രക്തചന്ദനത്തിന് ഇത്രയും വില വരാന്‍ കാരണമെന്ത് ?

അല്ലു അർജുൻ നായകനായെത്തിയ പുഷ്പയെന്ന ചിത്രം തീർത്ത ഓളം വളരെ വലുതായിരുന്നു. ചിത്രത്തിൽ പ്രതിപാദിക്കുന്നത് രക്തചന്ദന കള്ളക്കടത്തിനെക്കുറിച്ചാണ്. ശരിക്കും രക്തചന്ദന കള്ളക്കടത്ത് എന്താണ്.? അത്‌ ഒരു കുറ്റമാണോ.? അങ്ങനെ ചോദിച്ചാൽ അതെ എന്ന് തന്നെയാണ് മറുപടി പറയാനുള്ളത്. ഏറ്റവും വലിയോരു കുറ്റമെന്ന് പറയുന്നത് മറ്റു രാജ്യങ്ങളിലേക്ക് രക്തചന്ദനം വലിയതോതിൽ തന്നെ കയറ്റുമതി ചെയ്യുന്നുണ്ട് എന്നതാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള രക്തചന്ദനം ഇപ്പോൾ നമ്മുടെ രാജ്യത്തില്ല. അതിനാൽ തന്നെ നമുക്ക് അത്യാവശ്യം വരുന്നുണ്ട് രക്തചന്ദനം. അതിനാൽ തന്നെ ഇതിന്റെ കയറ്റുമതിയെന്ന് പറയുന്നത് തന്നെ ശിക്ഷ അർഹിക്കുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..

Red Sandalwood
Red Sandalwood

അതുപോലെ കോടികൾ വിലമതിക്കുന്നൊരു കേക്ക് കഴിച്ചിട്ടുണ്ടോ.? അങ്ങനെയോരു അവസരം ലഭിക്കുകയാണെങ്കിൽ നന്നായിരുന്നുവല്ലേ.? അങ്ങനെയോരു കേക്ക് വിദേശരാജ്യത്ത് ഉണ്ടായിട്ടുണ്ട്. രത്നങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ട് ആയിരുന്നു ഈ കേക്ക് നിർമിച്ചത്. അതുകൊണ്ടാണ് ഇതിന് കോടികൾ വില വന്നത്. ഈയൊരു കേക്ക് മുഴുവനായും ഹാൻഡ്ക്രാഫ്റ്റാണ് നിർമ്മിച്ചതെന്നതും മറ്റൊരു കാരണമായിരുന്നു. ഇതിന്റെ വില വർദ്ധിക്കുവാൻ ഇതെല്ലാം കാരണമായിരുന്നു.

എല്ലാവർക്കും വളരെയധികം പ്രിയപ്പെട്ടോരു മിഠായിയായിരിക്കും ഡയറി മിൽക്ക്. പണ്ടുകാലം മുതൽ തന്നെയുള്ളോരു മിഠായി കൂടിയാണ് ഡയറി മിൽക്കെന്ന് പറയുന്നത്. പ്രത്യേകിച്ച് പെൺകുട്ടികളുടെ ഫേവറിറ്റ് ലിസ്റ്റിലെന്നുമുള്ള ഒരു മിഠായി ആയിരിക്കും ഡയറി മിൽക്ക്. ഓസ്ട്രേലിയയിൽ നിന്നുള്ള ഡയറി മിൽക്ക് നിർമാണ ശാലയിൽ നിന്നുള്ളൊരു കുറിപ്പ് അടുത്ത കാലങ്ങളിൽ ശ്രദ്ധേയമായിരുന്നു.. ഓസ്ട്രേലിയയിൽ ക്യാഡ്ബെറീസായിരുന്നു അങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചത്. തങ്ങളുടെ ഡയറിമിൽക്കിൽ ഉപയോഗിക്കുന്ന ജെലാറ്റിനിൽ ബീഫ് ചേർക്കുന്നുണ്ടെന്നതായിരുന്നു ആ കുറിപ്പ്.അത് വലിയ തോതിൽ തന്നെ നമ്മുടെ നാട്ടിലും ചർച്ചയായിരുന്നു. എന്നാൽ പിന്നീട് കമ്പനി തന്നെ നേരിട്ട് എത്തിയിരുന്നു. യഥാർത്ഥത്തിൽ അങ്ങനെ ചേർക്കാറുണ്ട്. പക്ഷെ ഇന്ത്യയിലുള്ള കമ്പനിയിൽ ബീഫിന്റെ ജെലാറ്റിൻ ചേർക്കാറില്ലെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. അതിനുപകരം ഫുഡ് ജെല്ലാറ്റിനാണ് ചേർക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു. അത് വലിയതോതിൽ തന്നെ ചർച്ചയാവുകയും ചെയ്തതാണ്.

അതുപോലെ ഒരു 15 വയസ്സുകാരൻ വിമാനം ഓടിച്ച് ആത്മഹത്യ ചെയ്തോരു കഥയും നമുക്ക് ചരിത്രത്തിലെ എഴുത്തുകളിൽ നിന്നും വായിക്കാൻ സാധിക്കും. അതും ഒരു വിചിത്രമായ കാരണത്തിനായിരുന്നു.