നമ്മുടെ ഈ കുഞ്ഞു ഭൂമി നിരവധി ജീവ ജാലങ്ങളാൽ സമ്പന്നമാണ്. നമ്മൾ അറിഞ്ഞതും അറിയാത്തതുമായ ഒത്തിരി ഒട്ടേറെ മൃഗങ്ങളും സസ്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. ചിലത് നമുക്ക് ഏറെ വിചിത്രമായി തോന്നിയേക്കാം. ചില ജീവികളുടെ സവിശേഷതകൾ കേട്ടാൽ ഇവയൊക്കെ നമ്മുടെ ഭൂമിയിൽ തന്നെയാണോ എന്ന് വിശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും.അത്തരത്തിൽ വിചിത്രമായ സ്വഭാവ സവിശേഷതകളോട് കൂടിയ ചില മൃഗങ്ങളെ നമുക്ക് പരിചയപ്പെടാം.
ചിക്കൻ കഴിക്കുന്ന പശു നമ്മുടെ ഈ ലോകത്തുണ്ട് എന്നറിഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. എന്നാൽ അത് യാഥാർഥ്യം നിറഞ്ഞ ഒരു കാര്യമാണ്. ഇപ്പോൾ ചില ആളുകളെങ്കിലും ചിന്തിക്കുന്നുണ്ടാകും പശു അപ്പോൾ ചിക്കൻ കഴിക്കാത്ത ജീവിയായിരുന്നോ എന്ന്. അതെ പശുക്കൾ ചിക്കൻ കഴിക്കില്ല. ഒരു ഫാമിൽ നടന്ന സംഭവം എന്നതാണ് എന്ന് നോക്കാം. സസ്യാഹാരിയായ ഒരു പശു ഒരു കോഴിക്കുഞ്ഞിനെ ഭക്ഷിക്കിനിടയായി. എന്ത് കൊണ്ടായിരിക്കും ആ പശു കോഴിക്കുഞ്ഞിനെ കഴിച്ചത്. ചില പഠനങ്ങൾ പറയുന്നത് ഇവ കഴിക്കുന്ന ആഹാരത്തിൽ നിന്നും അവയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കാതെ വരുമ്പോൾ അവ മറ്റുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നു. എന്നാൽ ചിലർ പറയുന്നത് പശു ഒരു തവണ ചിക്കൻ കഴിച്ചാൽ അവ വീണ്ടും വീണ്ടും ചിക്കൻ കഴിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.
അടുത്തതായി വളരുംതോറും ചെറുതാകുന്ന തവള. സാധാരണയായി, എല്ലാ ജീവികളും വളരുംതോറും വലുതാവുകയാണ് പതിവ്. എന്നാൽ നമ്മളിവിടെ പറയാൻ പോകുന്ന തവള വളരുംതോറും ചെറുതാവുകയാണ് പതിവ്. പാരഡോക്സിക് ഇനത്തിൽ പെട്ട ഈ തവള പ്രധാനമായും കണ്ടു വരുന്നത് ആമസോൺ മഴക്കാടുകളിലാണ്. ഇവ ലാർവ്വ സ്റ്റേജിൽ ആയിരിക്കുമ്പോൾ തന്നെ 8മുതൽ 15സെമീ വരെ നീളം വെക്കാറുണ്ട് എങ്കിലും പൂർണ്ണ വളർച്ചയെത്തിയ ഒരു തവളയുടെ വലിപ്പം എന്ന് പറയുന്നത് 2 മുതൽ ൩ സെമീ നീളം വരെ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഇത്പോലെ വിചിത്രമായ പ്രത്യേകതകൾ ഉള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.