രണ്ടരകോടി രൂപയുടെ സൈക്കിൾ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? രണ്ടരക്കോടി രൂപയുടെ സൈക്കിൾ ഉണ്ടെന്നത് തന്നെ വിശ്വസിക്കുവാൻ ആളുകൾക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാൽ ശരിക്കും രണ്ടരക്കോടി രൂപയുടെ ഒരു സൈക്കിളുണ്ട്. ഇത് സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയേറെ വില വന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സ്വർണ്ണം കൊണ്ട് പ്ലേറ്റ് ചെയ്തിരിക്കുകയാണ് ഈ സൈക്കിൾ. അതുകൊണ്ടു തന്നെ രണ്ടരക്കോടി രൂപയാണ് ഈ സൈക്കിളിന്റെ വില. തനി തങ്കം ഉപയോഗിച്ച് തന്നെയാണ് ഈ സൈക്കിൾ പ്ലേറ്റ് ചെയ്തിരിക്കുന്നത്.
ഫിൻലാൻഡിലൊരു മനോഹരമായ പുതിയ പദ്ധതിക്ക് അവിടെയുള്ള ഗവൺമെന്റ് തുടക്കമിട്ടു. വൈഫൗണ്ടേഷൻ എന്ന പദ്ധതിയുടെ ഒപ്പം ചേർന്നു കൊണ്ട് അവിടെ ഭവനരഹിതറായിട്ടുള്ള ആളുകൾക്ക് ഭാവനം നൽകുന്ന ഒരു രീതിയായിരുന്നു. ഭവനരഹിതരായ ആളുകളെ കണ്ടുപിടിച്ച് അവിടെ ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ മെച്ചപ്പെടുത്തി അവർക്ക് നൽകുകയായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. അവരെക്കൊണ്ട് പറ്റുന്ന രീതിയിലുള്ള ഒരു തുക വാടകയായി വാങ്ങുവാനും ഈ പദ്ധതി പ്രകാരം തീരുമാനമായിരുന്നു. കൃത്യമായി വാടക നൽകുന്ന ആളുകൾക്ക് ഗവൺമെന്റിന്റെ വകയായുള്ള ചില സഹായങ്ങളും ലഭിക്കും.
ഒരിക്കൽ നായ്ക്കർ എന്ന ഒരു വ്യക്തി തന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഡോക്ടറെ കാണുകയും ഒരു വലിയ സർജറി ആവശ്യമാണെന്ന് ഡോക്ടർ പറയുകയും ചെയ്തു. ഇതിന് രണ്ടരലക്ഷം രൂപ ആവശ്യമാകുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിനു വേണ്ടി അദ്ദേഹം പലതരത്തിലുള്ള ജോലികൾ ചെയ്ത് ഒരു ചാക്കിൽ പണം സൂക്ഷിച്ചു വച്ചിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം അദ്ദേഹം ചാക്ക് തുറന്നു നോക്കിയപ്പോൾ അതിലെ പണം മുഴുവൻ എലി കരണ്ടു വച്ചിരിക്കുന്നതാണ് കാണുന്നത്. അദ്ദേഹം പിന്നീട് ബാങ്കുമായി ബന്ധപ്പെട്ടുവെങ്കിലും യാതൊരുവിധത്തിലുള്ള സഹായങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
കാറുകൾക്കും വിമാനങ്ങൾക്കുമൊക്കെ സീറ്റ് ബൽറ്റ് നമ്മൾ കാണാറുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. എന്നാൽ എന്തുകൊണ്ടാണ് പലപ്പോഴും ബസ്സുകൾക്ക് ഇത്തരത്തിലുള്ള സീറ്റ് ബെൽറ്റ് കാണാതിരിക്കുന്നത്.? ബസിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്നും അതിന്റെ താഴ്ഭാഗത്താണ് അപകടം സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ബസിലിരിക്കുന്ന ആളുകൾക്ക് വലിയ പ്രശ്നം പൊതുവേ ഉണ്ടാകാറില്ല. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.