ഡോക്ടർമാർ ഓപ്പറേറ്റിംഗ് റൂമിൽ പച്ച അല്ലെങ്കിൽ നീല വസ്ത്രം (സ്‌ക്രബസ്) സാധാരണയായി ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്ത്കൊണ്ട് അവര്‍ക്ക് മറ്റൊരു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നില്ല ? ഇത് നിസ്സാരമെന്ന് തോന്നുമെങ്കിലും ഈ വസ്ത്ര (സ്‌ക്രബസ്) ശീലത്തിന് യഥാർത്ഥത്തിൽ ഒരു ശസ്ത്രക്രിയയുടെ വിജയം നിർണ്ണയിക്കാൻ കഴിയും.
പണ്ടുകാലത്ത് സാധാരണയായി ഡോക്ടർ മുതൽ ആശുപത്രിയിലുള്ള എല്ലാ ജീവനക്കാരും ശസ്ത്രക്രിയാ സമയത്ത് വെളുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇന്നും ചില ഡോക്ടർമാർ വെളുത്ത വസ്ത്രം (സ്‌ക്രബസ്) ധരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ശസ്ത്രക്രിയാ വിദഗ്ധർ അവരുടെ വെളുത്ത വസ്ത്രത്തിന്റെ ചില ദോഷകരമായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയത്. രക്തത്തിന്റെ ഇരുണ്ട നിറത്തിൽ നിന്ന് സഹപ്രവർത്തകരുടെ വെളുത്ത നിറത്തിലുള്ള വസ്ത്രത്തിലേക്ക് അവരുടെ നോട്ടം മാറ്റുകയാണെങ്കിൽ വെളുത്ത നിറം ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ കാഴ്ച്ചയെ കുറച്ചു സമയത്തേക്ക് മങ്ങിയതാക്കി മാറ്റും. ശൈത്യകാലത്ത് മഞ്ഞില്‍ സൂര്യന്റെ പ്രതിഫലനം കാണുമ്പോൾ ഇതുപോലെ കണ്ണിന്റെ കാഴ്ച്ച മങ്ങിയതായി അനുഭവപ്പെടാറുണ്ട്.
പച്ചയും നീലയും നിറം തിരഞ്ഞെടുക്കാനുള്ള കാരണം.
ഒരു ശസ്ത്രക്രിയ നടത്തുമ്പോൾ രക്തം, ടിഷ്യുകൾ, പേശികൾ എന്നിവയുടെ നിറം ചുവപ്പും പിങ്ക് നിറവുമായിട്ടാണ് സർജൻ കാണുന്നത്. രണ്ട് നിറങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒരു ഘട്ടത്തിനുശേഷം അവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിയാതെ വരും. എന്നാൽ നീല അല്ലെങ്കിൽ പച്ച പോലുള്ള വ്യത്യസ്ത നിറങ്ങളിലേക്ക് നോക്കുന്നത് നിറങ്ങളെ വേർതിരിച്ചറിയാനും രോഗിയെയും രോഗിയുടെ ശരീരഘടനയിലും കാഴ്ച കേന്ദ്രീകരിക്കാനും ഡോക്ടര്‍ക്ക് സാധിക്കും. മാത്രമല്ല മനുഷ്യ ശരീരത്തിൽ രക്തവും അവയവങ്ങളും നിരന്തരം കാണേണ്ടതിനാൽ ഡോക്ടർമാർ ഓപ്പറേഷൻ സമയത്ത് പച്ച വസ്ത്രം (സ്‌ക്രബസ്) മാത്രമേ ധരിക്കൂ. ഇത് അവർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പച്ചയും നീലയും മൊത്തത്തിൽ ശസ്ത്രക്രിയാ വിദഗ്ധർക്ക് കാഴ്ച്ചയുടെ കൃത്യത നൽകുന്നു. രോഗിയുടെ രക്തത്തിലെ ചുവന്ന നിറത്തിലുള്ള വ്യത്യസ്ത ഷേഡുകളിലേക്കുള്ള അവരുടെ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു. ഇത് ശസ്ത്രക്രിയയ്ക്കിടെയുള്ള തെറ്റുകൾ തടയാൻ മാത്രമല്ല രോഗിയുടെ ശരീരഘടനയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു.