ചെവി മുറിച്ചു, പല്ലുകൾ കൂർപ്പിച്ചു, കാൽ വിരലുകൾ മുറിച്ചു എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും അതൊക്കെ ഏതോ നാട്ടിൽ പ്രാചീന കാലങ്ങളിൽ ചെയ്തിരുന്ന ശിക്ഷാ രീതികൾ ആയിരിക്കും എന്നല്ലേ. എന്നാൽ ഇന്ന് ഇത് പല ആളുകളുടെയും ഫാഷൻ ചിന്താഗതികളാണ് കേട്ടോ. ചിലരുടെ ചിന്താഗതി തികച്ചും വിചിത്രം തന്നെ. ഇതിനായി ആളുകൾ ചെലവഴിക്കുന്നത് ലക്ഷങ്ങളും കോടികളുമാണ് എന്ന് കേൾക്കുമ്പോൾ കണ്ണ് തള്ളിപ്പോകും. ശെരിക്കും വായിൽ 32 പല്ലുകളും കാലിലെ അഞ്ചു വിരലുളും നമുക്ക് ആവശ്യമില്ലേ? മനുഷ്യന് വാലുകളുണ്ടോ? ഈ ചോദ്യത്തിനൊക്കെ ഒരു കൃത്യമായ മറുപടി നമുക്ക് വേണ്ടേ?
എന്തിനാണ് ആളുകൾ കൈവെള്ളയിൽ ശസ്ത്രക്രിയ ചെയ്യുന്നത്. പ്രപഞ്ചത്തിന്റ ഏതോ കോണിലിരിക്കുന്ന ചൊവ്വാഗ്രഹം കല്യാണം മുടക്കുന്നു എന്ന് വിശ്വസിക്കുന്ന നാടാണ് നമ്മുടേത്. അതുപോലെത്തന്നെ ഹസ്ത ശാസ്ത്രത്തിലും തത്തയെ കൊണ്ട് ചീട്ടെടുപ്പിക്കുന്നതിലും കുടുങ്ങിക്കിടക്കുന്ന മറ്റു പല പ്രശ്‍നങ്ങളും. അത്കൊണ് തന്നെ, നമ്മുടെ കൈരേഖകൾക്ക് ജീവിത വിധിയെ സ്വാധീനിക്കാനുള്ള കഴിവുണ്ട് എന്ന് നമ്മുടെ നാട്ടിൽ പലരും വിശ്വസിക്കുന്നു.
ഇങ്ങനെ വിശ്വസിക്കുന്നവർക്ക് ഈ രേഖകൾ മാറ്റം വരുത്താനായി നേരെ ജപ്പാനിലേക്ക് പോകാം. കൈരേഖ മാറ്റാനുള്ള സർജറി ജപ്പാനിൽ ലഭ്യമാണത്രെ. ജീവിതത്തെ സ്വാധീനിക്കാനുള്ള കഴിവ് കൈരേഖകൾക്കുണ്ട് എന്ന് ജപ്പാനിലെ ആളുകൾ വിശ്വസിക്കുന്നുണ്ട്. അത് കറക്റ്റ് ചെയ്യാനായി നിരവധിയാളുകൾ ഡോക്റ്റർമാരെ സമീപിക്കുന്നുണ്ട്. ഇത് ചെയ്യുന്നത് ഒരു യഥാർത്ഥ ഇലക്ട്രിക് സ്കാൽപ് ഉപയോഗിച്ചാണ്. വളരെ കുറച്ചു സമയം കൊണ്ട് തന്നെ, അഥവാ വെറും പതിനഞ്ചു മിനിട്ടു കൊണ്ട് തന്നെ ഡോക്റ്റർ ഈ രേഖകൾ ശെരിയാക്കി തരുന്നു. ഏകദേശം ഈ സർജറിക്ക് 70000 രൂപയാണ് ചെലവ വരുന്നത്.
ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.