ഈ ലോകത്തിൽ നമ്മുക്ക് അറിയാത്ത പലതരത്തിലുള്ള കാര്യങ്ങളുമുണ്ട്. അത്തരം കാര്യങ്ങളെപ്പറ്റി നമ്മൾ വിശദമായി തന്നെ അറിയുകയും ചെയ്യണം. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഒരു രൂപ നാണയം നമ്മൾ കണ്ടിട്ടുള്ളതാണ്. പഴയ ഒരു രൂപ നാണയത്തിൽ നിന്നും വ്യത്യസ്തമായി ഇന്നത്തെ ഒരു രൂപയിൽ ഒരു തമ്പ്സപ്പ് നമുക്ക് കാണാൻ സാധിക്കും. അതിൻറെയർത്ഥം എന്താണ്.? എന്തുകൊണ്ടാണ് ഒരു രൂപ നാണയത്തിൽ അങ്ങനെ കാണിച്ചിരിക്കുന്നത്.? സ്ത്രീശാക്തീകരണമാണ് ഈ ചിഹ്നം കൊണ്ട് ഉദ്ദേശിക്കുന്നത്. പഴയ കാലഘട്ടത്തിൽ നിന്നും ആളുകൾ ഒരുപാട് മാറിയെന്നും സ്ത്രീകൾ ഇപ്പോൾ കുറച്ചുകൂടി ശക്തരായെന്നും അവർക്കുവേണ്ടി കുറച്ചുകൂടി ശക്തമായ ഒരു കാലഘട്ടം ഇനിയും വരണമെന്നുമോക്കെയാണ് ഈ ചിഹ്നത്തിലൂടെ കാണിച്ചുതരുന്നത്.
അതുപോലെതന്നെ വായിക്കുകയെന്ന് പറയുന്നത് വളരെ നല്ല ഒരു ശീലമാണ്. അത് പൊതുവേ എല്ലാവരും പറയുന്നതാണ്. വായിച്ചാൽ നമുക്ക് കിട്ടുന്നത് പുതിയ അറിവുകളാണ്. പുതിയ കാര്യങ്ങളെപ്പറ്റി എപ്പോഴും നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ നമ്മുടെ ലോകത്തിലുള്ള പകുതിയിലധികം ആളുകളും അവരുടെ പഠനം പൂർത്തിയാക്കിയതിനുശേഷം ഒരു പുസ്തകം പോലും തുറന്നു നോക്കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. അതായിത് ഡിഗ്രിയോ പിജിയോ കമ്പ്ലീറ്റ് ചെയ്ത് കഴിഞ്ഞോരു വ്യക്തി പിന്നീട് പുസ്തകങ്ങൾ തുറന്നു നോക്കിയിട്ടില്ല. വളരെയധികം വിഷമം ജനിപ്പിക്കുന്നൊരു കാര്യം തന്നെയാണിത്. വായനയിലൂടെ നമുക്ക് ലഭിക്കുന്നത് എത്ര മനോഹരമായോരു അനുഭവമാണ്.
വീട്ടിൽ ആരെങ്കിലുമോരു ഹെലിപാഡ് പണിയുമെന്നു തോന്നുന്നുണ്ടോ.? എന്നാൽ ഇവിടെ വീട്ടിലോരു ഹെലിപാഡ് പണിത വ്യക്തിയെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഒരു ഹോളിവുഡ് നടനാണ് ഇദ്ദേഹം. വീട്ടിൽ ഹെലിപ്പാട് പണിതിരിക്കുന്നത് തൻറെ വിമാനം അവിടെ ഇറക്കുവാൻ വേണ്ടിയാണ്. ആഡംബര ജീവിതം തന്നെയാണ് അദ്ദേഹം നയിക്കുന്നതെന്നതിന് ഇതിലും വലിയോരു ഉദാഹരണം മറ്റൊന്നും വേണ്ടയെന്ന് തോന്നുന്നു.
നമ്മുടെ ലോകാത്ഭുതങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നുതന്നെയാണ് താജ്മഹലെന്ന് പറയുന്നത്. എന്നാൽ ഇവിടെ ഒരു സാധാരണ ഗ്രാമത്തിൽ ഒരു താജ്മഹലിന്റെ മിനിയേച്ചർ രൂപം ഒരു വ്യക്തി ഉണ്ടാക്കിയിട്ടുണ്ട്. കോടികൾ മുടക്കിയാണ് അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. തന്റെ ഗ്രാമത്തിൽ ഡൽഹി വരെപോയി താജ്മഹൽ കാണാൻ സാധിക്കാത്ത ആളുകളുണ്ട്. അവർ അതിൻറെ സൗന്ദര്യം ആസ്വദിക്കാൻ വേണ്ടിയാണ് താൻ അത് ചെയ്തത്.