപെട്ടെന്ന് വികസിക്കുന്നതല്ല. അതുകൊണ്ടാണ് അവകൊണ്ട് നിർമ്മിക്കുന്ന പ്ലഗ് ഇത്തരത്തിലുള്ള വിടവുകൾ കാണാൻ സാധിക്കാത്തത്.
കറണ്ട് എന്നുപറയുന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ വികസിക്കുന്ന സമയത്ത് വലിയ തോതിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുകയും ചെയ്യുക. അത് ചിലപ്പോൾ പല അപകടങ്ങൾക്കും കാരണമാവുകയും ചെയ്യാം. അത്തരത്തിലുള്ള ചില അപകടങ്ങളോക്കെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിർദേശങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. ചെമ്പിന്റെയും നാഗത്തിൻറെയും ഒരു ലോഹസങ്കരമാണ് പിച്ചളയെന്നു പറയുന്നത്.
ഇതിന്റെ നിറം സ്വർണ സമാനമായതുകൊണ്ടു തന്നെ പലപ്പോഴും അലങ്കാരങ്ങൾക്കൊക്കെ ഇത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഘർഷണം വളരെ കുറഞ്ഞതാണ്. ഇവ നിർമാണത്തിന് വ്യാപകമായിത്തന്നെ ഉപയോഗിക്കുന്നുണ്ട്. വലിച്ച് നീട്ടുവാനുള്ള കഴിവ് ഇവയ്ക്ക് കൂടുതലാണ്. വാതിലുകളുടെ സാക്ഷാ നിർമ്മാണത്തിനും ഇവ ഉപയോഗിച്ച് കാണുന്നുണ്ട്. വാതിൽപടികളുടെ നിർമാണത്തിനാണ് കൂടുതലായി ഉപയോഗിക്കുന്നത്. സംഗീത ഉപകരണങ്ങളുടെ നിർമാണത്തിലും പിച്ചള ഉപയോഗിക്കാറുണ്ട്. സിപ്പ് നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നത് കാണുന്നു. സ്വർണ്ണത്തിന്റെ നിറമായതുകൊണ്ട് ഇത് പലപ്പോഴും ആഭരണനിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. ഈ പ്രേത്യകതകൾ കൊണ്ടാണ് ഇങ്ങനെ പ്ലഗിൽ സംഭവിക്കുന്നത്.