ചരക്കുകൾ കപ്പലിൽ നിന്നും ഇറക്കിയതിന് ശേഷം വെള്ളം നിറയ്ക്കുന്നത് എന്തിനാണ് ?

പുരാതന കാലം മുതൽ തന്നെ നമ്മുടെ ഇന്ത്യയിൽ കപ്പൽ വ്യാപാരം നിലനിന്നിരുന്നു. ഇപ്പോൾ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമൊക്കെ തന്നെ കപ്പലിലുള്ള വ്യാപാരമെന്നു പറയുന്നത് എണ്ണ കപ്പൽ വ്യാപാരം. വലിയ കപ്പലുകളിൽ എണ്ണകൾ കൊണ്ട് വരികയാണ് ചെയ്യുന്നത്. വലിയൊരു കപ്പൽ നിറച്ചും എണ്ണ കൊണ്ടു വരുമ്പോൾ തീർച്ചയായും തിരികെ കപ്പൽ പോകുമ്പോൾ അതിലത്രയും ഭാരമുള്ള എന്തെങ്കിലും ഉണ്ടാവണം. ഇല്ലയെന്നുണ്ടെങ്കിൽ കപ്പൽ തിരമാലയിൽ ഉലയുമെന്നതും അതുവഴി അപകടം നടക്കുമെന്നുള്ളതും ഉറപ്പാണ്.

ഇത്രയും വലിയ എണ്ണയൊക്കെ കൊണ്ടുവരുന്ന കപ്പൽ തിരികെ വെറുതെയങ്ങ് പോവുകയാണ് ചെയ്യുന്നത്. എന്നാൽ പലർക്കും അറിയാത്തൊരു കാര്യമായിരിക്കും കപ്പൽ ഇങ്ങനെ വെറുതെ അങ്ങ് പോവുകയാണ് ചെയ്യുന്നത്. എത്രത്തോളം എണ്ണ ഉണ്ടായിരുന്നു അത്രത്തോളം വെള്ളവുമായാണ് ഈ കപ്പൽ പോകുന്നത്. അതിനുശേഷം ഈ കപ്പൽ ഏത് രാജ്യത്തെക്കാണോ പോകുന്നത് അവിടെവെച്ച് ഈ വെള്ളം കളയുകയും ചെയ്യും. അതുകൊണ്ട് ഒരുപാട് പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഒന്നാമത്തെ കാര്യം ഇത് ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ടെന്നതാണ്. ഈ വെള്ളം കപ്പലിന്റെ ഉള്ളിലേക്ക് എത്തുമ്പോൾ അതിൽ പല തരത്തിലുള്ള മത്സ്യങ്ങളും മറ്റുമുണ്ടാകുന്നു.

Ship
Ship

അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്നും മറ്റൊരു രാജ്യത്ത് കൊണ്ടുപോയാണ് ഇടുന്നത്. അതോടെ അവരുടെ നിലനിൽപ്പ് നഷ്ടമാവുകയാണ് ചെയ്യുന്നത്. അതോടൊപ്പം എണ്ണമയമുള്ള വെള്ളമാണ് മറ്റൊരു രാജ്യത്ത് എത്തുന്നതും. വളരെ മോശമായ കാര്യം തന്നെയാണ് ഇത്. പ്രത്യേകിച്ച് ജീവജാലങ്ങൾക്കാണ് ഇത് കൂടുതൽ മോശമായി ബാധിക്കുന്നത്. കടലിൽ ജീവിക്കുന്ന ചില ജീവികൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. സ്വാഭാവിക പരിസ്ഥിതിയിൽ നിന്നും ജീവികളെ മാറ്റുന്നത് അവയുടെ നിലനില്പിനു മാത്രമല്ല ബാധിക്കുന്നത് മനുഷ്യനെയും ബാധിക്കാറുണ്ട്. കാരണം കൂടുതൽ മത്സ്യബന്ധനം മാത്രം ആശ്രയിച്ചുകഴിയുന്ന ആളുകൾക്ക് പുതിയ മത്സ്യങ്ങളെ ലഭിക്കുകയും ചിലപ്പോൾ അവയിൽ അപകടകരമായ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഉദാഹരണമായി കപ്പലിലെ എണ്ണ മയത്തിൽ ഉള്ള മത്സ്യങ്ങളും മറ്റുമാണ് ലഭിക്കുന്നതെന്ന് ഉണ്ടെങ്കിൽ അവയെ ശരീരത്തിന് ദോഷകരമായ രീതിയിലായിരിക്കും ബാധിക്കുക. ഇത് വളരെ മോശമായ ഒരു രീതിയാണെന്ന് തന്നെയാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഈയൊരു വിവരത്തെ പറ്റി കൂടുതലായി മനസ്സിലാക്കണം. എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.