നമ്മുടെ ജീവിതത്തിൽ വളരെ മികച്ച ഒരുപാട് സ്വഭാവങ്ങൾ പിന്തുടരുകയാണെങ്കിൽ ജീവിതവിജയം നേടാൻ നമുക്ക് സാധിക്കും. എല്ലാവർക്കും സാധ്യമാകുന്നോരു കാര്യം തന്നെയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. അതിൽ ആദ്യം രാവിലെ ഉണരുകയെന്നുള്ളതാണ് പ്രധാനമായ കാര്യം. നമ്മൾ എല്ലാവരും അലാറം വച്ചിട്ടാണ് ഉറങ്ങാൻ കിടക്കുക. എന്നാൽ അലാറം വയ്ക്കാതെ മനസ്സിൽ അലാറം വെച്ച് ഉറങ്ങാൻ കിടക്കുന്നവരാണ് ഇന്ന് ലോകത്തിൽ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിത്വങ്ങൾ മുഴുവനും. അവരൊക്കെ പറയുന്നത് അലാറം പെട്ടെന്ന് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം നമ്മുടെ ശരീരത്തിൽ പല തരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകാറുണ്ടെന്നാണ്. പെട്ടെന്ന് അലാറം അടിക്കുമ്പോൾ അത് കേട്ട് ഉണരുകയും അപ്പോൾ തന്നെ നമ്മുടെ രക്തചംക്രമണത്തിന് വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അലാറം വെക്കാതെ കിടന്നുറങ്ങുന്നതാണ് ഏറ്റവും മികച്ച രീതിയെന്നും പറയുന്നുണ്ട്. ജീവിതത്തിൽ വിജയിച്ചിട്ടുള്ള പലരും മനസ്സിലായിരുന്നു അലാറം വെക്കുന്നത്. അതുകൊണ്ടുതന്നെ അവർ എല്ലാവരും ജീവിത വിജയം നേടുകയും ചെയ്തു.
രാവിലെ ഉണർന്നതിനുശേഷം ഒന്നുകിൽ സ്വന്തം ജോലിയിലേക്ക് കടക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. രാവിലെ ഉണർന്നതിനുശേഷം ആദ്യം എന്തെങ്കിലും വ്യായാമം ചെയ്യണം. അല്ലെങ്കിൽ യോഗ ചെയ്യണം. അങ്ങനെയാണെങ്കിൽ നമുക്ക് പിന്നീടുള്ള ജോലികൾ ചെയ്തു തീർക്കുവാൻ നല്ല രീതിയിലുള്ള ഒരു ഉണർവ് വരുമെന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
അതുപോലെ നമ്മളിൽ പലരും രാവിലെ ഉണർന്നു കഴിഞ്ഞാൽ ഉടൻതന്നെ ചെയ്യുന്നോരു കാര്യമെന്നു പറയുന്നത് ചായ കുടിക്കുകയെന്നുള്ളതാണ്. വളരെ മോശമായോരു ശീലം തന്നെയാണ് ഇത്. നമ്മൾ രാവിലെ ഉണർന്ന് വരുമ്പോൾ ഉറക്കത്തിൽ നമ്മൾ വെള്ളം കുടിക്കാത്ത ബുദ്ധിമുട്ടുകൾ എല്ലാം അനുഭവിച്ചാണ് ഉണർന്നു വരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ നല്ല തോതിൽ ഡീഹൈഡ്രേഷനുള്ള സാധ്യതയുമുണ്ട്. ഡീഹൈഡ്രേഷനുള്ള ശരീരത്തിലായിരിക്കും നമ്മുടെ ശരീരത്തിലേക്ക് ചായ, കാപ്പി പോലുള്ള പാനീയങ്ങൾ ആദ്യമേ തന്നെ നൽകുന്നത് ഒട്ടും ശരിയായ കാര്യമല്ലന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ രാവിലെ ഉണരുമ്പോൾ ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസ് വെള്ളം കുടിക്കുകയെന്നുള്ളതാണ്. അതിനുശേഷമായിരിക്കണം മറ്റെന്തെങ്കിലും പാനീയങ്ങൾ നമ്മൾ കുടിക്കുവാൻ.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.