കുറ്റവാളിയെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ ജഡ്ജി പേന കുത്തിയൊടിക്കും, ഇതിനുപിന്നിലെ ഞെട്ടിപ്പിക്കുന്ന രഹസ്യം?

നമുക്ക് ചുറ്റും പരിചിതമായ ഓരോ സംഭവങ്ങൾക്കും അല്ലെങ്കിൽ ഓരോ വസ്തുവിനു പിന്നിലും നമ്മൾ അറിയാതെ പോയ ചില രഹസ്യങ്ങൾ ഉണ്ട് എന്നതാണ് കണ്ടെത്തെലുകൾ. ചിലപ്പോൾ ഇതുമായി ബന്ധപ്പെട്ട ചുരുക്കം ചില ആളുകൾക്ക് ഇതിനെ കുറിച്ചെല്ലാം അറിയുമായിരിക്കാം. എന്നാൽ അറിയാത്തവർക്കായി അത്ഭുതവും വിചിത്രവും തോന്നുന്ന ചില രഹസ്യങ്ങളാണ് ഇവിടെ പറയുന്നത്. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

നമുക്കറിയാവുന്നതാണ് നമ്മുടെ രാജ്യത്തു ചില കുറ്റവാളികൾക്ക് കോടതി വധശിക്ഷ നടപ്പിലാക്കാറുണ്ട്. വധശിക്ഷ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ആകാംക്ഷ ഉള്ളിൽ ഉദിച്ചിട്ടുണ്ടാകും. എന്തായിരിക്കും ഇതിനു പിന്നിലെ രഹസ്യമെന്ന്. ഒരു കുറ്റവാളിക്ക് വധശിക്ഷ ഉറപ്പാക്കി അയാളെ തൂക്കിലേറ്റുന്നതിനു ഒരു പേപ്പറിൽ ഒപ്പു വെയ്ക്കാനുണ്ട്. അതിൽ ഒപ്പു വെയ്ക്കാൻ ആ കുറ്റവാളി ഉപയോഗിച്ച പേന പിന്നീട് മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാറില്ല എന്ന വിചിത്രമായ കാര്യം ഇതിനു പിന്നിലുണ്ട്.  അയാൾ ഒപ്പു വെച്ചു കഴിഞ്ഞാൽ പിന്നീട് അതിന്റെ  എഴുതുന്ന ഭാഗം ഒടിച്ചു കളയാറാണ് പതിവ്. ഈ ഒരു വ്യവസ്ഥ ബ്രീട്ടീഷുകാരുടെ കാലത്തു തന്നെ നിലനിന്നിരുന്നു. ഇതിനു കാരണം മറ്റൊന്നുമല്ല. ഒരു വ്യക്തിയുടെ ജീവൻ അവസാനിപ്പിക്കാൻ കാരണമായ പേനകൾ മറ്റൊരു കാര്യത്തിനും ഉപയോഗിക്കേണ്ട എന്ന ഒരു ചിന്താഗതി ഉള്ളത് കൊണ്ടാണ് ഇന്നും നമ്മുടെ രാജ്യത്ത് ഈ വ്യവസ്ഥ തുടരുന്നത്.

Why Judges Break The Nib Of Their Pen
Why Judges Break The Nib Of Their Pen

അത് പോലെ ഒട്ടുമിക്ക നായികാ നായകന്മാർക്കും ഉള്ളിലുള്ള അതിയായ ഒരു മോഹമാണ് ഓസ്കാർ അവാർഡ് കരസ്ഥമാക്കുക എന്നത്. എന്നാൽ വളരെ ചുരുക്കം ആളുകളെ അതിന് അർഹരാകാറുള്ളു. ചില വ്യക്തികൾ നോമിനേഷനിൽ വരെ എത്തിയിട്ടും ഓസ്കാർ അവാർഡ് കിട്ടാതെ പോയവരുണ്ട്. ഇവരെ കുറിച്ച് ആലോചിച്ചു നിങ്ങളിൽ പലരും വിഷമിച്ചിട്ടുണ്ടാകും. എന്നാൽ അതിനെകുറിച്ച് ആലോചിച്ചു ഇനി വിഷമിക്കേണ്ട ആവശ്യമില്ല. നോമിഷനിൽ എത്തിയ ഒരു വ്യക്തിക്ക് ലഭിക്കുന്നത് 50000 ഡോളറാണ്. അതായത് മുപ്പത്തിയാറ് ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. ഇത് പോലെ വളരെ ആശ്ചര്യം നിറഞ്ഞതും എന്നാൽ വളരെ വിചിത്രവുമായ കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവ എന്തെല്ലാമാണ് എന്നറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക..