എന്തുകൊണ്ടാണ് കൊറിയക്കാര്‍ താടി വളർത്താത്തത്.

ഏറെ വിചിത്രമായ നിയമങ്ങൾക്കും സംസ്കാരങ്ങൾക്കും കുപ്രസിദ്ധിയാർജിച്ച രാജ്യങ്ങളാണ് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും. ഉത്തര കൊറിയയിലേക്ക് പുറം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എത്തിപ്പെടാൻ വളരെ പ്രയാസമാണ് കാരണം ഈ രാജ്യത്തെ നിയമങ്ങൾ കാരണം പുറം രാജ്യത്തുള്ള വർക്ക് ഉത്തരകൊറിയയിലേക്ക് വരാൻ അത്ര എളുപ്പമല്ല അതുപോലെതന്നെ ഉത്തരകൊറിയയിൽ ഉള്ളവർക്ക് പുറം രാജ്യങ്ങളിലേക്ക് പോകുന്നതിനും കുറച്ച് നിയമ തടസ്സങ്ങൾ ഉണ്ട. എന്നാൽ ഉത്തരകൊറിയയിലെയും ദക്ഷിണ കൊറിയയിലെയും ആളുകൾ താടി വെക്കാറില്ല എന്ന കാര്യം നിങ്ങൾക്കറിയാമോ?.

Korea
Korea

ഓരോ രാജ്യത്തുള്ളവർക്കും വ്യത്യസ്തമായ രീതിയിലാണ് താടി വളർത്തുന്നത്. എന്നാൽ കൊറിയയിലെ 99% ആളുകളും താടി വളർത്താത്തവരാണ്. ഇതിനുള്ള പ്രധാന കാരണമെന്തെന്നാൽ മറ്റു രാജ്യങ്ങളിലുള്ള ആളുകളെ അപേക്ഷിച്ച് രോമവളർച്ചയ്ക്ക് സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ കൊറിയയിൽ ഉള്ളവർക്ക് വളരെ കുറവാണ്. ഈ കാരണത്താലും കൊറിയയിലുള്ള ആളുകൾക്ക് താടി വളരാനുള്ള സാധ്യത കുറവാണ്. മാത്രമല്ല കൊറിയയിൽ ഉള്ളവർ താടി വളർത്താത്തത്തിന് പിന്നിൽ മറ്റു കാരണങ്ങൾ കൂടിയുണ്ട്. കൊറിയക്കാർ വിശ്വസിക്കുന്നത് താടി വളർത്തുന്നത് ദാരിദ്ര്യത്തിന്റെ സൂചനയായാണ്. ഇതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ വിശ്വാസമുള്ള കൊറിയക്കാർ താടി വളർത്താറില്ല. കൊറിയയിലെ ഒട്ടുമിക്ക കമ്പനികളും ക്ലീൻ ഷേവ് ചെയ്തിട്ടുള്ള ആളുകളെ മാത്രമാണ് ജോലിക്കായി തെരഞ്ഞെടുക്കുന്നത്. താടി വളർത്തിയാൽ തൊഴിൽ സാധ്യത കുറയുമോ എന്ന ഭയത്താലും കൊറിയയിലുള്ള ആളുകൾ താടി വളർത്താറില്ല.

ഇത്തരം വിചിത്രമായ കാര്യങ്ങളെ പറ്റി കൂടുതൽ അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.