നമ്മള് കേരളീയര്‍ എന്ത് കൊണ്ടാണ് ഭക്ഷണം കൈ കൊണ്ട് വാരി കഴിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?എന്നാല്‍ അതിനു പിന്നില്‍ ചില രഹസ്യങ്ങളുണ്ട്.കൈ കൊണ്ട് ഭക്ഷണം വാരി കഴിക്കുന്നത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്ന് ഈ കാലത്ത് ഒരു വിഭാഗം പരിഷ്കാരികള്‍ പുച്ചിക്കാറുണ്ട്.എന്നാലിതാണ് കേരളത്തിന്റെ സംസ്കാരവും പരിഷ്കാരവും.ഇതാണ് കേരള തനിമ എന്ന് പറയുന്നത്.
ഇങ്ങനെ കൈ കൊണ്ട് ഭക്ഷണം വാരി കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങളാണ് ശാരീരികമായും മാനസികമായും നമുക്ക് ലഭിക്കുന്നത്.വാഴക്കുമ്പിളില്‍ ആഹാരം വിളമ്പി കൈ കൊണ്ട് വാരി കഴിക്കുന്നതിന്റെ ആത്മ സംതൃപ്തി ഒരു സ്പൂണ്‍ കൊണ്ടും ഫോര്‍ക്ക് ഉപയോഗിച്ചാലും കിട്ടില്ല.ഇങ്ങനെ കൈ കൊണ്ട് വാരി കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് വേദകാല രേഖകളില്‍ സൂചിപ്പിക്കുന്നുണ്ട്.ഈ പറഞ്ഞ സ്പൂണും ഫോര്‍ക്കുമൊക്കെ ഇനി സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചതെങ്കില്‍ പോലും കൈ കൊണ്ട് ഭക്ഷണം കഴിക്കല്‍ മറ്റൊന്ന് തന്നെയാണ്.വേദങ്ങള്‍ അനുസരിച്ച് മനുഷ്യന്റെ കൈ കാലുകളെ പഞ്ചഭൂതങ്ങളായി കണക്കാക്കുന്നു.
തള്ളവിരല്‍ പഞ്ചഭൂതങ്ങളിലെ അഗ്നിയായി കണക്കാക്കുന്നു.ചെറിയ കുഞ്ഞുങ്ങള്‍ കൈ വായില്‍ ഇടുന്നത് കണ്ടിട്ടില്ലേ?ഇത് എന്താണെന്ന് അറിയുമോ?ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ചവച്ചരച്ചു കഴിക്കാന്‍ പറ്റില്ലല്ലോ.അത് കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പ്രകൃതി തന്നെ നല്കുന്ന ഒരു കഴിവാണത്.തള്ള വിരല്‍ അഗ്നിയാണെങ്കില്‍ ചൂണ്ടു വിരല്‍ വായുവിനെ സൂചിപ്പിക്കുന്നു.പ്രതിനിധാനം ചെയ്യുമ്പോള്‍ നടുവിരല്‍ സൂചിപ്പിക്കുന്നത് ആകാശത്തെയാണ്,ഭൂമിയായി കണക്കാക്കുന്നത് മോതിര വിരലിനെയും ചെറുവിരല്‍ ജലത്തെയുമാണ് സൂചിപ്പിക്കുന്നത്.
അത് കൊണ്ട് വേദങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്,ഈ അഞ്ചു പഞ്ചഭൂതങ്ങളെ സൂചിപ്പിക്കുന്ന വിരലുകള്‍ ഉപയോഗിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ പഞ്ചഭൂതങ്ങളുടെ എല്ലാ കഴിവുകളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നു എന്നാണ്.അത് കൊണ്ട് തന്നെ കേരളീയന്റെ മാത്രം സംസ്കാരത്തില്‍ പെട്ടതല്ല കൈ കൊണ്ട് ആഹാരം വാരി കഴിക്കുന്നത്.അതൊരു ഭാരതീയന്റെ സംസ്കാരം കൂടിയാണ്.അത് മാത്രമല്ല ഇങ്ങനെ കഴിക്കുന്നതിലൂടെ ശരീരത്തിന് മാത്രമല്ല മനസ്സിനും കൂടി ഒരു ആത്മസംതൃപ്തി കിട്ടുന്നുണ്ട് എന്ന കാര്യം മറക്കരുത്.ഇതൊരിക്കലും നമ്മുടെ സംസ്കാരത്തിണോ പരിഷ്ക്കാരത്തിനോ എതിരല്ല.