ഭൂമിയിൽ പുരുഷനാണോ സ്ത്രീയാണോ വലുതെന്ന് ചോദിച്ചാൽ രണ്ടു പേരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മാത്രമേ പറയാൻ സാധിക്കു. ആരും ആരെക്കാളും വലുതുമല്ല ആരെക്കാളും ചെറുതുമല്ല. പുരുഷന് സ്ത്രീയില്ലാതെ നിലനിൽപ്പില്ല. അതുപോലെതന്നെ സ്ത്രീക്ക് ഒരു പുരുഷൻറെ സഹായമില്ലാതെ നിലനിൽപ്പില്ലയെന്നു പറയുന്നതാണ് സത്യം. ഒരു പുരുഷൻറെ വിജയത്തിനു പിന്നിലും പരാജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയുന്നത് പോലെ തന്നെ, രണ്ടുപേരും ഒരു നാണയത്തിന് രണ്ട് വശങ്ങളാണ്. പുരുഷന്മാരെ ചിലപ്പോഴെങ്കിലും നമുക്ക് മനസ്സിലാവാതെ പോകാറുണ്ട്. എന്നാൽ പുരുഷന്മാരുടെ ചില പ്രത്യേകതകളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഒരു പുരുഷൻ ഒരു സ്ത്രീയുമായി കമ്മിറ്റഡ് ആണോ അല്ലയോ എന്ന് എങ്ങനെയാണ് അറിയുന്നത്.? ഒന്നുകിൽ അയാളുടെ കയ്യിൽ ഒരു നിശ്ചയമോതിരമുണ്ടോന്ന് നോക്കി നമുക്ക് മനസ്സിലാക്കാം. അല്ലെന്നുണ്ടെങ്കിൽ അയാളുടെ ഫേസ്ബുക്ക് സ്റ്റാറ്റസിൽ അയാൾ സിംഗിളാണോ അല്ലയൊന്ന് നമുക്ക് മനസ്സിലാക്കാം. ഗന്ധത്തിലൂടെയും പുരുഷൻ സിംഗിളാണോ അല്ലയോ എന്ന് മനസ്സിലാക്കാം. ഒരു പുരുഷൻറെ ശരീരത്തിൽ വ്യത്യസ്തമായ രീതിയിലുള്ള ഒരു ഗന്ധമുണ്ടാകും. ഒരു പ്രത്യേകമായ ഹോർമോണാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഈ ഗന്ധം മൂത്രത്തിന് സമാനമായിരിക്കും. അതുകൊണ്ടു തന്നെ ഇവരുടെ വിയർപ്പിന് മൂത്രഗന്ധമാണ് ഉണ്ടാവുകയെന്ന് പല പഠനങ്ങളിലും തെളിയുന്നുണ്ട്. ഇത്തരം ഗന്ധമുള്ള പുരുഷന്മാർ ആരും കമ്മിറ്റഡല്ലയെന്ന് അങ്ങനെ നമുക്ക് കണ്ടുപിടിക്കാം.
എല്ലാ പുരുഷന്മാരും ഒരിക്കൽ സ്ത്രീകളായിരുന്നുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാലത് ഒരു സത്യമാണ്. നമ്മുടെ ജീവിതം ആരംഭിക്കുന്ന ആദ്യകാലത്ത് ആണ് ഇത്. അതായത് അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ പുരുഷഹോർമോൺ എന്ന് പറയുന്നത്, xy ഉം സ്ത്രീ ഹോർമോൺ x ഉം ആണെന്നും അറിയാമല്ലോ. ഗർഭശയത്തിൽ x മാത്രമാണ് നാലാഴ്ച സജീവമായി പ്രവർത്തിക്കുന്നത്. സ്ത്രീയുടെ ഹോർമോൺ മാത്രമാണ് ആ സമയത്ത് കൂടുതൽ സജീവമായി നിൽക്കുന്നത്.പുരുഷഹോർമോണുകൾ അവിടെ വലിയ സജീവ പ്രവർത്തനം നടത്തുന്നില്ല പിന്നീടാണ് സജീവമായി നിലകൊള്ളുന്നത്. ആദ്യത്തെ കുറച്ചു കാലം എല്ലാ പുരുഷന്മാരും സ്ത്രീകളായിരുന്നുവെന്ന് പറയുന്നതാണ് സത്യം. അതുപോലെ പുരുഷന്മാർക്ക് എന്തിനാണ് നിപ്പിളെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?പുരുഷന്മാർക്കും പാലുണ്ട് എന്ന് തന്നെയാണ് അറിയുന്നത്. സ്ത്രീകൾക്കാണ് അത് കൂടുതലെന്ന് മാത്രം.