പണ്ട് കാലങ്ങളിൽ നമുക്ക് പലതരത്തിലുള്ള വിശ്വാസങ്ങളൊക്കെ നിലനിന്നിരുന്നു. കാലം പുരോഗമിക്കുന്നതിനു മുൻപ് പല കുറുക്കുവഴികളിലൂടെ മനുഷ്യൻ പല കാര്യങ്ങളും കണ്ടുപിടിച്ചിരുന്നു. അങ്ങനെയായിരുന്നല്ലോ ആദിമ മനുഷ്യൻറെ തീയുടെ കണ്ടുപിടുത്തം പോലും. ഘടികാരങ്ങളും മറ്റും പ്രചാരത്തിൽ വരുന്നതിനു മുൻപ് കൂടുതലായും ആളുകൾ സമയം കണക്കു കൂട്ടിയിരുന്നത് സൂര്യന്റെയും മറ്റും ദിശ അറിഞ്ഞുകൊണ്ടാണ്. അതുപോലെ ജാപ്പനീസ്ജനത പൂച്ചയുടെ കണ്ണിൽ നോക്കി സമയം മനസ്സിലാക്കുമെന്ന് അറിയാൻ സാധിക്കുന്നത്. തീക്ഷ്ണമായ കണ്ണുകൾ ആയിരുന്നു പൂച്ചയുടെ എന്നതും അതിനൊരു പ്രത്യേകതയായി പറയുന്നുണ്ട്. അതുപോലെതന്നെ കൂടുതലായും കേട്ടുവരുന്ന മറ്റൊരു സത്യമാണ് ഒരു വിമാനം പറക്കുന്നതിനുമുൻപ് കോഴിയെ അതിൻറെ ജനലുകളിലേക്ക് തോക്കിൽ നിന്നും വെടിയുതിർക്കുന്നതുപോലെ പറത്തിവിടാറുണ്ടായിരുന്നു. അതിനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ ആ വിമാനത്തിൽ പക്ഷികളോ മറ്റോ വന്നിടിക്കുകയാണെങ്കിൽ യാതൊരു കേടുപാടുകളും വിമാനത്തിന് ഉണ്ടാവുന്നില്ലന്ന് ഉറപ്പു വരുത്തുവാൻ വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്തിരുന്നത്.
കാരണം എന്തെങ്കിലും പ്രശ്നത്താൽ വിമാനം തകർന്നു പോകുമോ എന്ന ഒരു പരീക്ഷണം തന്നെയായിരുന്നു നടത്തിയിരുന്നത്. എല്ലാവർക്കും സംശയം ഉള്ളൊരു കാര്യമായിരിക്കും നമ്മുടെ കാശ് നിർമ്മിക്കുവാൻ എന്ത് വസ്തുവാണ് ഉപയോഗിച്ചിരിക്കുന്നതെന്ന്. കൂടുതൽപേരും അതിന് പറയുന്നത് കടലാസ്സ് എന്നാകും, എന്നാൽ അത് തെറ്റാണ്, കോട്ടണും ലിനനും ചേർന്നുകൊണ്ടുള്ള ഒരു വസ്തുവാണ് രൂപയിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഒന്ന് വെള്ളത്തിൽ വീണാൽ പോലും വലിയ കേടുപാടുകൾ ഒന്നും ഇല്ലാതെ രണ്ടു ദിവസങ്ങൾക്കകം ഇത് ഉണങ്ങി കിട്ടുന്നത്.
ഉപയോഗിക്കുന്നത് കടലാസ് മാത്രമാണെങ്കിൽ ഒരിക്കലും ഇങ്ങനെ നിലനിൽക്കില്ല എന്നുള്ളതാണ് കാര്യം.അതുപോലെ നൂതനമായ ഒരു ജനാലയുണ്ട് പെട്ടെന്ന് കാണുകയാണെങ്കിൽ കള്ളന്മാർക്ക് ആരും ഇല്ലന്ന് മനസിലാകാത്ത ജനാല. വെളിച്ചം കടത്തിവിടുന്ന ഒരു പ്രത്യേകമായ ഒന്ന്. കുട്ടികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഡിസ്നി എന്നുപറയുന്നത്. ഡിസിയിൽ ഒരിടത്തുപോലും ഈച്ചയില്ല. കാരണം എന്നത് അവിടെ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കുന്നില്ല എന്നതാണ്. ഒരു പ്രത്യേകതരം വസ്തു അവിടെയുള്ള എല്ലായിടത്തും സ്പ്രേ ചെയ്തിട്ടുണ്ടാകും. അവിടെ എത്തുന്ന ആരും ഇത് അറിയില്ല. വളരെ വൃത്തിയോടെ ഇത് സൂക്ഷിക്കണം എന്ന് അവർക്ക് വലിയ ആഗ്രഹമുണ്ട് എന്നതാണ് ഇതിന് പിന്നിലുള്ള സത്യം. ഇനിയും ഉണ്ട് ഇത്തരം ചില കാര്യങ്ങൾ.