പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നു. ട്രെയിനിന്റെ അവസാന ബോഗി നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഒരു പക്ഷേ പലരും ട്രെയിനിന്റെ അവസാന ബോഗി കണ്ടു കാണാനിടയില്ല. ട്രെയിനിന്റെ അവസാന ബോഗിയിൽ എഴുതിയ ‘X’ എന്നതിന്റെ അർത്ഥം ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു.
നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ ട്രെയിനുകളുടെ അവസാന ബോഗിയില്‍ എക്സ് (X) എന്ന ഒരു അടയാളം നിങ്ങൾ കണ്ടിരിക്കാം. ഇതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവസാന ബോഗിയിൽ വെള്ളയും ചുവപ്പും ഉപയോഗിച്ചാണ് ഈ എക്സ് അടയാളം നൽകിയിരിക്കുന്നത്. ട്രെയിൻ മുഴുവൻ പോയി എന്ന് റെയിൽവേ ജീവനക്കാർക്ക് അറിയാൻ വേണ്ടിയാണ് ഈ അടയാളം കൊടുത്തിരിക്കുന്നത്.
ഇതുമാത്രമല്ല പല ട്രെയിനുകളുടെയും അവസാന ബോഗിയിൽ കമ്പാർട്ടുമെന്റിൽ ഒരു വൈദ്യുതി വിളക്കും കാണാൻ സാധിക്കും. ഈ
വൈദ്യുതി വിളക്ക് 5 സെക്കൻഡിൽ ഒരിക്കൽ പ്രകാശിക്കുന്നു. ചട്ടം അനുസരിച്ച് എല്ലാ ട്രെയിനുകളുടെയും അവസാന ബോഗിയിൽ ഈ അടയാളം നിർബന്ധമാണ്. ഇതുകൂടാതെ ട്രെയിനിന്റെ അവസാന ബോഗിയിൽ എൽവി എന്ന് എഴുതിയ ബോർഡും ഉണ്ട്.
ഈ ബോർഡ് അർത്ഥമാക്കുന്നത് അവസാനത്തെ ബോഗി എന്നാണ്. ഒരു ട്രെയിൻ കടന്നുപോയി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ എൽവി അല്ലെങ്കിൽ എക്സ് എന്ന ബോർഡ് കണ്ടില്ലെങ്കിൽ മുഴുവൻ ബോഗികളും സ്റ്റേഷനിൽ എത്തിയിട്ടില്ല അല്ലെങ്കിൽ സ്റ്റേഷൻ വിട്ടുപോയിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത്.